പാട്‌ന: കെ.സി. ത്യാഗി ജെ.ഡി.യു. വക്താവ് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഫാക് അഹമ്മദ് ഖാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജീവ് രഞ്ജന്‍ പ്രസാദിനെ പകരം വക്താവായി പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍ നിയമിച്ചു. അടുത്തിടയായി ത്യാഗി നടത്തിവരുന്ന പ്രസ്താവനകളിലുള്ള അതൃപ്തിയെത്തുടര്‍ന്ന് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്‍.ഡി.എ. സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ വക്താവ് എന്ന നിലയില്‍ ത്യാഗി നടത്തിയ പലപരാമര്‍ശങ്ങളും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു ഏറ്റവും ഒടുവില്‍ ത്യാഗി സ്വീകരിച്ചത്. ഇന്ത്യ ഇസ്രയേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു. ത്യാഗി നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് അഭിപ്രായപ്രകടനം നടത്തുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ടെന്നാണ് സൂചന. ഏകസിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍, അഗ്നിപഥ് വിഷയങ്ങളിലും വ്യത്യസ്ത നിലപാടായിരുന്നു ത്യാഗിയുടേത്.
Author: malayalinews
അബുദാബി: യു.എ.ഇയില്‍ സെപ്റ്റംബര്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഇതുപ്രകാരം പെട്രോള്‍, ഡീസല്‍ വിലകള്‍ കുറച്ചിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 15 ഫില്‍സും ഡീസല്‍ 17 ഫില്‍സുമാണ് കുറച്ചത്. പുതിയ ഇന്ധന നിരക്ക് ഇന്ധനംപുതിയ വിലപഴയ വിലസൂപ്പര്‍ പെട്രോള്‍2.90 AED3.05 AEDസ്‌പെഷ്യല്‍ പെട്രോള്‍2.78 AED2.93 AEDഇ-പ്ലസ് പെട്രോള്‍2.71 AED2.86 AEDഡീസല്‍2.78 AED2.95 AED
മധ്യ ഗാസ സമ്പൂർണ്ണ ഹമാസ് രഹിതം ആക്കി എന്നും കരയുദ്ധം അവസാനിപ്പിച്ച് സൈന്യം പിൻ മാറുന്നു എന്നും ഇസ്രായേൽ അറിയിപ്പ്. ബന്ദി മോചനത്തേക്കാൾ താൻ പ്രാധാന്യം നല്കുന്നത് ഗാസയിലെ നിർണ്ണായക ഭാഗങ്ങളിൽ ഇസ്രായേൽ സൈനീക ക്യാമ്പ് തുറക്കുന്നതിൽ എന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. മധ്യ ഗാസയിലെ ഖാൻ യുനീസ് കരയുദ്ധം അവസാനിപ്പിച്ചു. ഇവിടെ 250 ആയുധ ധാരികളേ സൈന്യം വധിച്ചു. 6 ഇസ്രായേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു. ഒരു ബന്ദിയേ ജീവനോടെ രക്ഷിച്ചു, ബങ്കറുകൾ ഉള്ള വീടും കെട്ടിടവും അനേകം തുരങ്കം എല്ലാം തകർത്തു. ബന്ദികളേ മോചിപ്പിക്കുന്നതിനേക്കാൾ താൻ ലക്ഷ്യം വയ്ക്കുന്നത് ഗാസയുടെ അതിർത്തികളിൽ ഇസ്രായേൽ സൈന്യം കാവൽ തുടരുന്നതിലും റഫ ഫിലാഡൽഫി ഇടനാഴി കാക്കുന്നതിലുമാണ്. 19 ലക്ഷം മധ്യ ഗാസക്കാരേ 3 ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും കൂടാരങ്ങൾ മാറ്റുന്നു. ഇസ്രായേൽ ഗാസയുടെ പുതിയ ഭൂപടം ഇറക്കി. വെള്ളിയാഴ്ച ഇസ്രായേൽ പ്രതിരോധ സേന തെക്കൻ ഗാസ മുനമ്പിൽ മൂന്നാഴ്ച നീണ്ട ഓപ്പറേഷൻ പൂർത്തിയാക്കി.…
തെൽ അവീവ് : ഗസയ്‌ക്കെതിരായ ഇസ്രയേൽ ആക്രമണം നിർഭയമായി റിപ്പോർട്ട് ചെയ്ത നാല് ഫലസ്തീൻ മാധ്യമ പ്രവർത്തകരെ 2024 ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു.ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി റിപ്പോർട്ടർ ഹിന്ദ് ഖൗദരി, പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ബിസാൻ ഔദ, മുതിർന്ന റിപ്പോർട്ടർ വെയ്ൽ അൽ ദഹ്ദൂഹ് എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്.നാല് പേരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സന്തോഷം പങ്കുവെച്ചത്. ഗസയിലെ അതിക്രമങ്ങളെക്കുറിച്ച് ലോകത്തിന് കൃത്യമായ വിവരങ്ങൾ നൽകിയതിനും അവരുടെ നിർഭയമായ മാധ്യമപ്രവർത്തനത്തിനും ഗസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ കുറിച്ചുള്ള നിശ്ചയദാർഢ്യമുള്ള റിപ്പോർട്ടിംഗിനുമാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിട്ടും, ഈ മാധ്യമപ്രവർത്തകർ അവരുടെ ദൗത്യത്തിൽ പ്രതിജ്ഞാബദ്ധരാണ്.ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന ദാരുണമായ അവസ്ഥകൾ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കുച്ച ഇവരുടെ അചഞ്ചലമായ പ്രതിബദ്ധത കണക്കിലെടുത്താണ് ഈ അംഗീകാരമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമാധാനം കൈവരിക്കുന്നതിന് ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആണ് നോർവീജിയൻ നോബൽ…
