തിരുവനന്തപുരം: വ്യാപക പരാതികളും വിവാദങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിനിമ നയരൂപീകരണ സമിതി അഴിച്ചുപണിതേക്കും. സിനിമ നയരൂപീകരണ സമിതി അംഗമായ മുകേഷിനെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ സമിതി അംഗത്വം ഒഴിയാന്‍ സി.പി.എം. മുകേഷിനോട് നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം. സമിതി അംഗമായ സംവിധായകനും ഫെഫ്ക ജെനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെയും മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സംവിധായകന്‍ വിനയനാണ് ഈ ആവശ്യമുന്നയിച്ചത്. തനിക്കെതിരെ നിലനിന്ന വിലക്കുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പരാമര്‍ശിച്ചാണ് വിനയന്‍ ഉണ്ണികൃഷണനെതിരെ രംഗത്തെത്തിയത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ ആണ് സിനിമാ നയരൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും കരട് നയം രൂപീകരിക്കാനുമായി സർക്കാർ നിയോഗിച്ചത്. ഷാജി എന്‍. കരുണ്‍ ചെയര്‍മാനും സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി സമിതി കണ്‍വീനറുമായ കമ്മറ്റിയില്‍ സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷ്, മഞ്ജുവാര്യര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ്…
Author: malayalinews
മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്നും ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്. മാധ്യമങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം – അവര്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം: ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണ്?ജനാധിപത്യസംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും.അതൊരു നിരന്തരപ്രവര്‍ത്തനമാണ്.മാധ്യമങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം.അതിനാല്‍ മാധ്യമങ്ങള്‍ സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിയ്ക്കുന്നതിനു തുല്യമാണ്. ജനപ്രതിനിധികള്‍ക്ക് കൊമ്പും തേറ്റയുമല്ല,വാലാണ് വേണ്ടത്.അവര്‍ ജനസേവകരെന്നാണ് ഭരണഘടന സങ്കല്പിച്ചിട്ടുള്ളത്.
നടൻ ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.
കൊച്ചി: താരസംഘടന അമ്മയുടെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ കൂട്ടരാജി തീരുമാനം തള്ളുകയാണ് എക്സ്ക്യൂട്ടീവ് അംഗങ്ങളായ സരയുവും അനന്യയും. തങ്ങൾ രാജി വെച്ചിട്ടില്ലെന്നും ഭരണസമിതി ഇല്ലാത്തിടത്ത് എങ്ങനെ തുടരുമെന്നും അവർ ചോദിച്ചു. എന്നാൽ നിയമോപദേശം ലഭിച്ച ശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് മുൻ നേതൃത്വം വ്യക്തമാക്കി. കമ്മിറ്റിയിൽ താനിതുവരെ രാജി സമ്മർപ്പിച്ചിട്ടില്ലെന്നും അമ്മ യോഗത്തിന്റെ നിലപാടാണ് എടുത്തതെന്നും സരയു മീഡിയ വണ്ണിനോട് പറഞ്ഞു. കൂട്ടരാജിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നും ഇത്തരം കോലാഹലങ്ങളിൽ ഇടപെടാൻ താത്പര്യമില്ലാത്ത ആളാണ് പ്രസിഡന്റ് മോഹൻലാലെന്നും സരയു കൂട്ടിച്ചേർത്തു. ‘ഞാൻ ഇതുവരെ കമ്മിറ്റിയിൽ രാജി സമർപ്പിച്ചിട്ടില്ല. അമ്മയോഗയത്തിൽ അങ്ങനെയൊരു നിലപാടാണ് എടുത്തത്. കൂട്ടരാജിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. കുറച്ചുപേർ അതിൽ ഉറച്ചു നിൽക്കുന്നുണ്ട്. അമ്മയും ചലച്ചിത്ര മേഖലയിലെ എല്ലാ പ്രവർത്തകരും ചേർന്ന് നടത്തേണ്ട വാർത്ത സമ്മേളനമായിരുന്നുവത്. അമ്മ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട ഒരു വാർത്താസമ്മേളനമല്ലായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ആ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. ഇത്തരം കോലാഹലങ്ങളിലും ഇടപെടലുകളിലും താത്പര്യമില്ലാതെ അദ്ദേഹത്തിന്റേതായ സ്പേസിൽ…
ഹൈദരാബാദ്: തെലങ്കാനയിലെ വനപാര്‍ത്ഥിയിലെ ചാണക്യ ഹൈസ്‌കൂളില്‍ നിസ്‌കാരം നിര്‍വ്വഹിച്ച മുസ്‌ലിം പെണ്‍കുട്ടികളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സ്‌കൂളില്‍ അനുവാദമില്ലാതെ പ്രവേശിച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ കോമ്പൗണ്ടില്‍ അനധികൃതമായി പ്രവേശിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നിസ്‌കരിക്കുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അക്രമികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളും സ്‌കൂള്‍ അധികൃതരും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. സംഭവത്തിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. എന്നാല്‍ സംഭവത്തിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആക്രമണത്തില്‍ പങ്കാളികളായവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളില്‍ നിസ്‌കരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി ലഭിച്ചിരുന്നെന്നും അതിനാല്‍ ഇതുപ്രകാരം നിസ്‌കരിച്ച പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മജ്‌ലിസെ ബച്ചവോ തഹ്‌രീക്(എം.ബി.ടി) വക്താവ് അംജദുല്ലാഹ് ഖാന്‍…
