ആറ്റിങ്ങൽ:റിട്ട.ജില്ലാ ജഡ്ജി കൊട്ടിയോട് കൃഷ്ണസൂര്യയിൽ ജി.രാജപ്പൻ ആചാരി(84) അന്തരിച്ചു. 1986-ൽ എറണാകുളം ജില്ലാ കോടതി അഡീഷണൽ ജഡ്ജിയായാണ് ന്യായാധിപജീവിതം തുടങ്ങിയത്. കൊല്ലം, പാലക്കാട് ജില്ലാ കോടതികളിൽ ന്യായാധിപനായിരുന്നു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിയായി 2000-ൽ വിരമിച്ചു. ദേവസ്വം ബോർഡ്, കെ.എസ്.ഇ.ബി. എന്നിവയിൽ ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996-ൽ പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പടയുടെ പ്രവർത്തകർ ബന്ദിയാക്കിയപ്പോൾ മധ്യസ്ഥനായി. തുമ്പ വെടിവെപ്പ് കേസിന്റെ അന്വേഷണ കമ്മിഷനായും പ്രവർത്തിച്ചു. ആറ്റിങ്ങൽ കോടതിയിൽ അഭിഭാഷകനായി നിയമജീവിതം തുടങ്ങിയ ജി.രാജപ്പൻ ആചാരി, ഒൻപത് വർഷം എ.പി.പി.യായും സേവനമനുഷ്ഠിച്ചു. രണ്ടു തവണ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റായി. ഏഴു വർഷം ആറ്റിങ്ങൽ നഗരസഭയുടെ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ആറ്റിങ്ങലിൽ അഭിഭാഷകനായിരിക്കേ, കോൺഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. കെ.പി.സി.സി. അംഗം, കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്.ലീലാഭായി മക്കൾ: രാജലക്ഷ്മി, അഡ്വ. രാജശ്രീ(പാലക്കാട് ജില്ലാ കോടതി), രാജഗോപാൽ(ഡിജിറ്റൽ െറക്കോഡിങ് സ്റ്റുഡിയോ ആറ്റിങ്ങൽ).…
Author: malayalinews
തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുളം കലക്കാന്‍ അവസരം നല്‍കലാവുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മാലയിട്ട് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് അയ്യപ്പനെ കാണാനുള്ള അവസരമൊരുക്കണം. ദൈവത്തിന്റെ മറവില്‍ ഭക്തന്‍മാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും ആര്‍.എസ്.എസിനും അവസരമുണ്ടാക്കുന്ന ഒന്നും ചെയ്യാന്‍ പാടില്ല. “തിരക്കൊഴിവാക്കാന്‍ വേണ്ടിയാണ് ഈ പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ലക്ഷ്യം ന്യായമാണ്. പക്ഷെ ഒറ്റയടിക്ക് നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പമുണ്ട്. അത് ഒഴിവാക്കണം”. അതിനാല്‍ വെര്‍ച്വല്‍ ക്യുവിനോട് ഒപ്പം തന്നെ സ്‌പോട്ട് ബുക്കിങ്ങും നല്ലതായിരിക്കുമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജുവിനെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് നടൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന്, ബൈജുവിന് മദ്യന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പോലീസിന് റിപ്പോർട്ട് നൽകി. ബൈജുവിനെ പിന്നീല് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അതേസമയം വണ്ടിയാകുമ്പോൾ തട്ടും എന്ന് ബൈജു പറഞ്ഞു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ബൈജു സ്വകാര്യ ചാനൽ ജീവനക്കാർക്കെതിരേ തട്ടിക്കയറിയത്. ‘സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പം തട്ടും. കുഴപ്പം എന്താ? നിങ്ങക്ക് അതൊക്കെ വല്യ വാർത്തയാണോ? ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം’ ബൈജു സ്വകാര്യ ചാനൽ സംഘത്തിനുനേരെ കയർത്തു. ഞായറാഴ്ച രാത്രി 11.45-ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ്…
പ്രയാഗ്‌രാജ്: ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തര്‍ക്കത്തിന് കാരണമെന്ന നിഗമനത്തില്‍ യുവാവിനെതിരായ സ്ത്രീധന ആരോപണ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തി തന്റെ ശാരീരികവും ലൈംഗികവുമായ പ്രേരണകളെ തൃപ്തിപ്പെടുത്താന്‍ എവിടെ പോകുമെന്നും കേസിന്റെ വാദത്തിനിടെ കോടതി ചോദിച്ചു. പ്രഞ്ജല്‍ ശുക്ല എന്നയാള്‍ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരായ കേസാണ് ഹൈക്കോടതി സ്ത്രീധന പീഡനമെന്ന ആരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. ജസ്റ്റിസ് അനീഷ് കുമാര്‍ ഗുപ്തയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദമ്പതികളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതുമാണ് പ്രാഥമിക ആരോപണങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ തര്‍ക്കങ്ങള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണെന്നുമുള്ള നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്. ‘തര്‍ക്കം കക്ഷികളുടെ ലൈംഗിക പൊരുത്തക്കേടുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാണ്, സ്ത്രീധന ആരോപണം കെട്ടിചമച്ചതും തെറ്റായതുമായ ആരോപണമാണ്’ കോടതി വ്യക്തമാക്കി. ഒരു പുരുഷന്‍ സ്വന്തം ഭാര്യയില്‍ നിന്നും തിരിച്ചും ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയല്ലാതെ ഒരു ധാര്‍മ്മിക പരിഷ്‌കൃത സമൂഹത്തില്‍ ശാരീരിക ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍…
കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷക. മകളുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും ഉണ്ടാവില്ലെന്ന് വളരെ സങ്കടത്തോടെ ബാല പറഞ്ഞത് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. മകൾക്ക് തന്നെ വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബാല നിയമലംഘനം നടത്തിയതായി തനിക്കറിയില്ലെന്നും അവർ പറഞ്ഞു. ബാലയുടെ രക്തസമ്മർദം ഇപ്പോൾ കൂടിയ അവസ്ഥയിലാണുള്ളതെന്ന് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. വുമൺ ആൻഡ് ചിൽഡ്രൻ കേസ് ആയതുകൊണ്ട് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75 ഉണ്ടെന്നറിയാം. ബാക്കി വിവരങ്ങൾ എടുക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയാണെന്നാണ് മനസിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടിവരും. ചോദ്യം ചെയ്യലിന് സഹകരിക്കുന്നയാളാണ് ബാലയെന്നും അഭിഭാഷക പറഞ്ഞു. “ഇത്തരത്തിലൊരു പരാതി വന്നുകഴിഞ്ഞാൽ പോലീസ് അതിന്റെ നടപടിക്രമങ്ങൾ ചെയ്യണം. ബി.എൻ.എസ് പ്രകാരമാണെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് വന്നുകഴിഞ്ഞാൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയോ കംഫർട്ടായ…
കാലിഫോര്‍ണിയ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വേദിക്ക് പുറത്ത് വെച്ച് ആയുധധാരി പിടിയിലായത് ആശങ്ക പടര്‍ത്തി. കാലിഫോര്‍ണിയ സംസ്ഥാനത്തെ കോചെല്ലയില്‍ നടന്ന പ്രചാരണ വേദിയുടെ പുറത്ത് വെച്ച് ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് വേദിയിലേക്കുള്ള കൃത്രിമ പാസുകളും കണ്ടെടുത്തിട്ടുണ്ട്. ട്രംപിനെതിരായ മറ്റൊരു വധശ്രമമാണ് തങ്ങള്‍ തടഞ്ഞിരിക്കുന്നതെന്ന് റിസര്‍സൈഡ് കൗണ്ടി ഷെരിഫ് ചാഡ് ബിയങ്കോ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെം മില്ലര്‍ എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒരു തിര നിറച്ച ഷോട്ട് ഗണ്ണും പിസ്റ്റളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ പ്രസ് ഐഡിയും പ്രവേശന പാസും ഇയാള്‍ ധരിച്ചിരുന്നു. 49കാരനായ മില്ലര്‍ ലാസ് വേഗസ് സ്വദേശിയാണ്. ഇയാള്‍ തീവ്ര വലത്-സര്‍ക്കാര്‍ വിരുദ്ധ സംഘടനയുടെ ഭാഗമാണെന്ന് പോലീസ് വ്യക്തമാക്കി. കറുത്ത എസ്.യുവിയിലെത്തിയ ഇയാളെ റാലി നടക്കുന്ന വേദിയുടെ ഒരു മൈല്‍ അകലെയുള്ള ചെക്ക് പോയന്റില്‍ വെച്ചാണ് പിടികൂടിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി…
കട്ടപ്പന: കട്ടപ്പന സി.ഐ.യെന്ന വ്യാജേന എട്ടാംക്ളാസ് വിദ്യാർഥിനിയുമായി ലോഡ്‌ജിൽ മുറിയെടുത്തയാളെ പോക്‌സോ കേസിൽ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു.വിവിധ സ്‌കൂളുകളിൽ കരാട്ടെ അധ്യാപകനായ പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (സണ്ണി-51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയുമായെത്തി കരാട്ടെ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്ജിൽ ഇയാൾ മുറിയെടുത്തു. താൻ കട്ടപ്പന സി.ഐ. ആണെന്ന് ലോഡ്ജ് നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് മുറിയെടുത്തത്. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു.എന്നാൽ, ചോദ്യംചെയ്യലിൽ ഇതു ശരിയല്ലെന്ന് പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പോക്സോ വകുപ്പനുസരിച്ച് ഇയാൾക്കെതിരേ കേസെടുത്തത്.
