ഗസ: ഗസയിലെ കൂട്ടക്കുരുതിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും കൊലപാതകങ്ങള്‍ തുടര്‍ന്ന് ഇസ്രഈല്‍ സൈന്യം. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നടത്തിയ ഓപ്പറേഷനില്‍ 10 പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി വ്യോമാക്രമണത്തിലൂടെയും അല്ലാതെയും തങ്ങള്‍ നടത്തിയ ഈ ഓപ്പറേഷനില്‍ അഞ്ച് ഭീകരരെ വധിച്ചതായി ഇസ്രഈല്‍ സൈന്യവും അവകാശപ്പെട്ടിരുന്നു. അര്‍ദ്ധരാത്രിയോടെ ജെനിനിലേയും തുബാസിലേയും അഭയാര്‍ത്ഥിക്യാമ്പുകളിലേക്കേ് അതിക്രമിച്ച് കയറിയ ഇസ്രഈല്‍ സൈന്യം ക്യാമ്പുകളില്‍ പരിശോധന നടത്തിയതായും ആശുപത്രികള്‍ ഉപരോധിച്ചതായും ദൃക്‌സാക്ഷികള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. വ്യോമാക്രമണത്തിന് പുറമെ മിലിട്ടറിയുടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം ഇത്തിഫാദയ്ക്ക് ശേഷം വെസ്റ്റ് ബാങ്കില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് രംഗത്തെത്തി. ഇറാന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ ‘കിഴക്കന്‍ മുന്നണി’ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ കാറ്റ്‌സ് ഇവരുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കുമെന്നും…
Author: malayalinews
ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നുവെന്ന് പൊലീസ്. ഫറൂഖാബാദിലെ തോട്ടത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ അവസ്ഥയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം ഉണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് കുട്ടികളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് പറയുന്നത് പോലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും പൊലീസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. 15ഉം 18ഉം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പെണ്‍കുട്ടികള്‍ ആഗസ്റ്റ് 26ന് രാത്രി പത്ത് മണിയോടെ ശ്രീകൃഷ്ണ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് സമീപത്തെ ക്ഷേത്രത്തിലേക്ക് പോയെങ്കിലും തിരിച്ചെത്താതിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സമീപത്തുള്ള തോട്ടത്തിലെ മരത്തില്‍ രണ്ട് പെണ്‍കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ അഭിപ്രായങ്ങളെ സാധൂകരിക്കുന്ന തരത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഫലങ്ങള്‍. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്നും മൃതദേഹങ്ങളില്‍ ബാഹ്യമായ മുറിവുകളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചീഫ് മെഡിക്കല്‍ ഓഫീസര്‍ അവനീന്ദ്ര സിംഗ് പറയുന്നത്.…
ന്യൂഡല്‍ഹി: ശത്രുവിനെ നശിപ്പിക്കുന്നവന്‍ – അരിഘട്ട് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം ഇതാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തേകാനായി എത്തുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍വാഹിനിക്ക് (എസ്.എസ്.ബി.എന്‍) ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരില്ല. എസ്-3 എന്ന് കൂടി അറിയപ്പെടുന്ന ഐ.എന്‍.എസ്. അരിഘട്ട് വ്യാഴാഴ്ച നാവികസേനയുടെ ഭാഗമാകും. അരിഹന്ത് ക്ലാസ് വിഭാഗത്തിൽ പെടുന്ന അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഘട്ട്. 2018-ല്‍ കമ്മിഷന്‍ ചെയ്ത ഐ.എന്‍.എസ്. അരിഹന്ത് ആണ് നിലവില്‍ ഇന്ത്യയുടെ ഏക ആണവ അന്തര്‍വാഹിനി. വിശാഖപട്ടണത്ത് വെച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ഐ.എന്‍.എസ്. അരിഘട്ട് കമ്മിഷന്‍ ചെയ്യുക. നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി, ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സൂരജ് ബെറി എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരുടേയും ഡി.ആര്‍.ഡി.ഒയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാകും അരിഘട്ടിന്റെ കമ്മിഷനിങ്. ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ കീഴിലാകും ഐ.എന്‍.എസ്. അരിഘട്ട് പ്രവര്‍ത്തിക്കുക. ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനിയെ കുറിച്ച്…
