കാക്കനാട്: ഹോസ്റ്റൽ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മിലുള്ള വാടക തർക്കത്തെ തുടർന്ന് സ്വകാര്യ ഹോസ്റ്റലിനുള്ളിലെ താമസക്കാരെ ഹോസ്റ്റൽ നടത്തിപ്പുകാരി പൂട്ടിയിട്ടതായി പരാതി. കാക്കനാട് ടി.വി. സെന്ററിനു സമീപമുള്ള ഹോസ്റ്റലിൽ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് നടത്തിപ്പുകാരി പ്രധാന വാതിൽ താഴിട്ടുപൂട്ടിയത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാരായ മൂന്നുപേരാണ് ഈ സമയം ഹോസ്റ്റലിനുള്ളിൽ കുടുങ്ങിയത്. അയൽവാസികൾ കെട്ടിട ഉടമയെ വിവരമറിയിച്ചതിനെ തുടർന്ന് ഉടമ തൃക്കാക്കര പോലീസിൽ പരാതി നൽകി. മൂന്നു മണിയോടെ എത്തിയ പോലീസ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തിറക്കിയത്. ഹോസ്റ്റൽ നടത്തിപ്പുകാരിയെ പലവട്ടം വിളിച്ച് വാതിൽ തുറക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ എത്താൻ വൈകി. തുടർന്നാണ് പോലീസ് എത്തി ഹോസ്റ്റൽ മുറിയിൽ അകപ്പെട്ടവരെ രക്ഷിച്ചത്. ഹോസ്റ്റൽ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് നടത്തിപ്പുകാരി ഹോസ്റ്റൽ പൂട്ടിയതെന്ന് കെട്ടിട ഉടമ പറഞ്ഞു. തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
Author: malayalinews
മുംബൈ: സ്റ്റാൻഡ് അപ് കൊമേഡിയൻ മുനാവർ ഫാറൂഖിക്ക് സുരക്ഷ ഒരുക്കിയതായി പോലീസ്. ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിന്റെ ഹിറ്റ്ലിസ്റ്റിൽ മുനാവർ ഫാറൂഖിയും ഉൾപ്പെടുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് കഴിഞ്ഞമാസം മുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ വെച്ച് ലോറൻസ് ബിഷ്ണോയിയുടെ സംഘം മുനാവർ ഫാറൂഖിയെ വധിക്കാൻ ശ്രമിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ സുരക്ഷ ഒരുക്കിയിരുന്നു. അതേസമയം കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഫാറൂഖിയെ നിരന്തരം കൊലയാളി സംഘം പിന്തുടരുകയും ഡൽഹിയിൽ ഫാറൂഖിയുടെ പരിപാടി നടക്കുന്നതിന് തൊട്ടടുത്തായിത്തന്നെ ഈ സംഘം റൂം ബൂക്ക് ചെയ്തിരുന്നതായും പോലീസ് വൃത്തങ്ങൾ പറയുന്നു. കൊലയാളി സംഘം മുംബൈയിൽ നിന്ന് മുനാവർ ഫാറൂഖിക്ക് ഒപ്പം തന്നെയാണ് വിമാനത്തിൽ ഡൽഹിയിൽ എത്തിയത്. രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യ സമയത്ത് പ്രവർത്തിച്ചതിനാൽ ഇവരുടെ പദ്ധതി പരാജയപ്പെട്ടുവെന്നും മുനാവർ…
മാൻഹട്ടൻ (ന്യൂയോർക്ക്): അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി ഷാന്‍ ഡിഡ്ഡി കോംപ്‌സിനെതിരേ വീണ്ടും ലൈംഗികാതിക്രമ പരാതികള്‍. പുതുതായി ആറ് ലൈംഗികാതിക്രമ കേസാണ് സീൻ കോംബ്സിനെതിരേ തിങ്കളാഴ്ച രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുൾപ്പെടെയാണ് പുതിയ കേസുകൾ. ന്യൂയോർക്ക് ഫെഡറൽ കോടതിയിലാണ് ഇയാൾക്കെതിരേ അതിജീവിതർ പരാതി നൽകിയിരിക്കുന്നത്. ഒരു പുരുഷനും പരാതിക്കാരിൽ ഉൾപ്പെടും. 1998 -ൽ ഹാംസ്റ്റണിലെ കോംബ്സിന്റെ വീട്ടിൽ വെച്ച് തന്നെ ലൈംഗികായി ദുരുപയോഗം ചെയ്തെന്നാണ് പരാതിക്കാരൻ പരാതിയിൽ പറയുന്നത്. കോംബ്സിന്റെ വീട്ടിൽ വെച്ച് നടന്ന പാർട്ടിക്കിടെ തന്നെ നേരിട്ട് അയാൾ സമീപിച്ചെന്നും പാന്റ് വലിച്ചൂരി ലിംഗത്തിൽ സ്പർശിച്ചതായും ആകോപണം. അന്ന് പരാതിക്കാരന് 16 വയസായിരുന്നുവെന്നാണ് റിപ്പോർട്ട്. സെക്സ് ട്രാഫിക്കിങ് കേസുമായി ബന്ധപ്പെട്ട് കോംബ്സിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് അദ്ദേഹം വാദിച്ചു. ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. കേസ് വാദത്തിനായി 2025 മേയ് 5ലേക്ക് നീട്ടുകയും ചെയ്തു.
