തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള എൻ.ആർ.ഐ. ക്വാട്ടയിലേക്ക് ഓപ്ഷൻ നൽകാൻ കൂടുതൽസമയം വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനായി എൻ.ആർ.ഐ. വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസ് ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാലാണ് പ്രവേശനസമയക്രമം പുതുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. എൻ.ആർ.ഐ. ക്വാട്ടാ സീറ്റുകളിൽ കോർപ്പസ് ഫണ്ട് അടക്കം 20,86,400 രൂപയാണ് വാർഷികഫീസായി കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്നത്. ഇക്കൊല്ലത്തെ ഫീസ് നിർണയം പൂർത്തിയാകാത്തതിനാൽ കഴിഞ്ഞവർഷത്തെ ഫീസ് ഉപാധികളോടെ വാങ്ങാം. ഈ തുകയിൽനിന്ന് അഞ്ചുലക്ഷം രൂപ കോർപ്പസ് ഫണ്ടിലേക്ക് സർക്കാരാണ് വാങ്ങിസൂക്ഷിക്കുന്നത്. ഈ തുക ഉപയോഗിച്ച് ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുകയാണ് ലക്ഷ്യം. ബാക്കിത്തുകയാണ് ആദ്യവർഷം സ്വാശ്രയകോളേജുകളിൽ അടയ്ക്കേണ്ടത്.എന്നാൽ, ഓരോ കോളേജിലെയും 15 ശതമാനം വരുന്ന എൻ.ആർ.ഐ. വിദ്യാർഥികളിൽനിന്ന് അഞ്ചുലക്ഷംവീതം അധികഫീസ് വാങ്ങി ബി.പി.എൽ. സ്കോളർഷിപ്പ് നൽകുന്നതിനെതിരേ രക്ഷിതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 2018 മുതലുള്ള കേസുകൾ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്. ഫീസ് നിർണയസമിതി നിശ്ചയിച്ചിട്ടുള്ള തുകമുഴുവൻ എൻ.ആർ.ഐ. ഫീസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചിട്ടുണ്ട്.…
Author: malayalinews
രാജ്യത്തെ സുപ്രീം കോടതി ഉത്തരവുകളെ ഇലോണ്‍ മസ്‌ക് ബഹുമാനിക്കണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബ്രസീലില്‍ നിരോധന ഭീഷണി നേരിടുകയാണ് എക്‌സ്. ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസാണ് എക്‌സിന് താല്‍ക്കാലിക് വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ലോകത്ത് എവിടെ നിന്നുള്ളവരായാലും ബ്രസീലില്‍ നിക്ഷേപമുള്ളവര്‍ ബ്രസീലിയന്‍ ഭരണ ഘടയ്ക്കും നിയമങ്ങള്‍ക്കും വിധേയരാണെന്നെന്നും ഒരു വ്യക്തിയ്ക്ക് ധാരാളം പണം ഉണ്ടെന്ന് വെച്ച് അയാള്‍ക്ക് നിയമങ്ങളെ അവഹേളിക്കാന്‍ സാധിക്കില്ലെന്നും ലുല പറഞ്ഞു. ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന എക്സ് അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്സും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഈ ഉത്തരവ് എക്സ് പാലിച്ചില്ലെന്ന് മാത്രമല്ല. ‘അഭിപ്രായ…
കൊച്ചി: നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന് സംവിധായകന്‍ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടി. ‘റിയല്‍ ജസ്റ്റിസ്’ സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നതായി അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്‌മെന്റിന്റെ പ്രധാനഭാഗമായി താന്‍ മാറുകയും ചെയ്‌തെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള അനിവാര്യമാണ്. അതിന്റെ യാത്രയിലായതിനാലാണ് കേരളത്തില്‍ എത്താന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി. പരിപാടിയിലേക്ക് ക്ഷണിച്ച സംവിധായകന്‍ ജോഷി ജോസഫിനോടും നടി ഖേദം പ്രകടിപ്പിച്ചു. മറ്റൊരു അവസരത്തില്‍ കേരളത്തിലേക്ക് വരുമെന്നും തന്റെ ഭാഗം താന്‍ നിര്‍വഹിച്ചുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നടി കുറിപ്പിനൊപ്പം പങ്കുവെച്ച പോസ്റ്റര്‍ പ്രകാരം, സംവിധായകന്‍ ജോഷി ജോസഫ്, തുഷാര്‍ ഗാന്ധി, ധന്യ രാജേന്ദ്രന്‍ എന്നിവരാണ് പരിപാടിയലെ മറ്റ് അതിഥികള്‍. അതേസമയം,…
