എറണാകുളം: മലപ്പുറം ജില്ല പൊലീസ് മേധാവി ശശിധരനെതിരെ പരാതിയുമായി നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി. പീഡന വിവരം നേരത്തെ അറിഞ്ഞിട്ടും മലപ്പുറം എസ്.പി. അത് മറച്ചുവെച്ചു എന്നാണ് പരാതി. ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചിരിക്കുകയാണ് യുവതി. ലൈഫ് ഭവന പദ്ധതിക്ക് തടസ്സം നില്‍ക്കുന്നു എന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ആരോപിക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് മലപ്പുറം എസ്.പി. ശശിധരന്‍. പിന്നാലെയാണ് ഇപ്പോള്‍ അതിജീവിതയും അദ്ദേഹത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. 2024 സെപ്തബര്‍ ഒന്നിന് തിങ്കളാഴ്ചയാണ് ലൈംഗികാതിക്രമ ആരോപണത്തില്‍ നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തത്. അടിമാലി പൊലീസാണ് നടനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.ഐ.ജിക്ക് ഇ-മെയില്‍ മുഖേനയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഈ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019ല്‍ അടിമാലി ഇരുട്ട് കാനത്തുള്ള ബാബുരാജിന്റെ…
Author: malayalinews
ടെല്‍ അവീവ്: ഹമാസിന്റെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രാജ്യവ്യാപക പണിമുടക്കില്‍ സ്തംഭിച്ച് ഇസ്രഈല്‍. പതിനായിരങ്ങള്‍ അണിനിരന്ന പണിമുടക്കില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, തുറമുഖങ്ങള്‍ എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റഡ്രറ്റ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ ലക്ഷണക്കിന് ഇസ്രഈലികള്‍ അണിനിരന്നു. പ്രതിഷേധത്തില്‍ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ സമയം രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്കില്‍ ടെല്‍ അവീവിലെയും അയലോണ്‍ ഹൈവേയിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണിന്റെ പ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ തടസ്സപ്പെട്ടതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ടെല്‍ അവീവിലെ റോഡുകള്‍ ഉപരോധിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രഈല്‍…
ചെന്നൈ: നാലുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റില്‍. നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്‌നേഹയാണ് (23) അറസ്റ്റിലായത്. തന്റെ പ്രണയബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരില്‍ മകള്‍ പൂവരശിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് കൂട്ടുനിന്ന സ്‌നേഹയുടെ സഹോദരി കോകിലയും അറസ്റ്റിലായി. ഭര്‍ത്താവ് മുത്തയ്യയ്ക്കും മകള്‍ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്‌നേഹ താമസിച്ചിരുന്നത്. ചെന്നൈയില്‍ ത്തന്നെ താമസിച്ചിരുന്ന സെന്താമംഗലം സ്വദേശിയായ ശരത്തുമായി കുറച്ചുനാളുകളായി സ്‌നേഹ പ്രണയത്തിലായിരുന്നു. അടുത്തിടെ ശരത്തിനൊപ്പം സ്‌നേഹ പോയിരുന്നു. എന്നാല്‍, കുട്ടിയുള്ളതിനാല്‍ ശരത്തിന്റെ വീട്ടുകാര്‍ ഇവരെ സ്വീകരിച്ചില്ല. തുടര്‍ന്ന് പോലീസ് ഇടപെടുകയും സ്‌നേഹയെ അവരുടെ ഗാന്ധിപുരത്തുള്ള വീട്ടിലേക്ക് അയക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കും ഒപ്പം താമസിച്ചിരുന്ന