തിരുവനന്തപുരം: കോഴിക്കോടുനിന്ന് റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി. പി. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പ്രേമന്‍ യു. ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ ഷാരോണ്‍ സി.എസ്., രതീഷ് കുമാര്‍ ആര്‍., അഭിലാഷ് പി., സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയും സംഘത്തിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
Author: malayalinews
ഹൈദരാബാദ്: നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് നടപടിക്ക് കാരണമായത്. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി വിനായകന്‍ പറഞ്ഞു. ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഇടപെടുകയായിരുന്നു. ശേഷം വിനായകനെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കൊച്ചിയില്‍നിന്ന് ഹൈദരാബാദ് വഴിയാണ് ഗോവയിലേക്ക് പോകാനിരുന്നത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന്‍ പറയുന്നത്. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറി റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇതേസമയം, മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തു മഴ കനത്താൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ-മൊഹാലി) ഗവേഷകരുടെ പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. തുലാമഴ അതിശക്തമായി പെയ്താൽ പുഞ്ചിരിമട്ടത്തു ഇളകി നിൽക്കുന്ന പാറകളും മണ്ണും വീണ്ടും താഴേക്കു കുത്തിയൊലിച്ചേക്കാമെന്നു റിപ്പോർട്ടിൽ പറയുന്നു. അതിനാൽ…
ചണ്ഡീഗഡ്: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന ബി.ജെ.പിയില്‍ പിളര്‍പ്പ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. 67 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തുവിട്ടത്. ഇതില്‍ ഒമ്പത് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രിമാര്‍ അടക്കം പദവികള്‍ ഒഴിഞ്ഞത്. വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയയാണ് രാജിവെച്ച മന്ത്രി. ചൗട്ടിയയ്ക്ക് പുറമെ രതിയ എം.എല്‍.എ ലക്ഷ്മണന്‍ നാപ, മുന്‍ മന്ത്രി കരണ്‍ ദേവ് കാംബേജ് എന്നിവര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടി വിട്ടതിന് പിന്നലെ ലക്ഷ്മണന്‍ നാപയ്ക്ക് സീറ്റ് നല്‍കാമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന് ലക്ഷ്മണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ദബ്‌വാലിയിൽ നിന്ന് മത്സരിപ്പിക്കാമെന്ന് അറിയിച്ച ബി.ജെ.പിയുടെ നിര്‍ദേശം മന്ത്രി രഞ്ജിത് സിങ്ങും തള്ളി. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകന്‍ രഞ്ജിത്,…
പി. ശശി നിയന്ത്രിച്ച പൊലീസ് കാരണം പാർട്ടിയുടെ 15 ലക്ഷം വോട്ട് യു.ഡി.എഫിന് കിട്ടി; വീണ്ടും അൻവർ നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സി.പി.ഐ.എം എം.എല്‍.എ പി.വി. അന്‍വര്‍. പാര്‍ട്ടിയെ പ്രസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. പ്രതിസന്ധികളുടെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിലേക്ക് തിരിക്കാന്‍ ശ്രമിക്കേണ്ടെന്നും പി.വി. അന്‍വര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ.പി.എസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എ പ്രതികരണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളില്‍ ഏരിയ സെക്രട്ടറിമാര്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത അവസ്ഥ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കിയെന്നും പി.വി. അന്‍വര്‍ പറഞ്ഞു. പൊലീസിന്റെ നടപടികള്‍ മൂലം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്ന് പാര്‍ട്ടിക്ക് 1000 വോട്ട് വീതം നഷ്ടപ്പെട്ടിട്ടുണ്ടെന്നും…
