വയനാട് ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കുള്ള കേന്ദ്ര സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കും. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് നികത്തുന്നതിനും പ്രദേശവാസികളുടെ പുനരധിവാസത്തിനുമായി 2000 കോടി രൂപയുടെ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ദുരന്തത്തിനു ശേഷം വയനാട് സന്ദര്‍ശിച്ച മോദി അന്ന് എല്ലാ സഹായവും ഉറപ്പുനല്‍കിയെങ്കിലും പിന്നീട് മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കി കൊണ്ടുള്ള വിശദമായ ഒരു മെമ്മോറാണ്ടം ആവശ്യപ്പെടുകയും സർക്കാർ അത് നൽകുകയും ചെയ്തിരുന്നു.
Author: malayalinews
നടൻ മുകേഷിനെിതരെ ആരോപണവുമായി ജൂനിയർ ആർടിസ്റ്റ് സന്ധ്യ. ജൂനിയർ ആർട്ടിസ്റ്റിന്റെ അമ്മയോട് നടൻ മുകേഷ് അപമര്യാദയായി പെരുമാറിയെന്ന് സന്ധ്യ പറയുന്നു. വീട്ടിൽ കയറി അതിക്രമത്തിന് മുതിർന്ന മുകേഷിനെ പിന്നീട് കൈകാര്യം ചെയ്ത് വിട്ടതായി സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്ത് പറഞ്ഞുവെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അവസരം ചോദിച്ച് സിനിമാ മേഖലയിലുള്ളവരെ വിളിക്കുമ്പോൾ അവർ കഥാപാത്രത്തെ കുറിച്ചല്ല സംസാരിക്കുന്നത്. വിവാഹിതയാണോ, അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോയെന്നാണ് അവർക്ക് അറിയേണ്ടത്. വിവാഹിതയല്ലെന്ന് പറയുമ്പോൾ അൽപ വസ്ത്രം ധരിച്ച് വേഷം ചെയ്യുമോയെന്ന് ചോദിക്കും. ലെെംഗിക താത്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരം നൽകില്ല. വഴങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ നിങ്ങൾ ഇങ്ങനെ ഇരിക്കത്തെയുള്ളൂവെന്നും നിങ്ങൾക്ക് അഭിനയ മേഖലയിലേക്ക് കടന്നുവരാൻ സാധിക്കില്ലെന്നും വിച്ചു പറഞ്ഞുവെന്നും സന്ധ്യ ആരോപിക്കുന്നു. നേരത്തെ ആരോപണവുമായി രംഗത്ത് വന്നിരുന്നെങ്കിൽ ആരും ഇത് വിശ്വസിക്കില്ലായിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഇപ്പോൾ ധൈര്യം വന്നുവെന്നും സന്ധ്യ കൂട്ടിച്ചേർത്തു
താരസംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറിയും പ്രതിസന്ധിയും രൂക്ഷം. അമ്മ ആക്ടിങ് സെക്രട്ടറി ബാബുരാജ് രാജിവയ്ക്കണമെന്ന് നടി ശ്വേത മേനോന്‍ പറഞ്ഞു. സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാല്‍ നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. ‘സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവച്ചു. ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതം. ആരായാലും ആരോപണം ഉയര്‍ന്നാല്‍ മാറി നില്‍ക്കണം. ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാകുന്നത് ആരാണ് തടയുന്നതെന്ന് അദ്ദേഹം തന്നെ പറയണം. ആരോപണം വന്നാല്‍ ചിലര്‍ മാത്രം മാറി നില്‍ക്കുന്നു. മറ്റാരുടെയെങ്കിലും പേരില്‍ ആരോപണം വന്നാല്‍ അവര്‍ മാറി നില്‍ക്കാത്തത് എന്താണ്. എന്തുകൊണ്ടാണ് ഓരോരുത്തര്‍ക്കും ഓരോ നിയമം. ഇത് ശരിയല്ല’ – ശ്വേത മേനോന്‍ പറഞ്ഞു. നേരത്തെ ‘അമ്മ’ഇന്റേണല്‍ കമ്മറ്റിയുണ്ടാക്കിയപ്പോള്‍ അതിന്റെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോന്‍ ആയിരുന്നു. നടന്‍ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ നേതൃത്വം അത് അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശ്വേത ആ സ്ഥാനം രാജിവച്ചിരുന്നു.