ലഖ്നൗ: കനത്ത മഴയ്ക്കിടെ തിരക്കേറിയ റോഡിന്റെ മധ്യത്തിൽ ഗതാഗതം തടസ്സപ്പെടുത്തി കസേരയിട്ടിരുന്ന് യുവാവ്. റോഡിൽ അർധനഗ്നയായി കസേരയിലിരിക്കുന്ന ഇയാളെ ട്രക്ക് തട്ടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നിന്നുള്ള ദൃശ്യമാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം. പോലീസ് ചെക്ക്പോസ്റ്റിന് സമീപമാണ് യുവാവ് റോഡിൽ കസേരയിട്ട് ഇരുന്നത്. വാഹനങ്ങൾ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു ട്രക്ക് ഇയാളെ കടന്നുപോയപ്പോൾ കസേരയുടെ ഒരു വശത്ത് ഇടിക്കുകയും യുവാവ് നിലംപതിക്കുകയും ചെയ്തു. വാഹനം നിർത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ വാഹനം നിർത്തേണ്ടതില്ലെന്ന് പറഞ്ഞ് ജനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കോട്‌വാലി നഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വ്യക്തമാകുകയും തുടർന്ന് ഇയാളെ വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. യുവാവിനെ ഇടിച്ച ട്രക്ക് തിരിച്ചറിഞ്ഞ് തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ചെന്നൈ: മലയാളസിനിമയിൽ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറി. ഇതിനെതിരേ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി. അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും പറഞ്ഞു. കസ്തൂരി ഇരുവരുടെയും പേരുപറയാൻ തയ്യാറായില്ല.
കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെ.ജെ. ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടേ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ മാവിലായിലായിരുന്നു ജനനം. 19-ാം വയസിൽ കുടുംബത്തോടൊപ്പം കുടിയേറി 1973 ലാണ് വയനാട്ടിലെത്തിയത്. കനവ്‍ എന്ന പേരിൽ അദ്ദേഹം വയനാട്ടിൽ ഒരു ബദൽ വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചിരുന്നു. ഗോത്ര വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകാനും അവരെ സ്വയം പര്യാപ്തരാക്കാനുമായി 1994 ൽ തുടങ്ങിയ വിദ്യാകേന്ദ്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് കനവിന്റെ പ്രവർത്തനങ്ങളിൽ നിന്നുമാറി അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏല്പിച്ചു. സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി അടിയന്തരാവസ്ഥക്കാലത്ത് തന്റെ ‘നാടുഗദ്ദിക’ എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് അറസ്റ്റും വരിച്ചു. അദ്ദേഹത്തിന്റെ മാവേലി മൻറം എന്ന കൃതിക്ക് കേരളാ സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. നാടു ഗദ്ദിക, ഗുഡ്ബൈ മലബാർ, ബെസ്പുർക്കാന എന്നിവയാണ് മറ്റു കൃതികൾ. മുട്ടത്തുവർക്കി പുരസ്കാരവും ലഭിച്ചിരുന്നു. ഭാര്യ: പരേതയായ ഷേർലി.…
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറുമായുള്ള ഫോണ്‍സംഭാഷണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരേ ഗുരുതരപരാമര്‍ശം നടത്തിയ പത്തനംതിട്ട എസ്.പി. സുജിത് ദാസിനെതിരെ കടുത്ത നടപടിയുണ്ടാവില്ല. എസ്.പിക്കെതിരായ നടപടി വകുപ്പുതല അന്വേഷണത്തില്‍ മാത്രം ഒതുങ്ങും. സംഭാഷണം പുറത്തുവന്ന് വിവാദമായതിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകളാണ് പോലീസ് ആസ്ഥാനത്ത് നടന്നത്. മൂന്നുദിവസത്തേക്ക് അവധിയില്‍ പോയ സുജിത് ദാസിനെ പത്തനംതിട്ടയില്‍ തന്നെ പ്രവേശിക്കുമോ, മറ്റെവിടേക്കെങ്കിലും മാറ്റുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടി വേണ്ടെന്നാണ് ധാരണയെന്നാണ് സൂചന. സുജിത് ദാസിനെതിരെ കടുത്ത നടപടി വേണമെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് പോലീസ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം ഈ ആവശ്യത്തില്‍നിന്ന് പിന്നോട്ടുപോയെന്നാണ് വിവരം. തിരുവനന്തപുരത്ത് എത്തിയ സുജിത് ദാസ് അജിത് കുമാറിനെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. പോലീസ് തലപ്പത്തെ അസ്വാരസ്യം സര്‍ക്കാരിനും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്കെതിരേ ജില്ലാ പോലീസ് മേധാവി ഇത്തരത്തില്‍ പ്രതികരിക്കുന്ന സംഭവം ആദ്യമാണ്. മലപ്പുറം എസ്.പിയായിരിക്കെ…
സാഗര്‍: മധ്യപ്രദേശിലെ നഗരത്തില്‍ വന്‍ മോഷണം. കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ചെന്നൈയിലേക്ക് ഐഫോണുകള്‍ കൊണ്ടുപോകുന്നതിനിടയില്‍ നര്‍സിങ്പുര്‍ ജില്ലയില്‍ വെച്ചാണ് സംഭവം. തങ്ങളെ ആക്രമിച്ചതിന് ശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് ട്രക്കിലുണ്ടായിരുന്നവര്‍ പറയുന്നത്. ഡ്രൈവറെ മയക്കുമരുന്ന് കുത്തിവെക്കുകയും വായ്മൂടിക്കെട്ടുകയും ചെയ്തുവെന്നും പറയുന്നു. ആഗസ്ത് 15-നാണ് മോഷണം നടക്കുന്നത്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം വൈകാതെ കേസെടുക്കുമെന്നും അഡിഷണല്‍ എസ്.പി സഞ്ജയ് പറഞ്ഞു. കേസില്‍ അലംഭാവം കാട്ടിയെന്ന് കാണിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. ട്രക്കിലുണ്ടായിരുന്നവരുടെ മൊഴികള്‍ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ട്രക്കില്‍ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചരിത്രവിജയം നേടുമ്പോള്‍ ചുക്കാന്‍പിടിച്ച് മലയാളി താരം ജിതിന്‍ എം.എസ്. കൂടെയുണ്ട്. അര്‍ഹതയ്ക്കുള്ള അംഗീകാരംപോലെ ടൂര്‍ണമെന്റിലെ മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോളും ജിതിന്‍ സ്വന്തമാക്കി. നോര്‍ത്ത് ഈസ്റ്റിന്റെ 18-ാം നമ്പര്‍ താരമായ വിങ്ങര്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. നാലുഗോള്‍ നേടി. ഫൈനലില്‍ ആദ്യഗോളിന് അസിസ്റ്റും നല്‍കി. രണ്ടു കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. വിങ്ങിലൂടെ അതിവേഗം കുതിച്ചുകയറാനുള്ള കഴിവാണ് ജിതിന്റെ പ്രത്യേകത. അതിനൊപ്പം സ്‌കോറിങ് മികവുകൂടിയാകുമ്പോള്‍ എതിര്‍പ്രതിരോധത്തിന് നിരന്തരം തലവേദനയാകുന്നു. തൃശ്ശൂര്‍ സ്വദേശിയായ ജിതിന്‍ 2022-ലാണ് നോര്‍ത്ത് ഈസ്റ്റ് ടീമിലെത്തിയത്. 48 മത്സരങ്ങളില്‍ ടീമിനായി ഇറങ്ങി. ഏഴ് ഗോളും നേടി. ഗോകുലം കേരള എഫ്.സി.യില്‍നിന്നാണ് നോര്‍ത്ത് ഈസ്റ്റിലേക്ക് പോയത്. ഗോകുലത്തിനൊപ്പം രണ്ട് ഐ ലീഗ് വിജയങ്ങളില്‍ പങ്കാളിയായി. 2017-18-ല്‍ കേരളം സന്തോഷ് ട്രോഫി നേടുമ്പോള്‍ വിങ്ങില്‍ ജിതിനുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് കേരള ബ്ലാസ്റ്റേഴ്സ് താരം നോഹ് സദോയി…
ഹരിപ്പാട്: വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാംക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്ക് വനിത -ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.scemes.wcd.kerala.gov.in എന്ന വെബ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ സ്വീകരിക്കും. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാകണം. എ.പി.എൽ. ആണെങ്കിൽ അർഹതപ്പെട്ട വിഭാഗമാണെന്നു തെളിയിക്കുന്ന രേഖകൾ വേണം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്ക് അപേക്ഷിക്കാം. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്തവിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ അപേക്ഷിക്കാനായി റേഷൻകാർഡ്, വോട്ടർ ഐ.ഡി., അമ്മയുടെയും കുട്ടിയുടെയും…