ലൈംഗികാരോപണക്കേസിൽ എം.മുകേഷ് എംഎൽഎയുടെ രാജി ഉടനില്ല. ഉടൻ രാജിവെക്കേണ്ടെന്ന് സിപിഐഎമ്മിൽ ധാരണ. ആരോപണത്തിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎം തീരുമാനം. എം മുകേഷിന്റെ രാജി വിഷയം സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായി. എം മുകേഷിന്റെ വിശദീകരണം പാർട്ടി കേൾക്കും. അതേസമയം ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. മുകേഷിനെതിരെ ലൈംഗിക പീഡന പരാതിയിൽ സിപിഐഎം സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാതിരുന്നതോടെ പ്രത്യേക അന്വേഷണ സംഘത്തോടും മുഖം തിരിച്ചു മുകേഷ്. പീഡന പരാതിയിൽ തെളിവ് ശേഖരണത്തിന് എത്തിയ അന്വേഷണ സംഘത്തിന് ഫ്ലാറ്റിന്റെ താക്കോൽ കൈമാറാതെയാണ് മുകേഷ് പ്രതികരിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് കോടതിയിൽ മുകേഷ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി. പാർട്ടി നടപടി ഉണ്ടാകാതിരുന്നതോടെ താൻ തന്നെയാണ് ഇപ്പോഴും എംഎൽഎ എന്ന് സൂചിപ്പിക്കാൻ ഫേസ്ബുക്കിൽ പെരുമൺ പാലത്തിൻറെ…
ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി ശ്രമിക്കുന്നതായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം നല്‍കി ബിജെ.പി.യിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായാണ് സിദ്ധരാമയ്യ പറയുന്നത്. കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി 100 കോടി രൂപ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ആരോപണം. ‘ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്യുന്നുവെന്ന് എം.എല്‍.എ രവികുമാര്‍ ഗൗഡ എന്നെ അറിയിച്ചു. ഓപ്പറേഷന്‍ താമരയിലൂടെ മാത്രമാണ് കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നത്. അല്ലാതെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവര്‍ ഭരണത്തിലെത്തിയിട്ടില്ല. 2008, 2019 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഓപ്പറേഷന്‍ താമര തന്നെയാണ് ആവര്‍ത്തിച്ചത്,’ സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് 136 എം.എല്‍.എ മാരുണ്ടെന്നും ഇവരില്‍ ആരും പണത്തിന് വശംവദരാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 60 എം.എല്‍.എ മാര്‍ രാജിവെച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അത് എളുപ്പമല്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിലാക്കാനുള്ള ശ്രമം ബി.ജെ.പി കഴിഞ്ഞ…
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ. മുൻ ബംഗ്ലാദേശ് മുഖ്യമന്ത്രി ഇന്ത്യയിൽ തുടരുന്നത് ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ധാക്കയിൽ തന്റെ വസതിയിൽ വെച്ച് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ‘ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളുടെ കണക്കുകൾ വസ്തുത വിരുദ്ധമാണ്. കാരണം മിക്ക സംഭവങ്ങളും വർഗീയ പ്രക്ഷോഭങ്ങളല്ല മറിച്ച് രാഷ്ട്രീയ പ്രേരിതമാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ആഭ്യന്തര കാര്യമാണ്,’ അദ്ദേഹം പറഞ്ഞു. ഒപ്പം ബംഗ്ലാദേശിലെ ജനങ്ങളെ മനസിലാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും അത് ന്യൂദൽഹിയുടെ നയതന്ത്ര പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഹസീനയെ ബംഗ്ലാദേശിന് കൈമാറ്റം ചെയ്ത് ഇന്ത്യ-ബംഗ്ലാ ബന്ധത്തിൽ പുതിയ അധ്യായം ആരംഭിക്കേണ്ടത് നിർണായകമാണെന്ന് ആലംഗീർ പറഞ്ഞു. ബംഗ്ലാദേശിലേക്ക് ഹസീനയുടെ തിരിച്ചുവരവ് ഇന്ത്യ ഉറപ്പാക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകുമെന്നും ആലംഗീർ കൂട്ടിച്ചേർത്തു. ‘ഇന്ത്യയ്‌ക്കെതിരെ…
കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ സുധീഷിനെതിരെയും ഇടവേള ബാബുവിനെതിരെയും കേസെടുത്ത് നടക്കാവ് പൊലീസ്. അതെ സമയം യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ലൈംഗിക ചുവയോടുകൂടി സംസാരിച്ചു എന്നതാണ് ഇരുവർക്കുമെതിരെയുള്ള പരാതി. ഇത് പ്രകാരം സെക്ഷൻ 354 (എ) പ്രകാരം കേസ് എടുക്കുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി ഇന്നലെ കോഴിക്കോട് എത്തിയ പൊലീസിന്റെ പ്രത്യേക സംഘം എടുത്തിരുന്നു. മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലീസ് രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. പീഡനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം ഐ.ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക സംഘം ഇന്നലെ കോഴിക്കോട് എത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബെംഗളുരുവിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതിയിൽ ഉണ്ടായിരുന്നത്. ഒപ്പം ഇദ്ദേഹത്തിന്റെ നഗ്ന ചിത്രങ്ങൾ പകർത്തി മറ്റൊരാൾക്ക് ഫോണിൽ അയച്ച് കൊടുക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.…
തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പൊലീസ്. ഗതാഗത കുരുക്കിനിടെ ഫുട്പാത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. തിരക്കേറിയ സമയങ്ങളില്‍ നഗരങ്ങളിലടക്കം ഫുട്പാത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ കാല്‍നടക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇരു ചക്രവാഹനങ്ങള്‍ ഫുട്പാത്തിലൂടെ ഓടിക്കുന്നത് സാധാരണയാണ്. ഗതാഗത കുരുക്കനുഭവപ്പെടുന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇരുചക്രവാഹനങ്ങള്‍ ഫുട്പാത്തുകള്‍ കൈയ്യേറുന്നത് സ്ഥിരം കാഴ്ചയാണ്. പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പരാതികള്‍ അറിയിക്കാമെന്നും കേരളാ പൊലീസ് പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പരാതിക്കൊപ്പം ചേര്‍ക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. തീയതി, ജില്ല, സമയം, സ്ഥലം, എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങളും ഉള്‍പ്പെടുത്തണം. നടപ്പാതകള്‍ കാല്‍നടക്കാര്‍ക്ക് മാത്രമുള്ളതാണെന്നും വാഹനങ്ങള്‍ ഫുട്പാത്തുകള്‍ ഉപയോഗിക്കുന്നത് കാല്‍നടക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ ഇരുചക്രവാഹനങ്ങള്‍ ഫുട്പാത്തിലൂടെ പോകുമ്പോള്‍ അപകടമുണ്ടായാല്‍ അത് രണ്ട് കൂട്ടരേയും ബാധിക്കുമെന്നും പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ ഫുട്പാത്ത് ഉപയോഗിക്കുന്നത്…
വിപണിയില്‍ ലഭ്യമായ ജ്യൂസുകള്‍ നിരവധിയാണെങ്കിലും പല മുൻനിര കമ്പനികളുടേയും മാമ്പഴ ജ്യൂസിന് ആരാധകരേറയാണ്. ലിറ്ററു കണക്കിന് കുപ്പികള്‍ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരും അനവധിയാണ്. ഇത്തരത്തിലുള്ള പാനീയങ്ങള്‍ മറ്റു മുന്‍കരുതലുകളൊന്നും ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് ഒരു ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റര്‍ പോസ്റ്റ് ചെയ്ത ജ്യൂസ് നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നുള്ളൊരു ദൃശ്യം ഇപ്പോള്‍ വൈറലാകുകയാണ്. മഞ്ഞ നിറത്തിലുളള പാനീയത്തിലേക്ക് ഓറഞ്ചും ചുവപ്പും നിറത്തിലുള്ള ഫുഡ് കളറുകളും ബക്കറ്റില്‍ നിറച്ച മാങ്ങ പൾപ്പും ഉള്‍പ്പടെയുള്ള മറ്റ് പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട്, തയ്യാറാക്കിയ പാനീയം പ്ലാസ്റ്റിക് പേപ്പർ കൊണ്ട് നിർമ്മിച്ച കുപ്പികളിലേക്ക് നിറക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. വീഡിയോയിലെ ഉള്ളടക്കത്തെ വിമർഷിച്ചും അനുകൂലിച്ചും കമൻ്റുകളുണ്ട്. yourbrownasmr എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പൂവില്‍ നിന്ന് സെന്റുണ്ടാക്കുന്നതും കുട്ടികളുടെ ചെരുപ്പുണ്ടാക്കുന്നതും തുടങ്ങി ലക്ഷക്കണക്കിന് കാഴ്ചക്കാരെ സമ്പാദിച്ച അനവധി വീഡിയോകള്‍ ഈ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെറുകിട ഫാക്ടറികളില്‍ നിന്നുള്ള…
