തിരുവനന്തപുരം: ഇ.പി. ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ അന്ന് മുഖ്യമന്ത്രി ന്യായീകരിച്ചുവെന്നും എന്നാൽ ഇപ്പോൾ ഇ.പിയ്ക്ക് കുഴപ്പം എന്താണെന്ന് മനസിലാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കൂടി വേണ്ടിയാണ് ഇ.പി. ജാവഡേക്കറെ കണ്ടത് എന്ന ആരോപണം വീണ്ടും ഉന്നയിച്ച പ്രതിപക്ഷ നേതാവ്, കേന്ദ്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസുകൾ ദുർബലപ്പെടുത്താനായിരുന്നു കൂടിക്കാഴ്ചയെന്നും ആരോപിച്ചു. ദല്ലാൾ നന്ദകുമാറുമായിട്ടുള്ള ഇ.പിയുടെ ബന്ധത്തെ മാത്രമാണ് മുഖ്യമന്ത്രി തള്ളിയിട്ടുള്ളത്. പ്രകാശ് ജാവഡേക്കറെ കണ്ടാൽ എന്താ പ്രശ്നം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറെ കാണുന്നത്? ഇപ്പോൾ അദ്ദേഹം കേന്ദ്രമന്ത്രിയൊന്നുമല്ലാല്ലോ. കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള ആളാണ്. പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്. ഇപി ജയരാജൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്? പോയ…
Author: malayalinews
അരൂര്‍: കോട്ടയം ജില്ലയില്‍നിന്ന് കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ ആയിരുന്നു മൃതദേഹം. കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. ഇതുകൊണ്ട് കുത്തിയും അടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. പൊറോട്ട കമ്പനിയില്‍ നിന്നും വലിയതോതില്‍ പൊറോട്ട ശേഖരിച്ച് വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ജയകൃഷ്ണന്റേത്. ഇതിനായി വെള്ളിയാഴ്ച അര്‍ധരാത്രി ഇയാള്‍ തന്റെ വാഹനവുമായി എത്തി. വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം സമീപത്തെ ജീവനക്കാരുടെ മുറിയില്‍ വിശ്രമിക്കാന്‍ പോയി. ശനിയാഴ്ച രാവിലെ പൊറോട്ട കമ്പനിയിലെ തൊഴിലാളികള്‍ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. അരൂര്‍ പോലീസ്‌മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ ബിജെപി ബന്ധമല്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണിതെന്നും മന്ത്രി അറിയിച്ചു. മുകേഷിന്റെ രാജിയെ സംബന്ധിച്ച് പരസ്യപ്രസ്താവന പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല. ബിനോയ് വിശ്വം പറഞ്ഞതെന്താണെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രി എന്ന നിലയിലോ ജി.ആര്‍ അനില്‍ എന്ന വ്യക്തി എന്ന നിലയിലോ ഇപ്പോള്‍ പരസ്യപ്രതികരണം നടത്തുന്നില്ലെന്നും മന്ത്രി അറിയിച്ചു
പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക്. ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് (ജെഎംജി) സ്‌കെയിലിലായിരിക്കും നിയമനം. അഞ്ച് സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രാദേശിക ഭാഷാ അറിവ് പരിശോധിക്കുന്നതിനായി ടെസ്റ്റ് ഉണ്ടായിരിക്കും. അപേക്ഷിക്കാനുള്ള കുറവ് പ്രായം 20 ആണ്. ഏറ്റവും ഉയര്‍ന്ന പ്രായപരിധി 30 ആണ്. ഏതെങ്കിലും വിഷയത്തില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യതയായി കണക്കാക്കുന്നത്. സംസ്ഥാന തല ഒഴിവുകള്‍ തമിഴ്‌നാട് / പുതുച്ചേരി- 160 കര്‍ണാടക- 35 ആന്ധ്രപ്രദേശ്, തെലങ്കാന- 50 മഹാരാഷ്ട്ര – 40 ഗുജറാത്ത്- 15 ഭാഷാപ്രാവീണ്യം തമിഴ് കന്നഡ തെലുഗു മറാത്തി ഗുജറാത്തി