പത്തനംതിട്ട: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു. സുരേഷ് ഗോപിയല്ല നമ്മുടെ വിഷയമെന്നും വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ നടപടിയെ തള്ളിപ്പറയാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തയ്യാറായില്ലെന്ന് മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ‘ അദ്ദേഹത്തിന്റെ (സുരേഷ് ഗോപി) പ്രതികരണത്തിനായി രാവിലെ നിങ്ങള്‍ അദ്ദേഹത്തെ കണ്ടതാണ്. വീണ്ടും അതാവര്‍ത്തിക്കുന്നത് ശരിയല്ല. കുറച്ച് നിങ്ങള്‍ ശ്രദ്ധിക്കണം. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്താനോ ഈ വിഷയമെടുക്കാനോ ഉദ്ദേശിച്ചതല്ല. നിങ്ങള്‍ ചോദിച്ചത് കൊണ്ടാണ് പറയുന്നത്. നമ്മുടെ അടിസ്ഥാന വിഷയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടതല്ല. നമ്മള്‍ തന്നെ പ്രശ്‌നത്തില്‍ നിന്ന് വഴുതിമാറാന്‍ ശ്രമിക്കരുത്. പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഒരുമിച്ച് നിന്ന് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യേണ്ട…
ബാങ്കോക്ക്: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുമായി ചൈന രംഗത്ത്. 2022 ഫെബ്രുവരി മുതല്‍ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് വേണ്ടി മറ്റ് രാജ്യങ്ങളുടെ പിന്തുണയും ചൈന അഭ്യര്‍ത്ഥിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. റഷ്യ, ഉക്രൈന്‍, ബ്രസീല്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതായി ചൈനയുടെ യുറേഷ്യന്‍ മേഖല പ്രത്യേക പ്രതിനിധി ധി ലി ഹ്യു അറിയിച്ചു. റഷ്യ- ഉക്രൈന്‍ തര്‍ക്കത്തിന്‍ രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ മറ്റു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ധി ലി ഹ്യു പറഞ്ഞു. റഷ്യന്‍ മേഖലകള്‍ കടന്നാക്രമിക്കാന്‍ ഉക്രൈന് അമേരിക്കയുടെ സഹായം ലഭിക്കുന്നതായും ചൈനയുടെ പ്രതിനിധി പറഞ്ഞു. അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയും ബ്രസീലും ചേര്‍ന്ന് ഈ വര്‍ഷം ആദ്യത്തില്‍ സമാധാന പദ്ധതി രൂപീകരിച്ചിരുന്നതിന് പിന്നാലെ ഉക്രൈനും റഷ്യയും തമ്മില്‍ സമാധാന സമ്മേളനം നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും…
തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന ഫെഫ്ക അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. കൂടാതെ അതിജീവിതകള്‍ക്ക് പരാതി നല്‍കാനും നിയമസഹായം ഉറപ്പാക്കാനും സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ സംഘടന ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫെഫ്കയ്ക്ക് പുറമെ അമ്മ പോലുള്ള സംഘടനകളിലെ അംഗങ്ങള്‍ക്കും പരാതി നല്‍കാനും നിയമസഹായത്തിനും ഫെഫ്കയെ സമീപിക്കാം. ഇതാദ്യമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പരസ്യ നിലപാട് ഫെഫ്ക സ്വീകരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടായിരുന്നു സംഘടന സ്വീകരിച്ചത്. താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ പിരിച്ചുവിട്ടത് സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായി ഫെഫ്ക അഭിപ്രായപ്പെട്ടു. അതിജീവിതകള്‍ക്ക് പരാതി നല്‍കുന്നതിനായി എന്തെങ്കിലും തരത്തിലുള്ള ഭയാശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ഫെഫ്ക ലഭ്യമാക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍സംഭവങ്ങളിലും ഇതര സിനിമാ സംഘടനുകളുമായി ആശയവിനിമയം നടത്താനും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു പൊതു നിലപാടിലേക്ക്…
ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുകേഷ് വയറ്റില്‍ ചവിട്ടി; ചര്‍ച്ചയായി വീണ ജോര്‍ജുമായുള്ള സരിതയുടെ പഴയ അഭിമുഖം കോഴിക്കോട്: നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെതിരെയുള്ള പരാതികള്‍ വ്യാപകമായതിന് പിന്നാലെ ചര്‍ച്ചയായി അദ്ദേഹത്തിന്റെ മുന്‍ പങ്കാളിയും നടിയുമായ സരിതയുടെ പഴയ അഭിമുഖം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ വിഷന്‍ ചാനലിന് സരിത നല്‍കിയ അഭിമുഖവും അതിലെ വെളിപ്പെടുത്തലുകളുമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇന്ത്യ വിഷന് വേണ്ടി അന്ന് സരിതയെ ഇന്റര്‍വ്യൂ ചെയ്തത്. ഇന്റര്‍വ്യൂവില്‍ മുകേഷില്‍ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ച് സരിത തുറന്നു പറയുന്നുണ്ട്. ഗര്‍ഭണിയായിരിക്കുമ്പോള്‍ മുകേഷ് തന്റെ വയറ്റില്‍ ചവിട്ടിയെന്നും വേദനകൊണ്ട് കരഞ്ഞപ്പോള്‍ അഭിനയമാണെന്ന് പറഞ്ഞ് പരിഹസിച്ചെന്നും സരിത പറയുന്നു. വീട്ടുജോലിക്കാരുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതിന്റെയും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പോലും ശ്രദ്ധിക്കാത്തതിന്റെയും അനുഭവങ്ങള്‍ സരിത ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ തന്റെ ഒരു അഭിമുഖത്തിന്റെ പേരില്‍ മുകേഷിന് സീറ്റ് നിഷേധിക്കപ്പെട്ടു എന്ന് മുകേഷ്…
കോട്ടയം: അപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണായിരുന്നു അപകടം.
