നിവിൻ പോളിക്കെതിരെ യുവതി നൽകിയ പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ താരത്തെ പിന്തുണച്ച് നടൻ ബാല. നിവിൻ പോളി നടത്തുന്ന നിയമപോരാട്ടത്തിൽ താനടക്കമുള്ളവർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. താൻ എവിടെയും ഓടിപ്പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നുമുള്ള വാക്കുകൾ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെത്തന്നെ ഉണ്ടാകണമെന്നും ബാല പറഞ്ഞു. നിവിൻ പോളിയെ ബഹുമാനിക്കണമെന്ന് ഫെയ്സ്ബുക്ക് ലൈവിൽ ബാല പറഞ്ഞു. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണിതു പറയുന്നത്. അദ്ദേഹം കാണിച്ച ആദരവും ധൈര്യവും ഉണ്ട്. അതല്ലേ വേണ്ടതെന്ന് ബാല ചോദിച്ചു. “നിങ്ങൾക്ക് അറിയാത്തൊരു പോയിന്റും ഞാൻ പറയാൻ പോകുന്നു. എന്താണ് ഒരു ആരോപണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്? ആണോ പെണ്ണോ മറ്റൊരാളിൽ കുറ്റം ചാർത്തുന്നു. അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്? അത് കൊടുത്ത ആളുടെ കടമയാണ്. നിവിൻ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടത്. നിയമം പഠിക്കണം. ആരോപണം ഉന്നയിച്ചയാളാണ് അത് തെളിയിക്കേണ്ടത്. ഈ ലോകത്ത് ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം. പക്ഷേ ചില…
Author: malayalinews
തിരുവനന്തപുരം: മജ്ജമാറ്റിവെക്കല്‍ ചികിത്സയ്ക്ക് ഊര്‍ജം പകരുന്നതിനായി സംസ്ഥാനത്തും ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നു. മജ്ജദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ഏകീകൃതമായി ശേഖരിക്കുന്നതിനൊപ്പം രോഗികള്‍ക്ക് യോജിക്കുന്ന മജ്ജ സംബന്ധിച്ച വിവരം കൈമാറാനും രജിസ്ട്രി ഉപകരിക്കും. രക്താര്‍ബുദംപോലെ രക്തസംബന്ധമായ ഗുരുതരരോഗം ബാധിച്ചവര്‍ക്കാണ് സാധാരണ മജ്ജമാറ്റിവെക്കല്‍ ചികിത്സ വേണ്ടിവരുന്നത്. അനുയോജ്യരായ ദാതാക്കളെ കിട്ടാത്തതാണ് പ്രധാന വെല്ലുവിളി. ആരോഗ്യവാനായ ആളിന്റെ മജ്ജയില്‍നിന്ന് ശേഖരിക്കുന്ന കോശങ്ങള്‍ (സ്റ്റെംസെല്‍) ആണ് രോഗിക്ക് നല്‍കുന്നത്. രക്തകോശ ഉത്പാദകരായി കണക്കാക്കുന്ന സ്റ്റെംസെല്ലുകള്‍ ആരോഗ്യമുള്ള കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാണ്. കീമോതെറാപ്പിക്കും റേഡിയേഷനും വിധേയരായ രോഗികള്‍ക്ക് പ്രതിരോധശേഷി കൂട്ടാന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സ നടത്താറുണ്ട്. ഈ രംഗത്തെ ആഗോളസംഘടനയായ വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷന്റെ മാനദണ്ഡപ്രകാരമാണ് സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുക. സംസ്ഥാനത്തെ കാന്‍സര്‍ രജിസ്ട്രിയുമായി ഇതിനെ ബന്ധിപ്പിക്കും. രജിസ്ട്രി വരുന്നതോടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍തലത്തില്‍ നിരീക്ഷണം വരും. അംഗീകൃത ചികിത്സാകേന്ദ്രങ്ങള്‍ക്ക് മാത്രമാകും വിവരം കൈമാറുക. അതോടെ ഈരംഗത്തെ പണമിടപാട് അടക്കമുള്ള ദുഷ്പ്രവണതകള്‍ക്ക് തടയിടാനാകും. സ്റ്റാര്‍ട്ടപ്പുകളുടെ സഹായവും മലബാര്‍ കാന്‍സര്‍ സെന്ററിനെ മിസ്ട്രി…