വാഹന അപകടങ്ങളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുത്,കനത്ത പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | ഖത്തർ അമീറും സൗദി പ്രതിരോധ മന്ത്രിയും ദോഹയിൽ കൂടിക്കാഴ്ച നടത്തി | കുവൈത്തിൽ 60 കിലോഗ്രാം കഞ്ചാവും ഹാഷിഷുമായി അഞ്ചുപേർ അറസ്റ്റിൽ | ‘എത്ര അന്തസ്സോടെയാണ് ശ്രീലേഖാ മിത്ര ആ വിഷയം കൈകാര്യം ചെയ്തത്’,എന്നിട്ടും നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംവിധായകൻ രഞ്ജിത്തിന് ഇനി പണി കിട്ടും | ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചു, പവർ ഗ്രൂപ്പില്ലെന്ന് പറയാനാവില്ല; നടൻ പൃഥ്വിരാജ് | 15 വർഷത്തെ പുതിയ എൽഎൻജി വിതരണ കരാറിൽ കുവൈത്തും ഖത്തറും ഒപ്പുവെച്ചു | ദി ബാങ്കേഴ്സിന്റെ മികച്ച 100 അറബ് ബാങ്കുകളിൽ 9 ഖത്തറി ബാങ്കുകളും | ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ: ആദ്യ പോരാട്ടങ്ങൾക്കുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു | കുവൈത്ത് മന്ത്രിസഭാ പുനഃസംഘടിപ്പിച്ചു; 4 പുതിയ മന്ത്രിമാരെ നിയമിച്ചു | സ്‌കൂളുകൾ തുറക്കാറായി,ഖത്തറിൽ പുതിയ അധ്യയന വർഷത്തേക്ക് 3000 പരിസ്ഥിതി സൗഹൃദ…
താര സംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി. തുടർനീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചന. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ. നേതൃനിരയിലെ തരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി. പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇന്ന് നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധി നിഴലിക്കുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളി.
ന്യൂദല്‍ഹി: ഇന്ത്യയും ഇസ്രഈലുമായുള്ള ആയുധവിതരണ ബന്ധത്തില്‍ കേന്ദ്രത്തോട് അതൃപ്തി പ്രകടിപ്പിച്ച് ജെ.ഡി.യു. ഇസ്രഈലിന് ആയുധവിതരണം ചെയ്യുന്ന നടപടി ഇന്ത്യ നിര്‍ത്തിവെക്കണമെന്നാണ് എന്‍.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യു ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നടക്കുന്ന ഇസ്രഈല്‍ ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജെ.ഡി.യുവിന്റെ ഇടപെടല്‍. ജെ.ഡി.യു വക്താവും എംപിയുമായ കെ.സി ത്യാഗിയാണ് ഇസ്രഈലിനുള്ള ആയുധവിതരണം നിര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെത്തിയ ലീഗ് ഓഫ് പാര്‍ലമെന്റ് ഫോര്‍ അല്‍ ഖുദ്‌സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് മുകര്‍റം ബലാവിയുമായി പ്രതിപക്ഷനേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ത്യാഗിയുടെ ഈ പ്രസ്താവന. ആയുധവിതരണബന്ധം നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ വാര്‍ത്താകുറിപ്പിലൂടെയും ആവശ്യപ്പെട്ടു. ഇസ്രഈലിനും ഫലസ്തീനും ഇടയിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ സമാധാനത്തിനെയും വെടിനിര്‍ത്തലിനെയും അനുകൂലിക്കുന്നുവെന്നും കെ.എസ് ത്യാഗി പറഞ്ഞു. ഫലസ്തീനില്‍ ആവശ്യമായ ഭക്ഷണവും മരുന്നുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെ ഭാഗത്ത് നിന്നും നല്‍കുന്നുണ്ടെന്നും എം.പി പറഞ്ഞു. ‘ഇന്ത്യന്‍ സര്‍ക്കാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് അനുകൂലമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഫലസ്തീനെ…
കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം മെഡിക്കല്‍ വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭത്തില്‍ നടന്ന പ്രതിഷേധറാലിയില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ പ്രക്ഷോഭകാരികള്‍ക്കെതിരെ സംസ്ഥാന ബാലാവകാശക കമ്മീഷന്‍ കേസെടുത്തു. ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലെ എം.പിയായ അഭിഷേക് ബാനര്‍ജിയുടെ 11 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം നല്‍കുമെന്നും പരസ്യമായി പറയുന്ന പ്രതിഷേധക്കാരുടെ വീഡിയോ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇത്തരത്തില്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ പോക്‌സോ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. ‘സംസ്ഥാനം മുഴുവന്‍ ദുഖത്തിലാഴ്ന്നിരിക്കുമ്പോള്‍ അതിന് പകരം വീട്ടാനായി മറ്റൊരു ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നത് നിയമലംഘനമാണ്. ഇതിനെതിരെ കടുത്ത നടപടി എടുത്തിട്ടില്ലെങ്കില്‍ അത് സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കും. ഇത്തരം നീക്കങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ജീവിതം അപകടത്തിലാക്കും,’ ബംഗാള്‍ ബാലാവകാശ കമ്മീഷന്‍…
ന്യൂദൽഹി: കർഷക സമരത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ മാണ്ഡി എം.പി കങ്കണ റണൗത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 378 ദിവസത്തെ സമരത്തിൽ 700 സഖാക്കളെ ബലിയർപ്പിച്ച കർഷകരെ ബലാത്സംഗം ചെയ്യുന്നവരെന്നും വിദേശ ശക്തികളുടെ പ്രതിനിധികളെന്നും ബി.ജെ.പി എം.പി വിശേഷിപ്പിച്ചത് ബി.ജെ.പിയുടെ കർഷക വിരുദ്ധ നയത്തിൻ്റെ മറ്റൊരു തെളിവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഈ ലജ്ജാകരമായ കർഷക വിരുദ്ധ പരാമർശങ്ങൾ പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, കൂടാതെ രാജ്യത്തിൻ്റെ മുഴുവൻ കർഷകർക്കും കടുത്ത അപമാനമാണ്, ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയില്ല. കർഷക സമരം പിൻവലിച്ചപ്പോൾ രൂപീകരിച്ച സർക്കാർ സമിതി ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്, എം.എസ്.പിയുടെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ നാളിതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല. രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങൾക്ക് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. അതിലുപരി കർഷകരുടെ സ്വഭാവഹത്യയാണ് തുടർച്ചയായി നടക്കുന്നത്, ഗാന്ധി പറഞ്ഞു. ഭക്ഷ്യ ദാതാക്കളെ അനാദരിച്ചും അവരുടെ അന്തസിന് നേരെ ആക്രമണം നടത്തിയും മോദി സർക്കാർ…
ടെല്‍ അവീവ്: കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ പള്ളിവളപ്പില്‍ ജൂതപ്പള്ളി പണിയുമെന്ന വിവാദ പ്രസ്താവനയുമായി ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ രംഗത്ത്. അല്‍-അഖ്‌സ പള്ളിയും ഫലസ്തീന്‍ ദേശീയ ചിഹ്നവും ഭീഷണിയുടെ വക്കിലാണെന്ന ആരോപണത്തെ ശെരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓട്‌സ യഹൂദിന്റെ നേതാവായ ബെന്‍ ഗ്വിര്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അല്‍ അഖ്‌സ പള്ളിയില്‍ ജൂതപ്പള്ളി നിര്‍മ്മിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതെ എന്ന് ഉത്തരം നല്‍കിയ ബെന്‍ ഗ്വിര്‍ എനിക്ക് സാധിക്കുമെങ്കില്‍ അവിടെ ഇസ്രഈലി ഫ്‌ളാഗ് സ്ഥാപിക്കുമെന്നും അഭിപ്രായപ്പെട്ടു. ‘അറബികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തൊക്കെ പ്രാര്‍ത്ഥന നടത്താം, അതുകൊണ്ട് തന്നെ ജൂതന്‍മാര്‍ക്കും അവര്‍ക്ക് താത്പര്യമുള്ളിടത്തൊക്കെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം. നിലവിലെ പോളിസികള്‍ പ്രകാരം ജൂതന്‍മാര്‍ക്ക് അല്‍ അഖ്‌സയില്‍ പ്രാത്ഥന നടത്താന്‍ അനുവാദമുണ്ട്,’ ബെന്‍ ഗ്വിര്‍ പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളി ഇസ്രഈല്‍ പ്രതിരോധമന്ത്രിയായ യെവ് ഗാലന്റ് രംഗത്തെത്തി. അല്‍ അഖ്‌സ പള്ളിയുടെ…
കൊച്ചി: വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി. ഹരിഹരൻ ‘രാജഹംസം ‘സംവിധാനം ചെയ്തപ്പോൾ ഫസ്റ്റ് അസിസ്റ്റന്റ് ആയി.’രണ്ടു പെൺകുട്ടികൾ’ എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്.
