കൊച്ചി: അക്ഷയ പുസ്തകനിധി എബനേസര്‍ എജുക്കേഷണല്‍ അസോസിയേഷനുമായി സഹകരിച്ച് നല്‍കുന്ന പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ടി. പദ്മനാഭന്. ഒരു ലക്ഷം രൂപയും ശില്‍പവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ ആദ്യം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന എം.പി. മന്മഥന്‍ അനുസ്മരണ സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.
Author: malayalinews
കോഴിക്കോട്: പോലീസിന്റെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുത്താന്‍ കൊണ്ടുവന്ന തൃശൂര്‍ ജില്ലയിലെ പൈലറ്റ് പ്രോജക്ട് പരാജയപ്പെട്ടു. നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നും ഡിജിറ്റല്‍ ടെലികമ്മ്യൂണിക്കേഷനിലേക്ക് മാറുന്ന പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചുപോയത്. ഡിജിറ്റല്‍ മോഡ് റേഡിയോ(ഡി.എം.ആര്‍ ടയര്‍ ത്രീ) അടിസ്ഥാനമാക്കിയുള്ള ട്രങ്ക്ഡ് വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ശബ്ദസന്ദേശത്തിന് പുറമേ എസ്.എം.എസ്., ജി.പി.എസ് തുടങ്ങിയ വിവിധോദ്ദേശ്യ ആശയവിനിമയോപാധിയായിരുന്നു ഈ പദ്ധതി. മൊത്തം 14,72,80,000 രൂപയായിരുന്നു (14.73 കോടി രൂപ) പദ്ധതിക്ക് ആഭ്യന്തരവകുപ്പ് നീക്കിവച്ചത്. ഇതില്‍ 7,36,40,000 രൂപ (7.36 കോടി രൂപ) ടെണ്ടറെടുത്ത പശ്ചിമബംഗാളിലെ സ്വകാര്യ കമ്പനിക്ക് 2021-ല്‍ നല്‍കിയിരുന്നു. 40 ശതമാനത്തില്‍ കൂടുതല്‍ പണം പദ്ധതി കമ്മീഷന്‍ ചെയ്യും മുമ്പ് കൊടുക്കരുതെന്നാണ് ടെണ്ടര്‍ നിബന്ധന. എന്നാല്‍ ഫണ്ടിന്റെ 50 ശതമാനവും കമ്പനിക്ക് മുന്‍കൂട്ടി നല്‍കുകയായിരുന്നു. 2019 മാര്‍ച്ച് 21-നാണ് പദ്ധതി നടപ്പിലാക്കാന്‍ കമ്പനിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. ആഭ്യന്തരവകുപ്പ് 22-ന് കമ്പനിക്ക് വര്‍ക്ക് ഓര്‍ഡറും നല്‍കി. അന്നത്തെ സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്…
പാലക്കാട്: പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിൽ സി.പി.എം നേതാവ് പി.കെ.ശശിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്നായിരുന്നു വിമർശനം. സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ, ജില്ലാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കാൻ ശശി ശ്രമിച്ചെന്നും ഇതിന് ഒരു മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തിയെന്നതുമടക്കം ഗുരുതര ആരോപണങ്ങളും ഗോവിന്ദന്‍ ഉന്നയിച്ചു. പാർട്ടിയിൽനിന്ന് ഒഴിവാക്കേണ്ട പ്രവൃത്തികളാണ് ശശി ചെയ്തത്. എന്നാൽ ഒരു മുതിർന്ന അംഗമെന്ന പരിഗണന നൽകിയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇത് ശശിക്ക് സ്വയം തെറ്റുതിരുത്താനുള്ള നടപടിയാണെന്നും അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.വി.ഗോവിന്ദൻ തിങ്കളാഴ്ച നടന്ന മേഖല റിപ്പോർട്ടിങ്ങിൽ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.