മലപ്പുറം എസ്.പി ഓഫിസ് കോംപൗണ്ടിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനോട് കെഞ്ചി മുന്‍ മലപ്പുറം എസ്.പി സുജിത് ദാസ്. രണ്ട് ഘട്ടമായാണ് എം.എല്‍.എ.യും എസ്.പി.യും തമ്മിലുള്ള ഫോണ്‍സന്ദേശം പുറത്തുവന്നത്. കേസ് പിന്‍വലിച്ചാല്‍ ഡി.ജി.പി. ആവുംവരേക്കും കടപ്പെട്ടിരിക്കുമെന്നും തന്നെ ഒരു സഹോദരനായി കാണണമെന്നും മുന്‍ മലപ്പുറം എസ്.പി.യും ഇപ്പോള്‍ പത്തനംതിട്ട എസ്.പി.യുമായ എസ്.സുജിത് ദാസും പി.വി അന്‍വറും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. മലപ്പുറം എസ്.പി ഓഫിസ് കോംപൗണ്ടിലെ മരങ്ങള്‍ മുറിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്പിയുടെ ഓഫിസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് മരം മുറിച്ചു കടത്തി, എഡിജിപി എം ആര്‍ അജിത്കുമാര്‍ കൂട്ടുനിന്നു, മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയില്‍നിന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ രണ്ട് കോടി കൈക്കൂലി വാങ്ങി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. ലൈഫ്…
ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചിറക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ പേടകത്തില്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മറുമാണ് പേടകത്തില്‍ ആദ്യമായി സഞ്ചരിച്ച് ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ ഇരുവരുമില്ലാതെിയാണ് സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കുന്നത്. തകരാറിലായ പേടകത്തിലുള്ള തിരിച്ചുവരവ് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്താലാണ് ഈ തീരുമാനം. നാസയുടെ ബഹിരാകാശ യാത്രാ ദൗത്യങ്ങളില്‍ മുമ്പുണ്ടായ ചലഞ്ചര്‍, കൊളബിയ സ്‌പേസ് ഷട്ടില്‍ ദുരന്തങ്ങളും നാസയുടെ ആ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. 2003 ഫെബ്രുവരി ഒന്നിനാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കൊളംബിയ സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ വംശജയായ കല്‍പനാ ചൗള അടങ്ങുന്ന ഏഴംഗ സംഘമാണ് അന്ന് അന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന ബഹിരാകാശ പേടകത്തില്‍ ഉണ്ടായിരുന്നത്. കൊളംബിയ അപകടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1986 ജനുവരിയില്‍ ചലഞ്ചര്‍ എന്ന സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ട് 14…
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന്റാരംഭം. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്കെതിരെ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഇന്ത്യൻ ടീമിൽ ഇടംനേടി. മൂന്ന് ഏകദിന മത്സരങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സമിത് ദ്രാവിഡ് കളിക്കും. പോണ്ടിച്ചേരിയിലും ചെന്നൈയിലുമായിട്ടാണ് മത്സരം. നിലവിൽ മൈസൂർ വാരിയേഴ്സിന് വേണ്ടിയാണ് സമിത് കളിക്കുന്നത്. കർണാടകയിൽ നടന്ന മഹാരാജ ടി 20 ട്രോഫിയിൽ മോശമല്ലാത്ത പ്രകടനം താരം കാഴ്ചവെച്ചിരുന്നു. 114 സ്ട്രൈക്ക് റേറ്റിൽ ഏഴ് മത്സരങ്ങളിലായി 82 റൺസായിരുന്നു മഹാരാജ ടി 20 ട്രോഫിയിൽ സമിത് നേടിയത്. 33 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. മീഡിയം പേസ് ബൗളർ കൂടിയാണ് സമിത്. നേരത്തെ കർണാടകയെ കൂച്ച് ബിഹാർ ട്രോഫി നേടുന്നതിൽ സമിത് നിർണായക പങ്കുവഹിച്ചിരുന്നു. എട്ട് മത്സരത്തിൽ നിന്നും 362 റൺസായിരുന്നു സമിതിന്റെ സമ്പാദ്യം. 16 വിക്കറ്റും ഈ ടൂർണമെന്റിൽ നേടിയിരുന്നു. മുംബൈയെ തോല്‍പിച്ചാണ് കര്‍ണാടക…
