ഇരിട്ടി: ഇരിട്ടി, കുടക്, മൈസൂരു മേഖലകളിൽ കടകൾ, വീട്, ക്ഷേത്രം, മസ്ജിദ്, കൃസ്ത്യൻപള്ളി എന്നിവയിലടക്കം കവർച്ചയും ബൈക്ക്‌മോഷണവും നടത്തിയ കേസിൽ മലയാളികളായ രണ്ടുപേരെ വീരാജ്‌പേട്ടയിൽ പോലീസ് അറസ്റ്റുചെയ്തു. ഉളിക്കൽ മണ്ഡപപ്പറമ്പിലെ ടി.എ. സലിം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു (സഞ്ജയ്‌കുമാർ-30) എന്നിവരെയാണ് വീരാജ്‌പേട്ട പോലീസും ഇരിട്ടി പോലീസും ചേർന്ന് പിടികൂടിയത്. ഇരുപതുവർഷമായി കേരളത്തിലും കുടക്, മൈസൂരു ജില്ലകളിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തയാളാണ് സലിം. ജൂലായിൽ വീരാജ്‌പേട്ടയിലെ നയരാ പെട്രോൾപമ്പിൽ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണം നടത്തിയതെന്ന് വീരാജ്‌പേട്ട പോലീസ് പറഞ്ഞു. കഴിഞ്ഞമാസം 10-ന് മാടത്തിൽ പൂവ്വത്തിൻകീഴിൽ ഭഗവതിക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഇവരായിരുന്നു. തുടർന്ന് 21-ന് ഇരിട്ടിടൗണിലെ രണ്ട് മൊബൈൽഷോപ്പുകളുടെ പൂട്ട് തകർത്ത് അകത്തുകടന്ന ഇവർ മൊബൈലുകളും പണവും കവർന്നശേഷം ഇരിട്ടി സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു മുൻവശം…
Author: malayalinews
ഇടുക്കി: യുവനടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി. 2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു. വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത്…
കോട്ടയം: തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും ആരും തൃപ്തിപ്പെടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഡീലിന്റെ ഭാഗമായാണോ പൂരം കലക്കിയത് എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു മുരളീധരന്റെ ഉത്തരം. ഒരു കമ്മിഷണര്‍ വിചാരിച്ചാല്‍ പൂരം കലങ്ങില്ലെന്ന് അന്ന് ഞാന്‍ പറഞ്ഞു. പിന്നില്‍ ചില കരങ്ങളുണ്ട്. ആ കരങ്ങളാണ് അജിത് കുമാറിലൂടെ പുറത്തുവന്നത്. സുരേഷ് ഗോപിയെ വിജയിപ്പിച്ച് കരുവന്നൂര്‍ ബാങ്കിലെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനും മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുമുള്ള നിര്‍ദേശം പ്രകാശ് ജാവദേക്കര്‍ ഇ.പി. ജയരാജനു മുന്നില്‍വെച്ചിരുന്നു. അത് ഫലവത്താകാത്തതുകൊണ്ടാണ് മുഖ്യമന്ത്രി കൂടുതല്‍ വിശ്വസ്തനായ എ.ഡി.ജി.പി. അജിത് കുമാറിനെ ഇതിനുവേണ്ടി നിയോഗിച്ചത്. അജിത് കുമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്ന് വി.എസ്. സുനില്‍കുമാര്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവരില്ലെന്ന് ഞാന്‍ പറയുന്നു. സത്യസന്ധമായ…
ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ വീണ്ടും മരണം. മഹ്സി ഏരിയയിലെ രണ്ടു വയസ്സുകാരി അഞ്ജലി ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുമാസമായി തുടരുന്ന ചെന്നായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ഒൻപതായി. ഇതിൽ എട്ടുപേർ കുട്ടികളും ഒരാൾ സ്ത്രീയുമാണ്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ മൂന്നുവയസ്സുകാരിക്കും ജീവൻ നഷ്ടമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് മഹ്സി ഏരിയയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിന്ന അഞ്ജലിയെ ചെന്നായ കടിച്ചുകൊണ്ടുപോയത്. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെനിന്ന് കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ‘ആറുമാസം പ്രായമായ ഇളയ കുഞ്ഞ് കരഞ്ഞപ്പോഴാണ് ഞാൻ സംഭവം അറിയുന്നത്. എഴുന്നേറ്റപ്പോഴേക്കും മൂത്ത മകളെ ചെന്നായ കടിച്ചെടുത്തു കൊണ്ടുപോയിരുന്നു. ചെന്നായയുടെ പിറകെ ഓടിയെങ്കിലും കുഞ്ഞിനെ കിട്ടിയില്ല. ഞങ്ങൾ കൂലിപ്പണിക്കാരും ദരിദ്രരും ആയതിനാൽ വീടിന് വാതിൽ വെക്കാൻ കഴിഞ്ഞിരുന്നില്ല’, കൊല്ലപ്പെട്ട അഞ്ജലിയുടെ മാതാവ് പറഞ്ഞു. ജൂലായ് 17 മുതലാണ് ബഹ്റൈച്ച് ജില്ലയിൽ ചെന്നായ ആക്രമണം ഉണ്ടാകുന്നത്. 35-ഓളം ഗ്രാമങ്ങളാണ് നിലവിൽ…