കൊല്ലം: സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്‌തെന്നാണ് സൂചന. ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാല്‍, അമ്മയെ കൊലപ്പെടുത്തിയ വിവരം മകള്‍ അയല്‍വാസികളെ അറിയിച്ചതോടെ അനൂപും ജീവനൊടുക്കിയെന്നാണ് നിലവില്‍ ലഭിച്ചവിവരം. തൃക്കരുവ സ്വദേശിയായ അനൂപ് മോഹന്‍ വര്‍ഷങ്ങളായി റിയാദില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയാണ്. അഞ്ചുമാസം മുന്‍പാണ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആലപ്പുഴ കായലിനു നടുവിലെ തുറന്ന വേദിയിൽ വിവാഹം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ് വധൂവരന്മാർക്കായി കതിര്‍മണ്ഡപമൊരുങ്ങിയത്. കഴിഞ്ഞ ആഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി വിവാഹങ്ങള്‍ ഇതിനു മുമ്പ് ഹൗസ്‌ബോട്ടുകളില്‍ നടന്നിട്ടുണ്ടെങ്കിലും കായലിനു നടുവില്‍ വച്ച് വരണമാല്യം ചാര്‍ത്തുന്നത് ആദ്യമാണ്. ഡി.ടി.പി.സിയുടെ കൈനകരി ഹൗസ്‌ബോട്ട് ടെര്‍മിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറില്‍ കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചടങ്ങുകള്‍. നെഹ്റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റന്‍ ആയ ഹരിത അനിലിന്റേത് ആയിരുന്നു വിവാഹം. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരന്‍. ടെര്‍മിനലിന്റെ ഇരുവശത്തും ജങ്കാറുകളിലും ശിക്കാരവള്ളങ്ങളിലുമായി വിദേശികളടക്കം എഴുന്നൂറോളം അതിഥികളാണ് വിവാഹത്തിനു സാക്ഷ്യം വഹിച്ചത്. വഞ്ചിപ്പാട്ടിന്റെയും കലാരൂപങ്ങളുടെയും അകമ്പടിയിലാണ് വധൂവരന്മാർ മണ്ഡപത്തിലേക്കെത്തിയത്. ഡല്‍ഹി പൊലീസില്‍ സീനിയര്‍ ഫോറന്‍സിക് സയന്റിസ്റ്റായ ഹരിത നെഹ്‌റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏക വനിതാക്യാപ്ടനാണ്. ഹരിതയുടെ അപേക്ഷയില്‍ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ്…
ബെംഗളൂരു: നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഐശ്വര്യയ്‌ക്കൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്‌സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. മാത്രമല്ല, ഭാര്യയെ ഇയാള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കെംഗേരിയിലെ വീട്ടില്‍വെച്ച് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാത്രി ബിയര്‍ കഴിച്ചശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍കിടന്നു. ഇതിനിടെയാണ്…
സിനിമാമേഖലയില്‍ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് കലാസംവിധായകന്‍ മനു ജഗത്. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് മനു ജഗത് ദുരനുഭവം തുറന്നുപറഞ്ഞത്. ഷൂട്ടിങ്ങിനായി ചെന്നൈയില്‍നിന്നു അര്‍ദ്ധരാത്രി തൃശൂരിലെത്തിയ തനിക്ക് താമസിക്കാന്‍ തന്നത് പൊലീസ് കേസിലുള്ള ഒരു ഹോട്ടല്‍ ആയിരുന്നുവെന്ന് മനു ജഗത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സംവിധായകനോടുള്ള ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും മാത്രമാണ് സിനിമയ്‌ക്കൊപ്പം നിന്നതെന്നും പിന്നെ ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങള്‍ ആണെന്നും ഇതെല്ലാം അവസാനിക്കണമെന്നും മനു ജഗത് കുറച്ചു. മനു ജഗതിന്റെ കുറിപ്പ് ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടല്‍. ആര്‍ട്ട് ഡയറക്ടര്‍ എന്ന രീതിയില്‍ ചെന്നൈയില്‍ നിന്നും അര്‍ധരാത്രി തൃശൂര്‍ റൗണ്ടില്‍ എത്തിയ എനിക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ asst ആയ പ്രൊഡക്ഷന്‍ മാനേജര്‍ കൊണ്ട്…