ഹൂസ്റ്റണ്‍: അമേരിക്കയിൽ നേപ്പാളി യുവതിയുടെ കൊലപാതകത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 21-കാരിയായ നഴ്സിങ് വിദ്യാർഥി മുന പാണ്ഡെയെ വെടിവെച്ചു കൊന്ന കേസിൽ ബോബി സിങ് ഷാ (51) ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ഹൂസ്റ്റൺ കമ്യൂണിറ്റി കോളേജിലെ വിദ്യാർഥിയായിരുന്നു മുന പാണ്ഡെ. യുവതി താമസിച്ചിരുന്ന അപാർട്ട്മെന്റിൽ ഓഗസ്റ്റ് 24-നായിരുന്നു സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഇയാൾ അപാർട്ട്മെന്റിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 8.30-ഓടെയാണ് ഷാ മുന പാണ്ഡെയുടെ അപ്പാർട്മെന്റിലെത്തിയത്. വാതിൽ തുറക്കാൻ ഇയാൾ ആവശ്യപ്പെടുന്നതും നിങ്ങൾ എന്തുചെയ്യാൻ പോകുന്നുവെന്ന് യുവതി തിരിച്ചു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഇയാൾ യുവതിയുടെ പേഴ്സുമായി അപാർട്മെന്റിൽനിന്ന് ഇറങ്ങിപ്പോകുന്നതും കാണാം. തലയിൽ ഒരുതവണയും ശരീരത്തിൽ പലവട്ടവും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോ എന്നതിൽ വ്യക്തതയില്ല. അതേസമയം, ഷുഗർ ഡാഡി എന്ന ഡേറ്റിങ് വെബ്സൈറ്റ് വഴിയാണ് ഇയാൾ യുവതിയെ ലക്ഷ്യമിട്ടത്…
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മലയാളിയെ വെട്ടിക്കൊന്നു. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50)യാണ് കൊല്ലപ്പെട്ടത്. കോലാപൂരിലെ ടയര്‍ കടയില്‍ നിന്ന് വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഗിരീഷിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 വർഷങ്ങളായി ഗിരീഷും കുടുംബവും താമസിക്കുന്നത് കോലാപ്പൂരിലാണ്. ഗിരീഷിന്റെ ഉടമസ്ഥയിലുള്ള ടയര്‍ കടയില്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളല്ല, മറിച്ച് വ്യക്തിപരമായ തർക്കമാകാൻ സാധ്യതയുണ്ടെന്നും പൊലീസ് പ്രതികരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ഗിരീഷിന്റെ മൃതദേഹം കേരളത്തിലേക്ക് ആയച്ചെന്നും അധികൃതര്‍ പറഞ്ഞു. കുടുംബവുമായി കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഗിരീഷ് കൊല്ലപ്പെടുന്നത്.
ലണ്ടന്‍: ഇസ്രഈല്‍ വിരുദ്ധ സംഘടനയായ ഫലസ്തീന്‍ ആക്ഷന്‍ സഹസ്ഥാപകന്‍ റിച്ചാര്‍ഡ് ബര്‍ണാര്‍ഡിനെതിരെ തീവ്രവാദ കുറ്റം ചുമത്തി ബ്രിട്ടന്‍ പൊലീസ്. മാഞ്ചസ്റ്ററിലും ബ്രാഡ്ഫോര്‍ഡിലും ഫലസ്തീന്‍ അനുകൂല പ്രഭാഷണം നടത്തിയതിന് പിന്നാലെയാണ് ബര്‍ണാര്‍ഡിനെതിരെ കുറ്റം ചുമത്തുന്നത്. തീവ്രവാദ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു.കെ പൊലീസിന്റെ നടപടി. ‘ഭീകരവാദ നിയമം 2000’ലെ സെക്ഷന്‍ 12ന് വിരുദ്ധമായി റിച്ചാര്‍ഡ് പ്രവര്‍ത്തിച്ചുവെന്നാണ് യു.കെ പൊലീസിന്റെ വാദം. ഒരു നിരോധിത സംഘടനയെ പിന്തുണച്ചുകൊണ്ട് റിച്ചാര്‍ഡ് സംസാരിച്ചുവെന്നും യു.കെ പൊലീസ് പറയുന്നു. റിച്ചാര്‍ഡിനെ സെപ്തംബര്‍ 18ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അന്താരാഷ്ട്ര തലത്തിലെ ആയുധ വ്യാപാരികളെ അടച്ചുപൂട്ടാനും തടസപ്പെടുത്താനുമായി നീക്കങ്ങള്‍ നടത്തുന്ന ഫലസ്തീന്‍ അനുകൂല സംഘടനയാണ് ഫലസ്തീന്‍ ആക്ഷന്‍. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയിലെ സാധാരണക്കാരെ ആക്രമിക്കുന്നതിനായി നെതന്യാഹു സര്‍ക്കാരിന് ആയുധങ്ങള്‍ കൈമാറുന്ന യു.കെയെ ആസ്ഥാനമാക്കിയാണ് സംഘടന നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒക്ടോബര്‍ ഏഴിനാണ് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ആക്രമണം നടത്തുന്നത്. ഇതിനെ തുടര്‍ന്ന് ഒക്ടോബര്‍ എട്ടിന് മാഞ്ചസ്റ്ററില്‍…