താനുമായി മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു. തൻ്റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെന്നും 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നതെന്നും യുവതി പറയുന്നു. 2022 ഫെബ്രുവരി 2-ന് 10 ദിവസം അവിടെ താമസിച്ചു. ഈ കാലയളവിൽ അഞ്ചും ആറും തവണ അയാൾ എന്നെ ബലാത്സംഗം ചെയ്തു. 2022 ജൂലൈയിൽ ഞാൻ വീണ്ടും വന്ന് 21 ദിവസം താമസിച്ചു. ആ സമയത്ത് അയാള്‍ എന്നെ രണ്ടോ മൂന്നോ തവണ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അലസിപ്പോയി…
ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവ് ഓക്സിജൻ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശർമയാണ് മരിച്ചത്. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ ചിന്മയ് ശർമ ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പർവത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര തിരിച്ചത്. തലവേദന അനുഭവപ്പെടുന്നുവെന്ന് യുവാവ് തിങ്കളാഴ്ച അച്ഛനോട് പറഞ്ഞിരുന്നു. അന്നേ ദിവസം വൈകുന്നേരത്തോടെ തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവാവ് അച്ഛനോട് പറഞ്ഞിരുന്നു. ഇതോടെ മകനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലേയിൽ യുവാവ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പിതാവ് വിളിച്ചു. ഉടനെ അധികൃതർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മുസാഫർനഗറിലെത്തിച്ച ശേഷം സംസ്കരിച്ചു.
ചണ്ഡീഗഢ്: ഹരിയാനയിലെ ആളുകൾ ദൽഹിയിലെ ജനങ്ങളെക്കാൾ നല്ലവരെന്ന് മാലിക്ക് പറയുമായിരുന്നെന്ന് ഓർക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ഇസ്‌ലാം. ജീവ ഭയം കൊണ്ട് പലായനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഗോ സംരക്ഷകരുടെ മർദനമേറ്റ് കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളിയായ സാബിർ മാലിക്കിന്റെ സുഹൃത്തുക്കൾ. ഹരിയനയിലെ ജനങ്ങളോട് മാലിക്കിന് എന്നും വലിയ മതിപ്പായിരുന്നെന്നും അതേ ജനങ്ങളുടെ കൈ കൊണ്ട് തന്നെ അവർ മരണപ്പെട്ടു എന്നത് ഞെട്ടൽ ഉളവാക്കുന്നതാണെന്ന് മാലിക്കിന്റെ സുഹൃത്തുക്കൾ പറഞ്ഞു. മാലിക്കിന്റെ കൊലപാതക സമയത് ബദ്ര ജയിലിലായിരുന്ന അവന്റെ സുഹൃത്തിന് ഇപ്പോഴും അവൻ മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല. ‘മാലിക്കിന്റെ മരണത്തെക്കുറിച്ച് ഞാൻ അറിഞ്ഞത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞപ്പോഴാണ്. നട്ടെല്ലിലൂടെ ഒരു വിറയൽ കയറി പോവുകയായിരുന്നു അപ്പോൾ. ജയിലിൽ അല്ലായിരുന്നെങ്കിൽ അത് ഞാനാകുമായിരുന്നേനെ. ഹരിയാനയിലെ ആളുകൾ ദൽഹിയിലെ ജനങ്ങളെക്കാൾ നല്ലവരാണെന്ന് മാലിക്ക് എപ്പോഴും പറയുമായിരുന്നു,’ ചാർഖി ദാദ്രി ജില്ലയിലെ ഹൻസവാസ് ഖുർദ് ഗ്രാമത്തിലെ തൻ്റെ കുടിലിന് പുറത്ത് ഇരുന്ന് കൊണ്ട് ഇസ്‌ലാം പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ള…
