Author: malayalionline

ഇംഗ്ലണ്ടിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പരിധി മാറ്റാനുള്ള ആവശ്യം ശക്തം. റോഡ് മെഡിക്കൽ, റോഡ് സുരക്ഷാ ഓർഗനൈസേഷനുകളാണ് മദ്യപിച്ച് ഡ്രൈവിംഗ് പരിധി ഒരു ചെറിയ ഗ്ലാസ് വൈൻ അല്ലെങ്കിൽ ബിയറിന് തുല്യമായി കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. നിലവിലെ നിയമം അനുസരിച്ചുള്ള പരിധി 100 മില്ലി രക്തത്തിന് 80 മില്ലിഗ്രാം ആൽക്കഹോൾ ആണ്. ഇതിൽ യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 1967-ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. അടുത്ത സർക്കാരിനോട് നിലവിലെ പരിധിയേക്കാൾ 100 മില്ലി രക്തത്തിന് 50 മില്ലിഗ്രാം ആൽക്കഹോൾ, അല്ലെങ്കിൽ 0.05% ആയി കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. 2021-ലും 2022-ലും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും ഏറ്റവും ഉയർന്ന നിലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംഎ തങ്ങളുടെ പ്രസ്‌താവന പുറത്ത് വിട്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ച് വരുന്നതായി ചൂണ്ടിക്കാട്ടിയ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) റോഡിലെ മരണങ്ങളിൽ…

Read More

യുകെ: യുകെ – യൂറോപ്പ് മലയാളി പെന്തെക്കോസ്ത്‌ത്‌ സമൂഹത്തിൻ്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തതൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക, ആത്മീയ അനുഭവങ്ങളും വിശ്വാസജീവിതത്തിൻ്റെ നല്ല പാഠങ്ങളും വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവെയ്ക്കുവാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക, ഭാവി തലമുറയെ ശാക്തീകരിക്കുക എന്നീ ഉദ്ദേശ്യങ്ങളാണ് സംഘടനയ്ക്കുള്ളത്. സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 നു യുകെ യിലെ നോർത്താംപ്‌ടണിൽ നടക്കും. കോൺഫ്രൻസിൻ്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. വിവിധ പെന്തെക്കോസ്തു സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്‌സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ.എം.പി.സി (യൂറോപ്യൻ മലയാളി പെന്തെക്കോസ്ത‌തൽ കമ്മ്യൂണിറ്റി) ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ പുതിയ ഐക്യസംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യ പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ശനിയാഴ്ച (10.30am – 1pm) ഡെർബി പെന്തെക്കോസ്തൽ ചർച്ചിൽ നടക്കും. Address:…

Read More

ലണ്ടൻ: കോട്ടയം കാരിക്കൽ കുടുംബാംഗവും കണ്ണങ്കര പുത്തെൻമാറ്റത്തിൽ പരേതനായ പി.കെ മാത്യു (ബേബി) വിന്റെ ഭാര്യയുമായ ത്രേസിയാമ്മ മാത്യു (74) ന്റെ സംസ്കാര ശുശ്രൂഷകൾ ജൂൺ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ലണ്ടൻ പെന്തക്കോസ്റ്റൽ സഭയുടെയും ചെമ്സ്ഫോഡ് പെന്തക്കോസ്റ്റൽ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ചെമ്സ്ഫോഡ് ക്രൈസ്റ്റ് ചർച്ചിൽ വച്ച് നടത്തപ്പെടും. സിറിയക്ക്‌, എബ്രഹാം, മനു, അനു. മരുമക്കൾ: ഷിജ, ഷാന്റി, ഫിൽ, രാജേഷ് (എല്ലാവരും യു.കെയിൽ) എന്നിവർ മക്കളാണ് സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ ദൃശ്യങ്ങൾ ഇവെന്റ്സ് മീഡിയ യു കെ എന്ന വെബ്സൈറ്റിലൂടെ ലാഭമാകും .വെബ്സൈറ്റിന്റെ ലിങ്ക് താഴെ :https://eventsmedia.uk/

Read More