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നീക്കം. സമ്മേളനത്തിലേക്ക് രാഹുലിനെ ക്ഷണിക്കാൻ വിജയ് തീരുമാനിച്ചെന്നാണ് ടി.വി.കെ. വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. രാഹുലിനെക്കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരേയും വിജയ് ക്ഷണിച്ചേക്കും. രാഹുലിനെ മാത്രമായി ക്ഷണിക്കുന്നെന്ന പ്രചാരണം ഒഴിവാക്കാനാണ് ഈ നീക്കമെന്നും പറയപ്പെടുന്നു. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., ബി.ജെ.പി. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ചടങ്ങിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, കമല്‍ഹാസന്റെ നേതൃത്വത്തില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ രൂപീകരണസമയത്ത് അരവിന്ദ് കെജ്‌രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുന്നതെന്ന ആരോപണം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്. രാഹുലുമായി അടുപ്പംപുലർത്തിയിരുന്ന വിജയ് 2009-ൽ കോൺഗ്രസിൽച്ചേരാൻ ഒരുങ്ങിയതാണ്. എന്നാൽ, പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ…
ന്യൂയോര്‍ക്ക്: യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍. അപകടത്തെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി കത്തിയമര്‍ന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ശെയ്ഖും. ലോകേഷ്, ബെന്റോന്‍വില്ലയിലുള്ള തന്റെ ഭാര്യയെ സന്ദർശിക്കുന്നതിന് പോകുകയായിരുന്നു. ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ദര്‍ശിനി വാസുദേവന്‍ തന്റെ അമ്മാവനെ കാണുന്നതിനായി പോകുകയായിരുന്നു. കാര്‍ പൂളിങ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്രചെയ്തിരുന്നത് എന്നതിനാൽ ഇവരെ തിരിച്ചറിയാന്‍ സഹായകരമായി. മാക്സ് അഗ്രി ജനറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ആര്യന്‍ രഘുനാഥിന്റെ പിതാവ്. ഇയാളുടെ സുഹൃത്ത് ഫാറൂഖ് ഷെയ്ഖും…
തൃശ്ശൂര്‍: മരത്താക്കരയില്‍ ഗൃഹോപകരണ ഷോറൂമിൽ തീപ്പിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്. കടയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങൾ പൂര്‍ണമായും കത്തിനശിച്ചു. ദേശീയപാതയോരത്ത് ഡീറ്റെയില്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീ ആളിപ്പടരുകയും സ്ഥാപനത്തിലുണ്ടായിരുന്നു ഭൂരിഭാഗം സാധനങ്ങളും കത്തിനശിക്കുകയും ചെയ്തു. കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. അഗ്നിശമനസേനയുടെ ആറ് യൂണിറ്റ് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ചെന്നൈ: തമിഴ് സിനിമയിൽ മലയാളത്തിലെപ്പോലെ നടിമാർ ലൈംഗികാതിക്രമം നേരിടുന്നില്ലെന്നും അതിനാൽ ഹേമ കമ്മിറ്റി പോലെ പ്രത്യേകസമിതിയുടെ ആവശ്യമില്ലെന്നും നടി ചാർമിള. ഒരു തമിഴ് ചാനലിന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിലാണ് ചാർമിള ഇങ്ങനെ അഭിപ്രായപ്പെട്ടത്. തമിഴിൽ ഒരു പ്രായംകഴിഞ്ഞാൽ നടിമാർക്ക് വലിയ ബഹുമാനം ലഭിക്കും. മലയാളത്തിൽ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടില്ലെന്നും ചാർമിള ആരോപിച്ചു. തമിഴിൽ നടിമാർക്ക് മോശം അനുഭവമുണ്ടായാൽ താരസംഘടനയായ നടികർ സംഘത്തിന്റെ ഭാരവാഹികളായ വിശാലിനെയോ കാർത്തിയെയോ സമീപിച്ചാൽമതി. ഇവർ പരിഹാരംകാണും. മലയാളത്തിൽനിന്ന് അടുത്തകാലത്തും മോശമായ ലക്ഷ്യത്തോടെയുള്ള കോളുകൾ വന്നിട്ടുണ്ടെന്നും ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരൻ അടക്കം മലയാളത്തിൽ 28 പേർ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ചാർമിള ആരോപിച്ചിരുന്നു. തമിഴിലും നടിമാർ ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്ന് നടി രാധിക ശരത്കുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹേമ കമ്മിറ്റിയെപ്പോലെ തമിഴ്‌നാട്ടിലും സർക്കാർ സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. നടികർ സംഘം സമിതി രൂപവത്കരിക്കുമെന്ന് വിശാൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചാർമിളയുടെ പരാമർശംവന്നത്.