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമില്ലെങ്കില്‍ തിരിച്ച് പോകണം; വിക്കിപീഡിയക്ക് കോടതിയുടെ അന്ത്യശാസനം ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് തിരിച്ച് പോവാമെന്ന് വിക്കിപീഡിയക്ക് താക്കീത് നല്‍കി ദല്‍ഹി ഹൈക്കോടതി. ഇന്ത്യയില്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം. എ.എന്‍.ഐക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കോടതി ഉത്തരവ് മുഖവുരയ്‌ക്കെടുക്കാത്ത വിക്കിപീഡിയക്ക് ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. അതേസമയം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിക്കിപീഡിയ. അതിനാല്‍ തന്നെ ഏതൊരാള്‍ക്കും വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുമെന്നുള്ളതിനാല്‍ വിക്കിപീഡിയയിലെ വസ്തുതകള്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കി മാത്രമേ അക്കാദമികമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന കാര്യവും നിലനില്‍ക്കുന്നുണ്ട്. എ.എന്‍.ഐയുടെ വിക്കിപീഡിയ പേജില്‍ വിവാദപരമായ മാറ്റങ്ങള്‍ വരുത്തിയ ആളുകളുടെ വിവരം വെളിപ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍…
ഇന്ത്യയിലെ ഏറ്റവും മികച്ച സിലബസ് തമിഴ്‌നാടിന്റേത്; അത് യുക്തിചിന്തയും സ്വതന്ത്രചിന്തയും പ്രോത്സാഹിപ്പിക്കുന്നു: ഉദയനിധി സ്റ്റാലിന്‍ ചെന്നൈ: തമിഴ്‌നാട്ടിലെ സിലബസ് വിവാദത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തള്ളി യുവജനക്ഷേമ, കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. സിലബസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വതന്ത്രചിന്തയും, യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍ ആ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും മികച്ച സിലബസ് തമിഴ്‌നാടിന്റെയാണെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കവെ ഗവര്‍ണര്‍ ആര്‍.എന്‍ രവി തമിഴ്‌നാട്ടിലെ സ്‌കൂള്‍ സിലബസ് മത്സരപരമല്ലെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപനരീതി ദേശീയതലത്തിലേക്കാളും താഴ്ന്നതാണെന്നും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ഈ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടിലെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ തമിഴ്‌നാട്ടിലെ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി ഇടപഴകി സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കണമെന്നും സംസ്ഥാനത്തെ സിലബസ് കേന്ദ്ര സിലബസിന് തുല്യമാണെന്നും പറഞ്ഞ് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായ അന്‍ബില്‍ മഹേഷ് പൊയ്യാമൊഴിയും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ മുന്‍വിധിയോടെ…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ പോര് മുറുകുമ്പോള്‍ സോഷ്യല്‍ മീഡിയയിലും ടീമുകള്‍ ഏറ്റുമുട്ടുകയാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മിലുള്ള മത്സരമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ബുധനാഴ്ച നടന്ന മത്സരത്തിനു മുമ്പ് ഗ്ലോബ്സ്റ്റാര്‍സിനെ കളിയാക്കും വിധം കൊച്ചി ടീം തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ ടുഡെയ്‌സ് ലഞ്ച് കോഴിക്കോടന്‍ ബിരിയാണി എന്ന കാര്‍ഡ് പോസ്റ്റ് ചെയ്തു. എന്നാല്‍ കളിക്കളത്തിലായിരുന്നു ഗ്ലോബ്സ്റ്റാര്‍സിന്റെ മറുപടി. 39 റണ്‍സിന്റെ ആധികാരിക ജയം. പിന്നീട് കളി സോഷ്യല്‍ മീഡിയയിലായിരുന്നു. ജയത്തിനു പിന്നാലെ കാലിക്കറ്റിന്റെ മറുപടി വന്നു. കൊച്ചിക്കെതിരേ 39 പന്തില്‍ 57 റണ്‍സടിച്ച് കളിയിലെ താരമായ എം. അജ്‌നാസിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ‘ആളറിഞ്ഞു കളിക്കടാ!’ എന്നായിരുന്നു ഗ്ലോബ്സ്റ്റാര്‍സ് കുറിച്ചത്. ഇതിനു താഴെ ആരാധകരും പരസ്പരം പേരടിക്കുന്നതും കാണാം.
