Author: malayalinews

പീരുമേട് (ഇടുക്കി): പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) വീടിന്റെ സമീപത്തായി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തുവരുകയാണ്. ചൊവാഴ്ച രാത്രിയിലാണ് അഖിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മദ്യപാനവുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം അസ്വാരസ്യങ്ങൾ ഉള്ളതായി സമീപവാസികളിൽനിന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ചൊവാഴ്ചയും സമാനമായ രീതിയിൽ ബഹളം കേട്ടിരുന്നു. വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ മരണം സംഭവിച്ചതാകാം എന്നാണു പോലീസ് നിഗമനം. ശ്വാനസേന, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

പാലക്കാട്: കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോൺ വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നൽകിയാൽ മതിയെന്ന ശുപാർശയും കമ്മിഷൻ നൽകി. ബില്ലുകൾ ഒരാഴ്ചയ്ക്കുള്ളിൽ മാഞ്ഞുപോകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണം. എല്ലാ ഉപഭോക്താക്കളുടെയും മൊബൈൽ ഫോണിലേക്ക് ബില്ലയച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വേണമെന്ന് കമ്മിഷൻ നിർദേശിച്ചു. മീറ്ററർ റീഡിങ് എടുക്കാൻ കൃത്യമായ ദിവസം നിശ്ചയിക്കണം. റീഡിങ് എടുത്ത തീയതി ബില്ലിൽ രേഖപ്പെടുത്തണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതോടെ ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലിൽ രേഖപ്പെടുത്തുന്ന…

Read More

ഗസയ്ക്ക് എതിരെയുള്ള വംശഹത്യ തുടര്‍ന്നാല്‍ തകരുന്നത് ഹമാസല്ല ഇസ്രഈല്‍ ആണെന്ന് റിട്ടേര്‍ഡ് ഇസ്രഈല്‍ മേജര്‍ ജനറല്‍ യിത്‌സാക് ബ്രിക്ക്. ഭരണകൂടത്തിന്റെ ഗസയിലെ സൈനിക ക്യാമ്പയിന്‍ ആരംഭിച്ച് 11 മാസങ്ങള്‍ പിന്നിടുമ്പോള്‍ തങ്ങളുടെ സൈന്യം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഹമാസ് പതിനേഴും പതിനെട്ടും വയസുള്ളവരെ ഉപയോഗിച്ച് സൈന്യത്തെ ശക്തമാക്കുകയാണെന്നും ബ്രിക്ക് പറഞ്ഞു. ഇസ്രഈല്‍ ഗസയില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തി ആക്രമണം തുടരുകയാണെങ്കില്‍ തങ്ങള്‍ ഹമാസിനെ തകര്‍ക്കുക മാത്രമല്ല, സ്വയം തകരുമെന്നും അദ്ദേഹം പറയുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ ഫലസ്തീനില്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രഈലി സൈന്യത്തിന്റെ വിജയ സാധ്യത ഏറെ അകലെയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇസ്രഈലി സൈനികരും രംഗത്തെത്തിയിരുന്നു. വിജയം കയ്യെത്തും ദൂരത്തുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അത് സത്യമല്ലെന്നും നൂറോളം ഇസ്രഈലി സൈനികര്‍ ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ഹമാസിന്റെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇസ്രഈലില്‍ രാജ്യവ്യാപക…

Read More

ഹൈദരാബാദ്: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ 33 പേര്‍ (തെലങ്കാന-16, ആന്ധ്രപ്രദേശ്-17) മരണപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട്. കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കമാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് ഇ.ടി.വി.ഭാരത് റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ മാത്രം 4.15 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 163 ദുരിതാശ്വാസ ക്യാമ്പുകളിലായി 43,417 പേരെ മാറ്റിപാര്‍പ്പിച്ചു. തെലങ്കാനയില്‍ ജയശങ്കര്‍ ഭൂപ്പാലപ്പള്ളി, കൊമാര ഭീം, മഞ്ചേരിയില്‍, മുലുഗു എന്നീ പ്രദേശങ്ങളില്‍ ഇന്ന് കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിശാഖപട്ടണത്ത് നിന്നുള്ള ഇന്ത്യന്‍ വ്യോമസേനയുടെ യൂണിറ്റ് ഇന്നലെ എത്തിച്ചേര്‍ന്നിരുന്നു. സെപ്റ്റംബര്‍ ഏഴ് വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ കഴിഞ്ഞ ദിവസം ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു. ഇരുസംസ്ഥാനങ്ങള്‍ക്കും ആവശ്യമായ…