കണ്ണുർ: ഓൺലൈൻ ഷെയർ ട്രേഡിങ് വഴി കൂടുതൽ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പുതിയതെരു സ്വദേശിയായ മുൻ പ്രവാസിയിൽനിന്ന് 29,25,000 രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹൈദരാബാദ് കാലാപത്തർ സ്വദേശി സയ്യിദ് ഇക്ബാൽ ഹുസൈനി (47) നെയാണ് കണ്ണൂർ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഷെയർ ട്രേഡിങ് നടത്താനായി വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ടെലിഗ്രാം ഗ്രൂപ്പിലൂടെ ഷെയർ ട്രേഡിങ്ങിനായി നിർദേശങ്ങൾ നല്കി. ഓരോതവണ ട്രേഡിങ് നടത്തുമ്പോഴും വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ടിൽ കാണിച്ച തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല സാങ്കേതികകാരണങ്ങളും പറഞ്ഞ് തുക പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സൈബർ പോലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 30 ദിവസത്തിനുള്ളിൽ തട്ടിയത് എട്ടുകോടി ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 30 ദിവസത്തിനുള്ളിൽ തട്ടിയത് എട്ടുകോടിയിലധികം രൂപ.…
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയ പഥും നിസ്സങ്കയുടെ മികവില്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് കീഴടക്കി ശ്രീലങ്ക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്ക മുന്നില്‍ നിസ്സങ്ക വിലങ്ങുതടിയാകുകയായിരുന്നു. 2014-ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ലങ്കയുടെ ആദ്യ ടെസ്റ്റ് ജയം കൂടിയാണിത്. പരമ്പര നേരത്തേ തന്നെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു (2-1). സ്‌കോര്‍: ഇംഗ്ലണ്ട് – 325/10, 156/10. ശ്രീലങ്ക – 263/10, 219/2. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ തന്നെ ലക്ഷ്യത്തിലെത്തി. നിസ്സങ്ക 124 പന്തില്‍ നിന്ന് രണ്ട് സിക്‌സും 13 ഫോറുമടക്കം 127 റണ്‍സോടെ പുറത്താകാതെ നിന്നു. കുശാല്‍ മെന്‍ഡിസ് 39 റണ്‍സെടുത്തു. ആഞ്ജലോ മാത്യൂസ് 32 റണ്‍സോടെ പുറത്താകാതെ നിന്നു. നിസ്സങ്ക – മാത്യൂസ് സഖ്യം 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയത്തിലേക്ക് 125 റണ്‍സ് കൂടി വേണമെന്ന…
കണ്ണൂർ: നേതൃത്വത്തിന്റെ അനുനയശ്രമങ്ങളെല്ലാം വിഫലമായതോടെ പയ്യന്നൂരിൽ സി.പി.എമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. തങ്ങളുടെ പരാതി മുഖവിലയ്ക്കെടുക്കാത്ത നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാനൂറോളം പേർ പാർട്ടി വിടാനൊരുങ്ങുന്നതായാണ് വിവരം. പുതുവത്സരാഘോഷത്തിനിടെ കാരപ്രദേശത്തെ പാർട്ടി പ്രവർത്തകരെ മറ്റൊരു പ്രദേശത്തെ പ്രവർത്തകർ അക്രമിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം. ആക്രമണം നടത്തിയവർക്കൊപ്പം ലോക്കൽ കമ്മിറ്റി നിന്നു എന്നാരോപിച്ച് മൂന്ന് ബ്രാഞ്ചുകളിലെ പ്രവർത്തകരും അനുഭാവികളും എട്ടുമാസത്തോളമായി