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.
കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചിട്ടത്. കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലെ ലഹരിപാർട്ടിയിൽ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനെതിരെ തെളിവില്ല എന്നാണ് പോലീസ് പിന്നീട് പറഞ്ഞത്.
ന്യൂഡല്‍ഹി: മദ്രസകളുടെ ധനസഹായവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് ബാലാവകാശ കമ്മിഷന്‍ കത്തയച്ചതെന്നും ബി.ജെ.പി. ദേശീയ വക്താവ് സുധാംശു ത്രിവേദി. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തുന്നത് മുസ്ലിം സമുദായക്കാരെ അപരവത്കരിക്കുന്നതിനുള്ള നീക്കമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മുസ്ലിം സമുദായക്കാരെ പാര്‍ശ്വവത്കരിക്കാനുള്ള അജന്‍ഡയുടെ ഭാഗമാണെന്നും ന്യൂനപക്ഷ മതവിഭാഗങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മിഷന്‍ പിന്തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്രസകള്‍ അടയ്ക്കാനുള്ള എന്‍.സി.പി.സി.ആര്‍. നിര്‍ദേശം, ന്യൂനപക്ഷങ്ങള്‍ക്ക് മതവിദ്യാഭ്യാസത്തിന് അവകാശംനല്‍കുന്ന ഭരണഘടന തത്വങ്ങളുടെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വടകര: വിദ്യാര്‍ഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് നടത്തുന്ന സംഘം പണം പിന്‍വലിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെന്ന് മുഖ്യമന്ത്രിയുടെ മറുപടി. അക്കൗണ്ട് എടുത്തുനല്‍കിയതിന്റെ പേരില്‍ വടകര താലൂക്കില്‍നിന്ന് നാലുപേരെ ഭോപാല്‍ പോലീസ് അറസ്റ്റുചെയ്തതിന്റെ പശ്ചാത്തലത്തില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അറസ്റ്റിലായ നാലുപേരില്‍ ഒരാളാണ് മറ്റുള്ളവരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡും തട്ടിപ്പുകാര്‍ക്ക് കൈമാറിയതെന്ന് മറുപടിയില്‍ വ്യക്തമാക്കി. നികുതിയടയ്ക്കാതെ വിദേശത്തുനിന്ന് വരുന്ന പണം പിന്‍വലിക്കാനാണെന്നു പറഞ്ഞാണ് ഇതിലേക്ക് മറ്റുള്ളവരെ ആകര്‍ഷിച്ചത്. കമ്മിഷനായി 5000 രൂപ വീതം ഓരോരുത്തര്‍ക്കും നല്‍കി. ഇതുപോലെ പലരും മുന്‍പ് ഇടപാട് നടത്തി കമ്മിഷന്‍ കൈപ്പറ്റിയിരുന്നെന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ പിന്നീട് ഈ അക്കൗണ്ടിലേക്കാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഒരുമാസംമുന്‍പാണ് തീക്കുനി, കടമേരി, ആയഞ്ചേരി, വേളം സ്വദേശികളായ നാലുപേരെ ഭോപാല്‍ പോലീസ് അറസ്റ്റുചെയ്തത്.…
ബാബുൾ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അസമിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതി സൈദ ഖാത്തുമിനെ മുടവൂരിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുക്കുന്നു മൂവാറ്റുപുഴ : അസം സ്വദേശിയായ അതിഥിത്തൊഴിലാളി ബാബുള്‍ ഹുസൈന്‍ (40) കൊല്ലപ്പെട്ട കേസില്‍ അസമില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഭാര്യ സൈദ ഖാത്തുമിനെ (ജയത