കാസര്‍കോട്: കള്ള് ഷാപ്പ് ഉദ്ഘാടനത്തിന് പറശ്ശിനിക്കടവ് മുത്തപ്പന്‍ എത്തുന്നുവെന്ന പരസ്യത്തിനെതിരെ പ്രതിഷേധിച്ച് തീയ്യ മഹാസഭ. കോട്ടയം അതിരമ്പുഴയില്‍ കള്ള് ഷാപ്പ് ഉദ്ഘാടനം അറിയിക്കുന്ന പരസ്യത്തിലായിരുന്നു വിവാദം. കള്ളും മീനും മലരും തേങ്ങയും സമര്‍പ്പിച്ച് മുത്തപ്പന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു എന്ന പരാമര്‍ശത്തോടെ പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രവും വച്ചുള്ള പരസ്യമാണ് വിവാദത്തിനിടയാക്കിയത്. കള്ള് ഷാപ്പിന്റെ സംരംഭകര്‍ വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം രംഗത്തെത്തുകയായിരുന്നു. പരസ്യം ബന്ധപ്പെട്ടവര്‍ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം പരസ്യത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തീയ്യ മഹാസഭ തീരുമാനിച്ചിട്ടുണ്ടെന്നും ഗണേഷ് അരമങ്ങാനം പറഞ്ഞു. വടക്കേ മലബാറിലെ വിശ്വാസി സമൂഹം ആരാധിക്കുന്ന ദൈവമായ പറശ്ശിനിക്കടവ് മുത്തപ്പനെ പരസ്യത്തിന്‍ ഉപയോഗപ്പെടുത്തിയതാണ് തിയ്യ മഹാസഭയെ ചൊടിപ്പിച്ചത്. സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി നൂറ്റാണ്ടുകളായി നെഞ്ചിലേറ്റുന്ന ആചാരാനുഷ്ഠാനങ്ങളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം അലയടിക്കുമെന്നും ഗണേഷ് അരമങ്ങാനം പ്രസ്താവനയില്‍ പറഞ്ഞു.…
Author: malayalinews
തിരുവനന്തപുരം: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ഉദ്യോഗസ്ഥരിൽ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും പറഞ്ഞുകൊണ്ട് എം.എൽ.എ പി.വി അൻവറിന് പിന്തുണയായി തവനൂർ എം.എൽ.എ കെ.ടി ജലീൽ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കി മുന്നോട്ടെത്തിയത്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ .എം സഹയാത്രികനായി തുടരുമെന്ന് അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. ഒപ്പം സി.പി.ഐ .എം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥരിൽ തട്ടിപ്പുകാരുടെ വിവരങ്ങൾ പുറത്ത് വിടുന്നതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വർഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തിൽ ഉണ്ടാകുമെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു. എം.എൽ.എ പി.വി അൻവറിന് പിന്നാലെയാണ് കെ.ടി ജലീലും വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അൻവർ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും…
ഡെറാഡൂണ്‍: ഗോമാംസം കൈയ്യില്‍ വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസമാണ് ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഗോമാംസം കൈയ്യില്‍ വെച്ചതിനാല്‍ പൊലീസിനെ കണ്ടപ്പോള്‍ യുവാവ് കുളത്തില്‍ ചാടിയതിനാലാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ പൊലീസിന്റെ വാദത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്‍ദിച്ചതിനും ശേഷം മൃതപ്രാണനാക്കി കുളത്തിലേക്കെറിഞ്ഞു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസീം മര്‍ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമാണ് പൊലീസ് വാദം. അതേസമയം പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ പല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. വസീമിനെ രക്ഷിക്കാന്‍ കുളത്തില്‍ ചാടിയവരെ പൊലീസ് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചുവെന്നും വസീം മരിച്ചുവെന്ന് ഉറപ്പ് വരുത്താനായിരുന്നു അതെന്നും എം.എല്‍.എ ഖാസി നിസാമുദ്ദീന്‍ പറഞ്ഞു. 150തില്‍…
ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രഈലികള്‍ റഫയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ വേണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രഈല്‍ പൗരന്മാര്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു. അതിര്‍ത്തി നഗരമായ റാഫയിലെ ഒരു തുരങ്കത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രഈല്‍ സര്‍ക്കാര്‍ സഹകരിക്കാത്തതാണ് ബന്ദികളുടെ മരണത്തിന് കാരണം എന്നാരോപിച്ച് നെതന്യാഹുവിനെതിരെ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ജൂലായില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെടേണ്ടവരായിരുന്നെങ്കിലും കരാര്‍ നീണ്ട് പോയതോടെ…
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ആര്‍.അജിത് കുമാര്‍ പങ്കെടുത്ത പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ‘ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും നല്ല വ്യക്തതയുള്ളതാണ്. ഏത് കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണുള്ളത്. ഒരു മുന്‍വിധിയും പ്രകടിപ്പിക്കാറില്ല. ചില പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ അതിന്റേതായ എല്ലാ ഗൗരവവും നിലനിര്‍ത്തികൊണ്ടുതന്നെ കേരളത്തിലെ ഉന്നത റാങ്കിലുള്ള ആള്‍തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം, പോലീസ് സേനയുടെ അച്ചടക്കം വളരെ പ്രധാനമാണ്. അതിന് നിരക്കാത്ത പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാറില്ല. ഇതിന് തുനിയുന്നവര്‍ക്ക് അതിന്റെ ഫലം തിക്തമായിരിക്കും എന്ന്…
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി യുവ്‌രാജ് സിങ്ങിന്റെ പിതാവും മുന്‍ ടീം അംഗവുമായ യോഗ്‌രാജ് സിങ്. യുവ്‌രാജിന്റെ കരിയര്‍ തകര്‍ത്തത് ധോനിയാണെന്ന് തുറന്നടിച്ച അദ്ദേഹം ഇതിന് ഒരിക്കലും ധോനിയോട് പൊറുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെയാണ് യോഗ്‌രാജ് വീണ്ടും ധോനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ”ഞാന്‍ ധോനിയോട് ഒരിക്കലും ക്ഷമിക്കില്ല. ധോനി കണ്ണാടിയില്‍ അദ്ദേഹത്തിന്റെ മുഖം നോക്കണം. അദ്ദേഹം വലിയ താരമാണ്, എന്നാല്‍ എന്താണ് എന്റെ മകനോട് അദ്ദേഹം ചെയ്തത്. അതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ആ ചെയ്തതിനൊന്നും ഞാന്‍ ജീവിതത്തിലൊരിക്കലും ക്ഷമിക്കില്ല. ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും ചെയ്യാറില്ല. ഒന്ന് എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട് ക്ഷമിക്കുക, രണ്ട് അവരെ കാണുമ്പോള്‍ ആലിംഗനം ചെയ്യുക. അതിപ്പോള്‍ എന്റെ കുടുംബാംഗങ്ങളാണെങ്കില്‍ പോലും.” – യോഗ്‌രാജ് കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. മുമ്പ് പലപ്പോഴും യുവിക്കെതിരേ ധോനി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആരോപിച്ച് യോഗ്‌രാജ് രംഗത്തുവന്നിരുന്നു.…
ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഭീതിവിതച്ച് നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്കാണ് ജീവൻ നഷ്ടമായത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെന്നായ ആക്രമണത്തിൽ ഭീതിയിലായ 35 ഗ്രാമങ്ങളിൽ ഒന്നായ ടെപ്രയിലാണ് സംഭവം. ജൂലായ് 17 മുതൽ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക്. ‘ഓപ്പറേഷൻ ഭീഡിയ’ എന്ന പേരിൽ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യവും തുടരുകയാണ്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ. എന്നാൽ ചെന്നായക്കൾ തുടർച്ചയായി വാസസ്ഥലം മാറുന്നത് തിരച്ചിലിന് വലിയ വെല്ലുവിളിയാവുകയാണ്. മനുഷ്യന്റെ സ്വാഭാവിക ഗന്ധം ലഭിക്കാനായി, കുട്ടികളുടെ മൂത്രത്തിൽ മുക്കിയ കളിപ്പാവകൾ ഉപയോഗിച്ച് ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായകൾ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകൾ സ്ഥാപിച്ചിരിക്കുന്നത്. ബഹ്റൈച്ച് ജില്ലയിൽ മാസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ നിരവധിപേർക്കാണ് പരിക്കേറ്റത്. ആറ് ചെന്നായകളിൽ നാലെണ്ണത്തെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്.
കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ഗവേഷകർ. സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരെയും ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇക്കൂട്ടരിൽ നടത്തിയ ടെസ്റ്റുകൾ, മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. ഈ വിഭാഗത്തിൽ ഹൃദയം, മസ്തിഷ്കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ വിശദമായി പരിശോധിച്ചു. അണുബാധയ്ക്കുശേഷമുള്ള ഒരുമാസം മുതൽ മുന്നൂറു ദിവസത്തിനിടയിലുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. പഠനത്തിൽ പങ്കാളികളായ 0.5 കോവിഡ് അതിജീവിതരിൽ ഹൃദ്രോഗപ്രശ്നങ്ങൾ സ്ഥിരീകരിച്ചപ്പോൾ ഡെങ്കിയെ അതിജീവിച്ച 0.9ശതമാനം പേരിൽ ഹൃദ്രോഗങ്ങൾ സ്ഥിരീകരിച്ചു. ഡെങ്കിയെ പ്രതിരോധിക്കാൻ പരിസര…
ദിസ്പുർ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെക്കുറിച്ചുള്ള രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിൻ്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. വംശീയ പരാമർശമാണ് തേജസ്വി യാദവ് നടത്തിയതെന്നും മുഖ്യമന്ത്രിയെ അപമാനിക്കുന്നത് മാത്രമല്ല, വടക്കുകിഴക്കൻ ഇന്ത്യയിലെയും അസമിലെയും ജനങ്ങളെ അനാദരിക്കുന്നതുമാണ് പരാമർശമെന്നും അദ്ദേഹം പറഞ്ഞു. തേജസ്വി യാദവ് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. അസം അസംബ്ലിയിൽ നമസ്‌കാരത്തിനുള്ള രണ്ടുമണിക്കൂർ ഇടവേള എടുത്തുകളയാനുള്ള തീരുമാനത്തിനെതിരെ ശബ്ദമുയർത്തിയ തേജസ്വി യാദവ്, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ “യോഗിയുടെ ചൈനീസ് പതിപ്പ്” എന്ന് വിശേഷിപ്പിച്ചിരുന്നു. യോഗി ബുൾഡോസർ ഉപയോഗിക്കുന്നു, ഹിമന്ത ബിശ്വ ശർമ്മ നമസ്‌കാരം നിർത്തലാക്കുന്നു. രാജ്യം എല്ലാവരുടെതുമാണ്. സമാധാനമാണ് വേണ്ടത്, എന്നാൽ ബിജെപി വിദ്വേഷം പരത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. അസം മുഖ്യമന്ത്രി മുസ്‌ലിങ്ങളെ ദ്രോഹിക്കുന്ന പ്രവൃത്തികൾ മനഃപൂർവം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും താത്പര്യം ലഭിക്കുന്നതിനായി വിദ്വേഷം പരത്തുന്നതിനും സമൂഹത്തെ ധ്രുവീകരിക്കുന്നതിനും ബി.ജെ.പി. മുസ്‌ലിം സഹോദരങ്ങളെ…
മലപ്പുറം: സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. തിരുവന്തപുരം കവടിയാറില്‍ എം.എ. യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. ‘കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ’, അന്‍വര്‍ പറഞ്ഞു. അജിത് കുമാര്‍ കവടിയാറില്‍ എം.എ. യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍…