ഗതാഗത നിയമലംഘനത്തിന് കോടതി വിധിക്കുന്ന തുക ഓണ്‍ലൈനായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ച നടപടി വാഹന ഉടമകളെ വലയ്ക്കുന്നു. ഒന്നിലേറെത്തവണ ഓഫീസില്‍ കയറി ഇറങ്ങേണ്ടി വരുമെന്നതിനാല്‍ ഇടനിലക്കാരെ ഏല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുംവിധം സങ്കീര്‍ണമാണിത്. കേസെടുത്ത ഓഫീസില്‍നിന്ന് നേരിട്ട് അനുമതി ലഭിച്ചാല്‍ മാത്രമേ ഓണ്‍ലൈനില്‍ തുക അടയ്ക്കാനാകൂ. ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിഴത്തുക രേഖപ്പെടുത്തി, ഓണ്‍ലൈന്‍ യൂസര്‍നെയിമും പാസ്‌വേഡും നല്‍കും. ഓണ്‍ലൈനില്‍ പണമടച്ചശേഷം രശീതി ഓഫീസിലെത്തിക്കണം. ഇത് ഉദ്യോഗസ്ഥര്‍ സോഫ്റ്റ്‌വേറിലും രജിസ്റ്ററിലും രേഖപ്പെടുത്തി കോടതിക്ക് കൈമാറും. ഇങ്ങനെ കേസ് തീര്‍പ്പാക്കിയില്ലെങ്കില്‍ വാഹനവില്‍പ്പന, രജിസ്ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് ടെസ്റ്റ്, പെര്‍മിറ്റ് പുതുക്കല്‍ എന്നിവ തടസ്സപ്പെടും. പിഴയും ചോര്‍ന്നു കോടതി ശിക്ഷിച്ച കേസുകള്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയപ്പോള്‍ പിഴത്തുകയില്‍ നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്നാണ് ക്രമീകരണം കടുപ്പിച്ചത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ലംഘനത്തിന് കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിഷ്‌കര്‍ഷിക്കുമ്പോള്‍ 500 രൂപയാണ് സംസ്ഥാനത്ത് ഈടാക്കുന്നത്. എന്നാല്‍, കോടതി കേന്ദ്രനിയമപ്രകാരം ഉയര്‍ന്ന പിഴയാണ് വിധിക്കുക. കോടതി വിധിക്കുന്ന തുക സോഫ്റ്റ്‌വേറില്‍…
കോട്ടയം: തിരുനെല്‍വേലിയില്‍നിന്ന് യാത്ര ചെയ്യവെ ട്രെയിനില്‍ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് റെയില്‍വേ പോലീസ് ബാഗ് കണ്ടെത്തി തിരികെ നല്‍കി. പാലരുവി എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ആലപ്പുഴ സ്വദേശി സെയ്താലി ഫാത്തിമ എന്നയാളുടെ ഒരുപവന്‍ സ്വര്‍ണവും രണ്ട് സ്മാര്‍ട്ട് ഫോണും രൂപയും ആധാര്‍കാര്‍ഡും അടങ്ങിയ ബാഗാണ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ചത്. വിവരം പുലര്‍ച്ചെ മൂന്നിന് കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ. സന്തോഷിനെ അറിയിച്ചു. എസ്.എച്ച്.ഒ. റെജി പി.ജോസഫിന്റെ നിര്‍ദേശമനുസരിച്ച് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. ജോണ്‍സണ്‍, സി.പി.ഒ. വിജേഷ് എന്നിവരെ വിവരം അറിയിച്ചു. ട്രെയിനില്‍ പരിശോധന നടത്തി നഷ്ടപ്പെട്ട സ്വര്‍ണം അടങ്ങിയ ബാഗ് കണ്ടെത്തി കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. എസ്.എച്ച്.ഒ. റെജി പി.ജോസഫ് ഉടമസ്ഥരെ വിളിച്ചുവരുത്തി നഷ്ടപ്പെട്ട ബാഗ് തിരികെനല്‍കി. ബാഗ് കണ്ടെത്തുന്നതിന് പരിശ്രമിച്ച ഉദ്യോഗസ്ഥരെ റെയില്‍വേ പോലീസ് മേധാവി അഭിനന്ദിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. ഓരോ ടീമിലും വലിയ തോതിലുള്ള അഴിച്ചുപണികള്‍ ഉണ്ടായേക്കും. എത്ര പേരെ നിലനിര്‍ത്താനാവുമെന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. താരാധിക്യമുള്ള മുംബൈ ഇന്ത്യന്‍സിനെ ഉറ്റുനോക്കുന്ന നിരവധി പേരുണ്ട്. സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മുംബൈയിലാണ്. ഇവരില്‍ ആരൊക്കെ നിലനില്‍ക്കും, ആരെല്ലാം വിട്ടുപോവും എന്ന ആശങ്കയിലാണ് ആരാധകര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക, രോഹിത് ശര്‍മയെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നാണ് ഉയരുന്ന അഭ്യൂഹങ്ങള്‍. 50 കോടി രൂപ ശമ്പള പാക്കേജില്‍ അദ്ദേഹം രോഹിത് ശര്‍മയെ വിളിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ ശരിയാണോ എന്ന ചോദ്യത്തിന്, രോഹിത് ലേലത്തില്‍ വരുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുചോദ്യം. ‘നിങ്ങള്‍ ഒരു കാര്യം പറയുന്നു. നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അറിയുമോ, രോഹിത് ശര്‍മ ലേലത്തില്‍ വരുമോ ഇല്ലയോ എന്നത്? അകാരണമായിട്ടുള്ളതാണ് ഈ അഭ്യൂഹങ്ങളെല്ലാം. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ വിട്ടുനല്‍കുമോ…