സ്‌നേഹയുടെ കൂടെ മകള്‍ പൂവരശിയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്‌നേഹയും സഹോദരിയും കുട്ടിയുമായി സമീപമുള്ള ബന്ധുവിന്റെ കൃഷിയിടത്തില്‍ പോയി അവിടെ വെച്ച് കുട്ടിയെ കിണറ്റിലെറിയുകയുമായിരുന്നു. ശബ്ദംകേട്ട് എത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കിണറ്റില്‍നിന്ന് കുട്ടിയെ മരിച്ചനിലയില്‍ പുറത്തെടുത്തു. പിന്നീട് പോലീസെത്തി സ്‌നേഹയെയും കോകിലയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ മലേഗാവില്‍ ഗൗണ്‍ ഗാങ്ങിന്റെ കവര്‍ച്ചകള്‍ക്ക് പിന്നാലെ ‘അണ്ടര്‍വെയര്‍ ഗാങ്ങി’ന്റെയും മോഷണം. കഴിഞ്ഞദിവസം രാത്രിയാണ് ഉള്‍വസ്ത്രം മാത്രം ധരിച്ചെത്തിയ നാലംഗ അണ്ടര്‍വെയര്‍ ഗാങ് മോഷണം നടത്തിയത്. അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന 70 ഗ്രാം സ്വര്‍ണവും വാഴപ്പഴവും ഇവര്‍ കവര്‍ന്നതായാണ് റിപ്പോർട്ട്. ഒരു വീട്ടിലും കോളേജിലുമാണ് സംഘം മോഷണം നടത്തിയത്. ബനിയനും അടിവസ്ത്രവും ധരിച്ച നാലു മോഷ്ടാക്കള്‍ എത്തുന്നതിന്റെയും അതിക്രമിച്ച് കടക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഒരു മോഷ്ടാവ് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും മറ്റുള്ളവര്‍ വാതില്‍ തുറന്ന് അകത്തുകയറുന്നതും കാണാം. ഉള്‍വസ്ത്രം ധരിച്ചെത്തി മോഷണം നടത്തുന്നതിനാലാണ് ഇക്കൂട്ടരെ ‘അണ്ടര്‍വെയര്‍ ഗാങ്’ അല്ലെങ്കില്‍ ‘ചഡ്ഡി ബനിയന്‍ ഗാങ്’ എന്ന് വിളിക്കുന്നത്. മുന്‍പ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. മോഷണം നടത്തുന്ന വീടുകളിലുള്ളവരെ ഭയപ്പെടുത്താന്‍ ചിലപ്പോള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും ഇവര്‍ കൈവശം കരുതാറുണ്ട്. വിവിധയിടങ്ങളില്‍ മോഷണം നടത്തുന്ന ഇത്തരം സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല, പോലീസിനെ…
ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് രാഹുല്‍ഗാന്ധി താൽപര്യപ്പെടുന്നതായി സൂചന. തിങ്കളാഴ്ച നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍, ഇന്ത്യ സഖ്യം ഹരിയാണയില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യത രാഹുല്‍ തേടി. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞു. വോട്ടുകള്‍ ഭിന്നിച്ചുപോകരുതെന്ന് രാഹുല്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സഖ്യമുണ്ടാക്കുകയാണെങ്കില്‍ പരമാവധി നാലു സീറ്റുവരെയേ എ.എ.പിക്ക് നല്‍കാന്‍ കഴിയൂ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ മറുപടി നല്‍കി. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ സഖ്യം പ്രാവര്‍ത്തികമാകാതെവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.എ.പിയുമായി സഖ്യംചേര്‍ന്നായിരുന്നു കോണ്‍ഗ്രസ് ഹരിയാണയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടുമെന്ന് നേരത്തെ കോണ്‍ഗ്രസ്, എ.എ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂഡ, പി.സി.സി. അധ്യക്ഷന്‍ ഉദയ് ബന്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായതായി സൂചനയുണ്ട്. ഗുസ്തിതാരം വിനേഷ് ഫോഗട്ട്, രാജ്യസഭാ എം.പി. രണ്‍ദീപ് സിങ് സുര്‍ജേവാല, ലോക്‌സഭാ എം.പി. കുമാരി ഷെല്‍ജ…