തൃശ്ശൂര്‍: എണ്‍പത് തവളയിനങ്ങള്‍, 1100-ലധികം നിരീക്ഷണങ്ങള്‍… ഈ വര്‍ഷത്തെ മണ്‍സൂണ്‍ ക്രോക്ക്സ് ബയോബ്ലിറ്റ്‌സ് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ഹിറ്റ്. കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ സിറ്റിസണ്‍ സയന്‍സ് ആന്‍ഡ് ബയോഡൈവേഴ്സിറ്റി ഇന്‍ഫോര്‍മാറ്റിക്‌സ് മഴക്കാലത്ത് തവളകളെ രേഖപ്പെടുത്തുന്നതിനായി ആരംഭിച്ച പൗരശാസ്ത്ര പരിപാടിയാണ് ‘മണ്‍സൂണ്‍ ക്രോക്ക്സ് ബയോബ്ലിറ്റ്സ്’. ജൂണ്‍ ഒന്നിന് ആരംഭിച്ച ഈ വര്‍ഷത്തെ പദ്ധതിയില്‍, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതുവരെ 80 തവളയിനങ്ങളെ കണ്ടെത്തി. 1100-ലധികം നിരീക്ഷണങ്ങളാണ് രേഖപ്പെടുത്തിയത്. ഇരുനൂറിലധികം ആളുകള്‍ ഈ വര്‍ഷത്തെ സര്‍വേയുമായി സഹകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത് നാട്ടുമാക്കാച്ചി, വയനാടന്‍ കരിയിലത്തവള തുടങ്ങിയ ഇനങ്ങളാണ്. ഐ.യു.സി.എന്‍. ചുവന്ന പട്ടികയില്‍പ്പെട്ട, വംശനാശഭീഷണി നേരിടുന്ന തവളകളായ ചൊറിയന്‍ പാറത്തവള, ആനമുടി ഇലത്തവള, പുള്ളിപ്പച്ചിലപ്പാറാന്‍, മഞ്ഞക്കരയന്‍ പച്ചിലപ്പാറാന്‍, പാതാളത്തവള, ഉത്തമന്റെ ഈറ്റത്തവള, കലക്കാട് പച്ചിലപ്പാറാന്‍ തുടങ്ങിയവയും നിരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഈ മാസംകൂടി സര്‍വേ തുടരും. വീട്ടുമുറ്റത്തോ പറമ്പിലോ വഴിയിലോ അരുവികളുടെയും കുളങ്ങളുടെയും സമീപത്തോ കാണുന്ന തവളകളുടെയും…
തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെത്തുടര്‍ന്ന് എസ്.പി. സുജിത് ദാസിനെ സസ്‌പെന്‍ഡുചെയ്തത് ഡി.ജി.പിയുടെ നേരിട്ടുള്ള ഇടപെടലില്‍. മലപ്പുറം എസ്.പി. ഓഫീസില്‍നിന്ന് സുജിത് ദാസ് ചുമതലയിലുണ്ടായിരുന്ന കാലത്തെ വിവരങ്ങള്‍ ഡി.ജി.പി. ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹേബ് ശേഖരിച്ചു. സുജിത് ദാസ് എസ്.പിയായിരുന്ന കാലത്ത് പുറത്തിറക്കിയ ഉത്തരവുകള്‍, എടുത്ത നടപടികള്‍, യാത്രാ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമായിരുന്നു സസ്‌പെന്‍ഷന്‍. ലഭിച്ച വിവരങ്ങള്‍ ഡി.ജി.പി. മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. പി.വി. അന്‍വറുമായുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റെയ്ഞ്ച് ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ സുജിത് ദാസ് ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനെന്നായിരുന്നു അറിയിച്ചത്. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയൊന്നും എടുത്തിരുന്നില്ല. പത്തനംതിട്ട ജില്ലാ എസ്.പി. സ്ഥാനത്തുനിന്ന് മാറ്റി പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡി.ജി.പി. സ്വന്തം നിലയ്ക്ക് വിവരശേഖരണം നടത്തിയത്. മലപ്പുറം എസ്.പിയായിരുന്ന കാലത്ത് സുജിത്…