റാഫ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്. 50-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയാണ് വ്യോമാക്രമണമുണ്ടായത്. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ചുവരികയാണ് എന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രതികരണം. നേരത്തെ വടക്കന്‍ ഗാസയ്ക്ക് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ഏതാണ്ട് 42,000 ത്തിനടുത്ത് പലസ്തീന്‍ പൗരന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് രാത്രി രണ്ട് മണിയോടെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ മാസവും ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം വിമാനത്തിലെ വാഷ്‌റൂമില്‍ നിന്നാണ് കണ്ടെടുത്തത്.
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയിൽ വെള്ളിയാഴ്ചയുണ്ടായ തീവണ്ടിയപകടസ്ഥലത്ത് എൻ.ഡി.ആർ.എഫ്. സംഘം പരിശോധന നടത്തുന്നു |ഫോട്ടോ: എ.എഫ്.പി. കണ്ണൂർ:ഒന്നരവർഷത്തിനിടെ റെയിൽപ്പാളത്തിൽ സംഭവിച്ചത് അഞ്ച് വൻ അപകടം. ചെന്നൈയിൽ വെള്ളിയാഴ്ച തീവണ്ടിയപകടംനടന്ന ദിവസംതന്നെയാണ് കഴിഞ്ഞവർഷം ബിഹാറിൽ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് (12506) പാളംതെറ്റിയത്. വൈദ്യുതീകരണം, പാളം നവീകരണം അടക്കം റെയിൽവേ മുന്നേറിയെങ്കിലും സിഗ്നലിങ് സംവിധാനത്തിലെ പിഴവിനാണ് വലിയ വിലനൽകേണ്ടി വരുന്നത്. 2013-14ൽ 118 തീവണ്ടിയപകടങ്ങളാണ് നടന്നത്. നാലു തീവണ്ടി കൂട്ടിയിടി, 53 പാളംതെറ്റൽ ഉൾപ്പെടെയാണിത്. 2017-18ൽ 73 അപകടം. 2022-23ൽ 48. 2023 ഏപ്രിൽ-ഒക്ടോബർ 31 വരെ 25 അപകടവുമുണ്ടായി. ബാലസോർ അപകടത്തിന് ഉത്തരവാദിത്വം സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിനായിരുന്നു. ബിഹാറിലെ അപകടത്തിന് കാരണം റെയിൽപ്പാളത്തിലെ തകരാർ ആണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു. ഒന്നരവർഷത്തിനിടെ സംഭവിച്ച അഞ്ചു പ്രധാന തീവണ്ടിയപകടം 2023 ജൂണ്‍ 3- ഒഡിഷ ബാലസോര്‍-കോറമണ്ഡല്‍ എക്‌സ്പ്രസ്-ചരക്കുവണ്ടി-ഹൗറ-ബെംഗളൂരു എക്‌സ്പ്രസ് കൂട്ടിയിടി. 296 മരണം, 900 പേര്‍ക്ക് പരിക്ക് 2023 ഒക്ടോബര്‍ 11- 2023- (ബിഹാര്‍)-…