തിരുവനന്തപുരം: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ ബി.ജെ.പിക്കും ആര്.എസ്.എസിനും കുളം കലക്കാന്‍ അവസരം നല്‍കലാവുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മാലയിട്ട് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് അയ്യപ്പനെ കാണാനുള്ള അവസരമൊരുക്കണം. ദൈവത്തിന്റെ മറവില്‍ ഭക്തന്മാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും ആര്.എസ്.എസിനും അവസരമുണ്ടാക്കുന്ന ഒന്നും ചെയ്യാന്‍ പാടില്ല.
“തിരക്കൊഴിവാക്കാന്‍ വേണ്ടിയാണ് ഈ പരിഷ്കാരം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ലക്ഷ്യം ന്യായമാണ്. പക്ഷെ ഒറ്റയടിക്ക് നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പമുണ്ട്. അത് ഒഴിവാക്കണം”. അതിനാല്‍ വെര്‍ച്വല്‍ ക്യുവിനോട് ഒപ്പം തന്നെ സ്പോട്ട് ബുക്കിങ്ങും നല്ലതായിരിക്കുമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്നും ബിനോയ് വിശ്വം പറഞ്ഞു.