Read More

ഹൈദരാബാദ്: പ്ലാസ്റ്ററോഫ് പാരിസ് ചെയ്ത ഗണപതി വിഗ്രഹങ്ങള്‍ നദികളില്‍ ഒഴുക്കുന്നത് തടയണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതി. തെലങ്കാനയിലെ പ്രധാന ആചാരങ്ങളിലൊന്നായ ഗണേശചതുര്‍ത്ഥി സെപ്തംബര്‍ 28ന് നടക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി വലിയ രീതിയിലുള്ള നിമജ്ഞന ചടങ്ങുകളാണ് നടക്കാനിരിക്കുന്നത്. തെലങ്കാനയില്‍ ഉടനീളവും പ്രത്യേകിച്ച് ഹൈദരാബാദിലെയും ജലാശയങ്ങളില്‍ പ്ലാസ്റ്ററോഫ് പാരിസ് ചെയ്ത ഗണപതി വിഗ്രഹങ്ങള്‍ ഒഴുക്കുന്നത് കര്‍ശനമായും നിരോധിക്കണമെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ പ്ലാസ്റ്ററോഫ് പാരിസ് ചെയ്ത ഗണപതി വിഗ്രഹങ്ങള്‍ നിമജ്ഞനം ചെയ്യാന്‍ ഗ്രേറ്റര്‍ ഹൈദരാരാബാദിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിര്‍മിച്ച കൃത്രിമ കുളങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. പ്രസ്തുത വിഷയത്തില്‍ 2021ല്‍ കോടതി ജലാശയങ്ങളില്‍ വിഗ്രഹങ്ങള്‍ ഒഴുക്കുന്നതിനെതിരായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ആ വിധി നടപ്പാക്കിയിരുന്നില്ല. 2021ലെ ഈ വിധിയെ അവഗണിച്ചുവെന്നാരോപിച്ച് അഭിഭാഷകനായ എം.വേണു മാധവിന്റെ ഹരജി പരിഗണിച്ചതിനെ തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇടക്കാല ഉത്തരവ് പ്രാബല്യത്തില്‍ തുടരുമെന്നും ഉത്തരവ് ലംഘിക്കുന്നത്…

Read More

ഉലാൽബാറ്റർ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ. സി. സി) അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മംഗോളിയയിൽ ഉജ്ജ്വല സ്വീകരണം. 2023 മാർച്ചിൽ വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം ആദ്യമായാണ് പുടിൻ ഐ.സി.സിയുടെ അംഗ രാജ്യത്തിൽ സന്ദർശനം നടത്തുന്നത്. തലസ്ഥാന നഗരമായ ഉലാൻബാറ്ററിൽ മംഗോളിയൻ പ്രസിഡന്റ് ഉഖ്ന ഖുറേൽസുഖുമായുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് പുടിൻ എത്തിയത്. ഔദ്യോഗിക സൈനിക ബഹുമതികളോടെയാണ് പുടിനെ സ്വീകരിച്ചത്. ഉക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് കടത്തുന്നതുൾപ്പടെയുള്ള യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ വർഷമാണ് പുടിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ വാറണ്ട് പ്രകാരം ഐ.സി.സിയുടെ ഭാഗമായ മംഗോളിയക്ക് പുടിനെ അറസ്റ്റ് ചെയ്യാവുന്നതാണ്. എന്നാൽ റഷ്യൻ നേതാവിന് ഗംഭീര സ്വീകരണം നൽകിയ മംഗോളിയ പുടിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം തള്ളികളയുകയും ചെയ്തു. ഉലാൽബാറ്ററിലെ സെൻട്രൽ ചെങ്കിസ് ഖാൻ സ്ക്വയറിൽ മംഗോളിയയുടെയും റഷ്യയുടെയും കൂറ്റൻ പതാകകൾക്കിടയിൽ പരമ്പരാഗത ചുവപ്പും നീലയും യൂണിഫോം ധരിച്ചാണ് പുടിനെ മംഗോളിയ സ്വീകരിച്ചത്. അഞ്ചു വർഷത്തിനിടയിലുള്ള പുടിന്റെ ആദ്യ…

Read More

കോഴിക്കോട്: മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനെതിരേ ആരോപണവുമായി കൂടുതല്‍പേര്‍ രംഗത്ത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുജിത് ദാസ്, പ്രതികളില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. പണം നല്‍കാത്തവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയെന്നും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും കേസിലെ പ്രതികളായ രണ്ടുപേര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരില്‍നിന്ന് പണം കൈക്കലാക്കാന്‍ വേണ്ടിയാണ് ഇതുവരെ കുറ്റപത്രം നല്‍കാത്തതെന്നും ഇവര്‍ ആരോപിച്ചു. 2021-ലാണ് രാമനാട്ടുകരയില്‍ സ്വര്‍ണം പൊട്ടിക്കലിനിടെ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ അറുപതോളം പേര്‍ പ്രതികളായി. എന്നാല്‍, സംഭവസമയത്ത് നാട്ടില്‍പോലും ഇല്ലാത്തവരെ സുജിത് ദാസ് കേസില്‍ പ്രതിചേര്‍ത്തെന്നാണ് പ്രതിപ്പട്ടികയിലുള്ള ചിലര്‍ ആരോപിക്കുന്നത്. ”പ്രതിചേര്‍ക്കപ്പെട്ടവരുടെ വീട്ടുകാരോട് പോലീസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കിയാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് പണം ചോദിച്ചത്. ഡാന്‍സാഫ് അംഗമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ബന്ധുക്കളോട് പണം ആവശ്യപ്പെട്ടത്.…