ആഭ്യന്തരവകുപ്പിനെതിരേ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി. ആരോപണങ്ങൾ ഗുരുതരമാണെന്നും മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാനപ്പെട്ട വിശ്വസ്തർക്കെതിരെയാണ് സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനം മാത്രമാണ്. എഡിജിപിക്കെതിരെ ഡിജിപിയെ തലവനാക്കി കീഴുദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് പറയുന്നത്. അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല. പി. ശശിക്കെതിരെ ഉയർന്ന ഗൗരവകരമായ ആരോപണങ്ങളിൽ ഒരു നടപടിയുമില്ല. ഈ രണ്ട് പേർക്കെതിരെ നടപടിയെടുത്താൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. കഴിഞ്ഞ എട്ടുകൊല്ലമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തികൊണ്ടിരിക്കുന്ന എല്ലാ ഇടപാടുകളെ പറ്റിയും ശരിയായി മനസിലാക്കിയാണ് അൻവർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള അന്വേഷണ നാടകമാണ് ഇപ്പോൾ നടക്കുന്നത്. സത്യം തെളിയാൻ പോകുന്നില്ല. ഗോവിന്ദൻ മാഷ് പാർട്ടി പണി അവസാനിച്ച് കാശിയിൽ പോയി ഭജന ഇരിക്കുന്നതാണ് നല്ലത്’ -കെ.സുരേന്ദ്രൻ പറഞ്ഞു
ഒറ്റയ്ക്കും കൂട്ടമായും മീന്‍ പിടിക്കാന്‍ പോകുന്നത് പലരുടെയും ഇഷ്ടവിനോദങ്ങളിലൊന്നാണ്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വലയില്‍ കുടുങ്ങിയ മീന്‍ കൊതിയൂറുന്ന മാസലകൂട്ടുകള്‍ ചേര്‍ത്ത് കഴിക്കുന്നതിന്റെ സുഖം വേറെയാണ്. എന്നാല്‍ വലയില്‍ കുരുങ്ങിയ മീന്‍ വീട്ടിലെത്തിച്ച് വേവിക്കാനുള്ള സാവകാശമില്ലാത്ത അവിടെവച്ചുതന്നെ പൊരിച്ചുതിന്നുന്നയാളുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. വെള്ളത്തില്‍ നിന്ന് പിടിച്ച മീന്‍ അടുക്കള കാണുന്നില്ല. അതിനുമുമ്പേ അത്യാവശ്യ വൃത്തിയാക്കലുകള്‍ നടത്തി തയ്യാറാക്കി വെച്ച മസാലയില്‍ ഒന്നു മുക്കി പാനിലിട്ട് പൊരിച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ചൈനയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മീന്‍പിടിത്തവും വൃത്തിയാക്കലും പൊരിക്കലുമെല്ലാം നിമിഷനേരങ്ങള്‍കൊണ്ടാണ് കക്ഷി ചെയ്യുന്നത്. ‘വെള്ളത്തില്‍ നിന്ന് നേരെ പാനിലേക്ക്, ഫ്രഷ് മീനിന്റെ രുചിയെ വെല്ലാന്‍ മറ്റൊന്നിനുമാകില്ല എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 83.3 ദശലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. 13 ലക്ഷം പേര്‍ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. ഇതാണ് യഥാര്‍ഥ ഫാസ്റ്റ് ഫുഡ് എന്നും കണ്ണിമ ചിമ്മുന്നതിനു മുമ്പ് എല്ലാം സംഭവിച്ചുവെന്നും കമന്റുകളുണ്ട്.
ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചിട്ട സംഭവം പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്തതെന്ന് നിഗമനം. കുഞ്ഞിനെ പ്രസവിച്ച ആശയും(35) കാമുകന്‍ രതീഷും(38) പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നതായാണ് സൂചന. ഓഗസ്റ്റ് 31-ന് ആശുപത്രി വിട്ടതിന് പിന്നാലെ രതീഷ് കുഞ്ഞിനെ കൊണ്ടുപോയി. തുടര്‍ന്ന് കുഞ്ഞിനെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. അതിനിടെ, സംഭവം പുറത്തറിഞ്ഞതോടെ കഴിഞ്ഞദിവസം മൃതദേഹം പുറത്തെടുത്ത് കത്തിക്കാനും ഇയാള്‍ ശ്രമം നടത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരും വിവാഹിതരാണ്. ആശയ്ക്ക് രണ്ട് മക്കളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാര്‍ സ്വദേശിനിയായ ആശയുടെ ഭര്‍ത്താവ് പല്ലുവേലി സ്വദേശിയാണ്. കാമുകനായ രതീഷ് ആശയുടെ അകന്നബന്ധുവാണ്. കുഞ്ഞ് ജനിച്ചത് ഓഗസ്റ്റ് 26-ന്, ബിഗ്‌ഷോപ്പറിലാക്കി കൊണ്ടുപോയി… ആശ ഗര്‍ഭിണിയായ വിവരം എട്ടാംമാസത്തില്‍ തന്നെ ആശ വര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അറിഞ്ഞിരുന്നു. എന്നാല്‍, ഗര്‍ഭിണിയാണെന്ന് ആശ ആദ്യമൊന്നും സമ്മതിച്ചില്ല. മാത്രമല്ല, ഗര്‍ഭിണിയാണെന്നവിവരം പുറത്തുപറഞ്ഞാല്‍ നിങ്ങളുടെ പേരെഴുതിവെച്ച് ജീവനൊടുക്കുമെന്നും യുവതി ആശ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തിയിരുന്നു.…
മോണ്ടിവിഡിയോ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം യുറഗ്വായ് ജേഴ്‌സിയിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് നിറകണ്ണുകളോടെയാണ് 37-കാരനായ താരം അറിയിച്ചത്. യുറഗ്വായ്ക്കായി 142 മത്സരങ്ങളില്‍ നിന്നായി 69 ഗോളുകള്‍ നേടിയ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ യുറഗ്വായുടെ ടോപ് സ്‌കോററാണ്. 2011-ല്‍ യുറഗ്വായെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് എത്തിച്ചതും സുവാരസിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു. 2007-ല്‍ അരങ്ങേറി യുറഗ്വായ്ക്കായി 17 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ മൈതാനത്ത് മറക്കാനാകാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം വിവാദങ്ങളും സമ്മാനിച്ചയാളാണ് സുവാരസ്. 2010 ലോകകപ്പില്‍ ഘാനയ്‌ക്കെതിരായ കുപ്രസിദ്ധമായ ഹാന്‍ഡ് ബോളും 2014 ലോകകപ്പിനിടെ ഇറ്റാലിയന്‍ താരം ജിയോര്‍ജിയോ കിയെല്ലിനിയെ കടിച്ചതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. കിയെല്ലിനിയെ കടിച്ചതിന് നാലു മാസത്തെ വിലക്കും ലഭിച്ചിരുന്നു. കരിയറില്‍ ഇംഗ്ലീഷ് പ്രീമിയര്‍…
തേഞ്ഞിപ്പലം: നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങിയിട്ട് രണ്ടുമാസമായിട്ടും പാഠപുസ്തകങ്ങൾ ലഭ്യമാക്കാതെ സർവകലാശാല. ഒന്നാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഫൗണ്ടേഷൻ കോഴ്സായ എബിലിറ്റി എൻഹാൻസ് കോഴ്സ് ഇംഗ്ലീഷിന്റെ പുസ്തകങ്ങളാണ് ഇപ്പോഴും അച്ചടിക്കാത്തത്. ഭാഷ, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് ഫോർ ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് ഫോർ സയൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് മാനേജ്മെന്റ്, ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് ഫോർ ഹ്യൂമാനിറ്റീസ് ആൻഡ് അദർ പ്രോഗ്രാംസ് എന്നീ പുസ്തകങ്ങളാണ് അച്ചടിക്കാൻ ഉള്ളത്. ഈ വിഷയത്തിന്റെ ചോദ്യപേപ്പർ മാതൃകയും വിദ്യാർഥികൾക്ക് ലഭ്യമാക്കിയിട്ടില്ല. ഓരോ സെമസ്റ്ററുകൾക്ക് അവസാനവും കൃത്യമായി പരീക്ഷകൾ നടത്തുമെന്നിരിക്കേ പാഠപുസ്തകങ്ങളും ചോദ്യപേപ്പർ മാതൃകയും ലഭ്യമാക്കാത്തത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കാണിച്ച് കൊണ്ടോട്ടി ഗവൺമെന്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും സർവകലാശാലാ സെനറ്റംഗവുമായ ഡോ. ആബിദ ഫറൂഖി വൈസ് ചാൻസലർക്ക് കത്തയച്ചു. ഇതേസമയം ഫൗണ്ടേഷൻ കോഴ്സുകൾ ആയ ഇംഗ്ലീഷ്, മലയാളം എന്നിവയുടെ പാഠപുസ്തകങ്ങളുടെ അച്ചടി…