ആശാ മനോജിനെയും കാമുകൻരതീഷിനെയും ചേർത്തല കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ, ചേന്നം പള്ളിപ്പുറത്ത് കൊലചെയ്യപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിക്കുന്നു ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മയുടെ കാമുകന്‍ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതു സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ ചേന്നംപള്ളിപ്പുറം പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശയും (35), കാമുകന്‍ പല്ലുവേലി പണിക്കാശ്ശേരി റോഡില്‍ രാജേഷ് ഭവനത്തില്‍ രതീഷും (38) അറസ്റ്റിലായിരുന്നു. ഇവരെ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാന്‍ഡു ചെയ്തു. കൊലക്കുറ്റത്തിനാണു കേസ്. കുട്ടികള്‍ക്കുനേരേയുള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകളും ബാലനീതി നിയമപ്രകാരവും കേസുണ്ട്. ആശയാണ് ഒന്നാംപ്രതി. ഇവരെ കൊട്ടാരക്കര വനിതാജയിലിലേക്കും രതീഷിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും മാറ്റി. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി തുടങ്ങി. യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും ഭര്‍ത്താവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രസവശേഷം കുഞ്ഞുമായി വരാന്‍…
തിരുവനന്തപുരം: പാപ്പനംകോട് തീപ്പിടിത്തം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. എ.സി. പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് അപകട കാരണമെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. പിന്നീടുള്ള പരിശോധനകൾ ഇത് തീപ്പിടിത്തം ആസൂത്രിതമാണെന്ന സംശയം ഉണ്ടാക്കി. സ്ഥാപനത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയതാണെന്ന നിലയിലായിരുന്നു പോലീസിന്റെ തുടർന്നുള്ള അന്വേഷണം. ജീവനക്കാരിയായ വൈഷ്ണക്ക് ഒപ്പം മരിച്ചത് ഭർത്താവ് ബിനുവാണെന്ന സംശയവും പിന്നീടുണ്ടായി. സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്നതിന് തൊട്ടുമുൻപേ ഒരാൾ കയറി പോകുന്നത് കാണാം. ഇത് ബിനുവാണെന്നാണ് പോലീസ് സംശയിക്കുന്നത്. ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിയാനാവുന്നില്ല. കയറിപ്പോയ വ്യക്തി തിരിച്ച് ഇറങ്ങിയിട്ടുമില്ല. ബിനുവിന്റെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. നരുവാമൂട് സ്വദേശിയായ ബിനുവിനെ നാട്ടിൽ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഫൊറൻസിക് പരിശോധനയിൽ സ്ഥാപനത്തിൽനിന്ന് ഒരു കത്തി കണ്ടെത്തി. മണ്ണെണ്ണപോലെ തീ കത്തിക്കുന്ന ഒരു ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തി. കത്തിയിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. ബിനുവും വൈഷ്ണയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലെ…
കൊച്ചി: യാത്ര വിലക്കിയ സംഭവത്തിൽ 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിക്ക് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ നിർദേശം. മകന്റെ ഏഴാം ജന്മദിനം ആഘോഷിക്കാൻ സിങ്കപ്പൂരിലേക്ക് പുറപ്പെട്ട സംഘത്തെ പാതിവഴിയിൽ വിലക്കിയ സംഭവത്തിലാണ് മെലിൻഡോ എയർലൈൻസിനോട് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദ്, ഭാര്യ, മക്കൾ, 70 വയസ്സുള്ള മാതാവ് എന്നിവർ ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്ന് വിമാനത്തിൽ ക്വലാലംപുരിലെത്തിയപ്പോൾ പരാതിക്കാരന്റെ ഭാര്യക്ക് സിങ്കപ്പൂരിലേക്കുള്ള യാത്ര എയർലൈൻസ് വിലക്കി. പാസ്പോർട്ടിന്റെ കാലാവധി ആറുമാസം ബാക്കിയില്ല എന്നതാണ് കാരണം പറഞ്ഞത്. വിസയും നിലവിൽ സാധുവായ പാസ്പോർട്ടും ഉണ്ടെന്ന വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പരിഗണിച്ചില്ല. തുടർന്ന് സംഘത്തിലെ മറ്റ് യാത്രക്കാരുടെ ടിക്കറ്റുകളും എയർലൈൻസ് റദ്ദാക്കി. പരാതിക്കാരന്റെ ഭാര്യ കുഴഞ്ഞുവീണെങ്കിലും വിശ്രമിക്കാൻ ആവശ്യമായ സൗകര്യവും നൽകിയില്ല. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട നീണ്ട ചർച്ചകൾക്കൊടുവിൽ യാത്ര വിലക്കിയ നടപടി തെറ്റാണെന്ന് അധികൃതർ സമ്മതിച്ചു. ഏറെ…
കണ്ണൂർ: ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആര് തെറ്റുചെയ്താലും വിട്ടുവീഴ്ചചെയ്യില്ല. സംരക്ഷണവും നൽകില്ല. എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിേരയുള്ള പി.കെ. അൻവർ എം.എൽ.എ.യുടെ ആരോപണത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി. ശശിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകളുണ്ടെങ്കിൽ വെച്ചുപൊറുപ്പിക്കുന്ന നിലപാട് ഉണ്ടാകില്ല. 2016-ന് മുൻപ് വർഗീയകലാപങ്ങളിൽ കക്ഷിചേരുന്നവരായിരുന്നു പോലീസ്. പല പ്രവൃത്തികളിലും ഇടനിലക്കാരായി പ്രവർത്തിച്ചു. എൽ.ഡി.എഫ്. അധികാരത്തിൽ വന്ന ശേഷം ജനകീയ പോലീസിങ് സംവിധാനം വന്നു. പൊതു അംഗീകാരം പോലീസിന് ലഭിക്കുന്നുണ്ട്. ചൂരൽമലയിൽ ദുരന്തമുഖത്തൊക്കെ പോലീസിന്റെ സേവനം നമ്മൾ കണ്ടതാണ്- മന്ത്രി പറഞ്ഞു.