Read More

ഹരിപ്പാട്: സന്ധ്യയോടെ വീട്ടിൽനിന്നു മോഷണംപോയത് അഞ്ചേമുക്കാൽ പവന്റെ സ്വർണാഭരണങ്ങൾ. പിന്നാലെ പോലീസെത്തി അന്വേഷണം തുടങ്ങി. സംശയമുള്ളവരുടെയെല്ലാം വിരലടയാളമെടുക്കും, പോലീസ് നായയെക്കൊണ്ടു തിരച്ചിൽ നടത്തിക്കും തുടങ്ങിയ ‘ഭീഷണി’കൾ മുഴക്കിയാണ് പോലീസ് സംഘം മടങ്ങിയത്. നേരംപുലർന്നപ്പോഴേക്കും ഇതിൽ അഞ്ചുപവന്റെ ആഭരണങ്ങൾ സഞ്ചിയിലാക്കി മോഷണം നടന്ന വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടു. മുക്കാൽ പവന്റെ വള കാണാനില്ലായിരുന്നു. സംശയംതോന്നിയ പോലീസ് സംഘം അയൽവാസിയായ സ്ത്രീയെ ചോദ്യംചെയ്തപ്പോൾ മോഷണം നടത്തിയതായി സമ്മതിച്ചു. സംഭവത്തിൽ കരുവാറ്റ സ്വദേശി സരസമ്മ (55) അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു. കരുവാറ്റ വടക്ക് മണക്കാടൻ പള്ളിപ്പടിയിൽ ലിസി മാത്യുവിന്റെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്കും ആറരയ്ക്കും മധ്യേയായിരുന്നു മോഷണം. ലിസി മാത്യുവും ചെറുമകനും പുറത്തേക്കുപോയപ്പോൾ വാതിൽ പൂട്ടിയിരുന്നില്ല. ഒരുമണിക്കൂറിനുശേഷം മടങ്ങിയെത്തിയപ്പോഴേക്കും സ്വർണനാണയം, കഴുത്തുവട്ടം, കൈച്ചെയിൻ, മോതിരം, വള എന്നിവയുൾപ്പെടെ അഞ്ചേമുക്കാൽ പവന്റെ ആഭരണങ്ങൾ മോഷണംപോയിരുന്നു. താക്കോൽ അലമാരയുടെ മുകളിലാണ് സൂക്ഷിച്ചിരുന്നത്. മുൻവാതിൽ തുറന്നു കയറി താക്കോലെടുത്താണ് അലമാര തുറന്നത്. തങ്ങൾ പുറത്തേക്കുപോയപ്പോൾ…

Read More

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് പി.വി. അന്‍വര്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. എഡിജിപിക്കെതിരെ അടക്കമുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അന്‍വര്‍ പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചു. ‘ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ മാറ്റണമോ എന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയില്ല. അത് പിന്നീട് നോക്കാം. ഇത് അന്തസ്സുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ മുന്നിലാണ് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ളത്. ഹെഡ്മാസ്റ്ററെ കുറിച്ച്…

Read More

മുംബൈ: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് തീവണ്ടിയില്‍വെച്ച് വയോധികനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. ഇവരെ വീണ്ടും അറസ്റ്റുചെയ്യുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരേ കവര്‍ച്ച, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍കൂടി ചുമത്തിയതോടെ തിങ്കളാഴ്ച ഇവരുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍നിന്നുള്ള 72-കാരനായ അഷ്‌റഫ് അലി സയ്യിദ് ഹുസൈനെ ഓഗസ്റ്റ് 28-ന് ദുലെ-മുംബൈ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഒരു സംഘം ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഓഗസ്റ്റ് 31-ന് ദുലെയില്‍നിന്നുള്ള ആകാശ് അവ്ഹാദ് (30), നിതേഷ്അഹിരെ (30), ജയേഷ് മൊഹിതെ (21) എന്നിവരെ അറസ്റ്റുചെയ്തു. അടുത്തദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് വന്നവരായിരുന്നു ഇവര്‍.

Read More