ഗസ: കഴിഞ്ഞ ദിവസം ഇസ്രഈല്‍ പൗരന്മാരായ ആറ് ബന്ദികള്‍ ഹമാസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസിനെ വെല്ലുവിളിച്ച നെതന്യാഹുവിന് മറുപടിയുമായി ഹമാസ്. ഇനിയും ഗസയില്‍ ആക്രമണം തുടര്‍ന്നാല്‍ ഹമാസിന്റെ പക്കലുള്ള നൂറോളം ബന്ദികള്‍ ശവപ്പെട്ടികളിലായിരിക്കും ഇസ്രഈലിലേക്ക് മടങ്ങുക എന്നാണ് പ്രസ്താവനയില്‍ ഹമാസ് അറിയിച്ചിരിക്കുന്നത്. ഹമാസിന്റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡ് വക്താവ് അലബു ഒബൈദിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹമാസിന്റെ തടവിലുള്ള നൂറോളം തടവുകാരെ ജീവനോടെ തിരിച്ചെത്തിക്കുന്നതിനായി ഇസ്രഈല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം. ‘ഒരു വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് പകരം സൈനിക സമര്‍ദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നിര്‍ബന്ധം ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് ശവപ്പെട്ടിയില്‍ കൊണ്ടുപോകും എന്നാണ് അര്‍ത്ഥമാക്കുന്നത്. അവരെ ജീവനോടെ സ്വീകരിക്കണോ അതോ മൃതദേഹമായി സ്വീകരിക്കണോ എന്ന കാര്യം അവരുടെ കുടുംബങ്ങള്‍ തീരുമാനിക്കണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബന്ദികളുടെ മരണത്തിന്റെ…
പൂനെ: മുസ്‌ലിങ്ങളെ പള്ളിയിൽ കയറി ആക്രമിക്കുമെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ നിതേഷ് റാണക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. റാംഗിരി മഹാരാജിനെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ മസ്ജിദിൽ കയറി ആക്രമിക്കുമെന്നാണ് റാണയുടെ പ്രസംഗത്തിലുള്ളത്. മുംബൈയിലെ ശ്രീരാംപൂർ, തോപ്ഖാന എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിതേഷ് റാണക്കെതിരെ ഭീഷണിപ്പെടുത്തൽ, മനഃപൂർവം സമാധാനം തകർക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സകാൽ ഹിന്ദു സമാജ് അഹമ്മദ് നഗർ സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു റാണയുടെ പ്രസ്താവന. പിന്നാലെ ഇതിന്റെ വീഡിയോ വൈറൽ ആവുകയായിരുന്നു. റാണയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ മഹാ വികാസ് അഘാഡി വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതേഷ് റാണക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഹിന്ദു ദർശകനായ മഹന്ദ് റാംഗിരി മഹാരാജിനെ പിന്തുണച്ച് റാണ രണ്ട് പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം രാമഗിരി മഹാരാജ് നാസിക്കിലെ സിന്നാർ താലൂക്കിലെ ഷാ പഞ്ചായത്തിൽ…
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ പുറത്ത് വിടണമെന്നും ആവശ്യപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽ കുമാർ. പൂരം അലങ്കോലപ്പെട്ട സമയത്ത് തന്നെ പൊലീസിന് ഇതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് താൻ പറഞ്ഞിരുന്നെന്നും അതിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘അന്ന് തന്നെ ഞാൻ ആരോപിച്ച വിഷയമാണത്. ഞാൻ അതിൽ ഉറച്ച് നിൽക്കുകയാണ്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരു വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. കാരണം പകൽ പൂരം നടത്തിയപ്പോൾ ഒരു പരാതിയുമുണ്ടായിരുന്നില്ല. പൂരത്തിന്റെ തെക്കോട്ടിറക്കം കഴിഞ്ഞപ്പോൾ തിരുവമ്പാടി ദേവസ്വത്തിന്റെ ആളുകൾ പൊലീസിനൊപ്പം സെൽഫി വരെ എടുത്തിരുന്നു. ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. എന്നാൽ രാത്രിയായപ്പോൾ പൂരത്തിന്റെ മേളം നിർത്തി വെപ്പിക്കുക ,വെടിക്കെട്ട് നിർത്തിവെക്കാൻ പറയുക, ലൈറ്റ് ഓഫ് ചെയ്യുക തുടങ്ങിയ നാടകീയമായ നിലപാടുകൾ ഉണ്ടായി. അതുവരെയും പൂരത്തിന്റെ ഒരു ചടങ്ങുകളിലും പങ്കെടുക്കാതിരുന്ന ബി.ജെ.പി…