ഖാത്തും-38) റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ഇരുവരും തമ്മിലുണ്ടായ വഴക്കിനുശേഷം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബാബുളിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൈദയുടെ മൊഴി. കൊല്ലപ്പെട്ട ബാബുള്‍ ഹുസൈനും പ്രതിയും ഉപയോഗിക്കുന്ന ഏക മൊബൈല്‍ ഫോണ്‍ സംഭവത്തിനുശേഷം സ്വിച്ച് ഓഫ് ചെയ്ത സൈദ, അടുത്തുതന്നെ താമസിച്ചിരുന്ന സഹോദരിയെയും കുട്ടിയെയും കൂട്ടി ബസില്‍ പെരുമ്പാവൂരിലെത്തി. അവിടെനിന്ന് ഓട്ടോറിക്ഷയില്‍ ആലുവയിലെത്തി ട്രെയിന്‍ മാര്‍ഗം അസമിലേക്ക് കടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കും പതിവായിരുന്നുവെന്നും ബാബുളില്‍നിന്ന് സൈദയ്ക്ക് മര്‍ദനമേല്‍ക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും ആ സമയത്ത് ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങളും…
ഒറ്റപ്പാലം: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ കണ്ട വളര്‍ത്തുനായയെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞതിന്റെ പേരില്‍ നായയുടെ ഉടമയ്ക്കുനേരെ ആക്രമണം.വരോട് ചേപ്പയില്‍ സച്ചിന്‍ദാസിനെയാണ് (28) രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ വരോട് കൃഷ്ണ നിവാസില്‍ ജയകൃഷ്ണനെ (38) അറസ്റ്റ് ചെയ്തു. വധശ്രമക്കേസ് ചുമത്തിയാണ് അറസ്റ്റ്. ചെറിയ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സച്ചിന്‍ദാസിന്റെ ശരീരത്തില്‍ 83 തുന്നലുകള്‍ വേണ്ടിവന്നതായി ഒറ്റപ്പാലം പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ വരോട്ട് സച്ചിന്‍ദാസിന്റെ വീടിനു സമീപത്താണ് സംഭവം. ബൈക്കില്‍ വീടിന് പുറത്തേക്കിറങ്ങിയ സച്ചിന്‍ദാസിനെ വളര്‍ത്തുനായ പിന്തുടര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രദേശവാസിയായ രാഹുലെന്ന യുവാവ് ബൈക്കില്‍ ഇതുവഴി വന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നായയെ ചവിട്ടാന്‍ ശ്രമിച്ച രാഹുല്‍ മറിഞ്ഞുവീണു. തുടര്‍ന്ന് സച്ചിന്‍ദാസുമായുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ രാഹുലിന്റെ സുഹൃത്തായ ജയകൃഷ്ണനും സ്ഥലത്തെത്തി. ഇരുവരും ചേര്‍ന്ന് സച്ചിന്‍ദാസിനെ ചെറിയ കത്തികൊണ്ട് ആക്രമിച്ചെന്നാണ് കേസ്. ദേഹമാസകലം മുറിവേറ്റ നിലയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്…
എടപ്പാള്‍(മലപ്പുറം): വട്ടംകുളം നെല്ലേക്കാട് വീട്ടില്‍ കള്ളന്‍ കയറി. കുറുങ്ങാട്ട് ജയപ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. കെഎസ്ഇബി മീറ്റര്‍ ബോര്‍ഡിന് മുകളില്‍ വെച്ചിരുന്ന ചാവിയെടുത്ത് അകത്ത് കയറിയ കള്ളന്‍ 30000 രൂപയുടെ ഹോം തീയേറ്ററും മൂന്ന് ആധാരവും ആപ്പിളിന്റെ ടാബും, രണ്ട് മൊബൈല്‍ ഫോണും 6500 രൂപയുമാണ് മോഷ്ടിച്ചത്. കൂടാതെ അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പെപ്‌സിയും പാല്‍പേടയും കള്ളന്‍ മോഷ്ടിച്ചു. സംഭവത്തില്‍ ജയപ്രകാശ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.