പാർട്ടിയുമായി സഹകരിക്കുന്നില്ല. ശക്തികേന്ദ്രത്തിൽ മാസങ്ങളായി പ്രവർത്തനം മുടങ്ങിയതോടെ പ്രശ്നം പരിഹരിക്കാൻ നേതൃത്വം ഇടപെട്ടെങ്കിലും വിജയം കണ്ടില്ല. കാര വെസ്റ്റ്, കാര സൗത്ത്, കാര നോർത്ത് എന്നീ ബ്രാഞ്ചുകളിലെ സമ്മേളനവും നീട്ടിവെക്കേണ്ടി വന്നു. എട്ടുമാസത്തിലേറെയായി തുടരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വരെ ഇടപെട്ടിട്ടും ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. രണ്ടു തവണ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. സെപ്റ്റംബർ ആദ്യം എം.വി. ജയരാജൻ, സംസ്ഥാനസമിതി അംഗങ്ങളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു…
വടക്കാഞ്ചേരി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ഹംദാൻ മെഹബൂബിന് കാന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റവലില്‍ (റിമംബര്‍ ദ ഫ്യൂച്ചര്‍) പുരസ്കാരം. മികച്ച ബാലതാരത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. അവാർഡ് ചിത്രം സംവിധാനംചെയ്തതും തിരക്കഥ നിർവഹിച്ചതും മെഹബൂബ് വടക്കാഞ്ചേരിയാണ്. ദുബായിൽ കസ്റ്റംസിൽ അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻകൂടിയായ മെഹബൂബിന്റെ മകനാണ് ഹംദാൻ. ഫാത്തിമയാണ് മാതാവ്. ‘70 റുപ്പീസ്’ എന്ന ഹ്രസ്വചിത്രമാണ് ഫ്രാൻസിൽ നടന്ന ഫെസ്റ്റിവലിൽ ഇടംനേടിയത്. വർണവിവേചനമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രങ്ങൾ നിർമിച്ച യു.എ.ഇ. സ്വദേശി ഖാലിദ് അൽസറൂണിയാണ് ചിത്രം നിർമിച്ചത്. മെഹബൂബിന്റെ എട്ടാമത്തെ ചിത്രമാണ് ‘70 റുപ്പീസ്’. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് അമീർ അമിയാണ്. ഹംദാനാണ് പ്രധാന കഥാപാത്രം. പ്രദർശിപ്പിച്ച ഇടങ്ങളിലെല്ലാം മികച്ച അഭിപ്രായവും ചിത്രം നേടി. നിസാദിക് അലി, ഷാജിതാ രാംലാൽ, നസീർ സീനാലയം, അമൽ ഫാത്തിമ, ശ്രീകുമാർ പുഴങ്കര, അമീർബാബു, അഹ്‌ലം ഫാത്തിമ, ഷെഫീക്ക്, അഞ്ജലി ശ്രീകുമാർ, മുസ്തഫ ഷംസുദ്ധീൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.…
തൃശ്ശൂർ: സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഒതുക്കാൻ അധ്യാപകൻ ശ്രമിച്ചെന്ന് ആരോപണം. കേസിലെ പരാതിക്കാരി അധ്യാപകന്റെ പേരുൾപ്പെടെ വിവരങ്ങൾ സാമൂഹികമാധ്യമത്തിലെഴുതി. 2023 മേയിൽ കോളേജ് അവധിക്കാലത്ത് ഡിസോൺ മത്സരങ്ങളുടെ തയാറെടുപ്പിന്റെ സമയത്താണ് കേരളവർമ കോളേജിൽ സഹപാഠിയെ എസ്.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സനേഷ് ക്ലാസ് മുറിയിൽ ഉപദ്രവിച്ചത്. അതോടെ വിദ്യാർഥിനി പഠനം അവസാനിപ്പിച്ചു. പിന്നീട് പ്രതിയെ സംരക്ഷിക്കുന്ന രീതിയിൽ അധ്യാപകൻ പെരുമാറിയപ്പോഴാണ് വിദ്യാർഥിനി പോലീസിൽ പരാതിപ്പെട്ടത്. 2024 ഓഗസ്റ്റ് 12-ന് പെൺകുട്ടിയുടെ മൊഴിയെടുത്ത് പ്രതിയായ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. വിയ്യൂർ ജയിലിൽ റിമാൻഡിലാണ് പ്രതി. ബിരുദം അഞ്ചാം സെമസ്റ്റർ പഠിക്കുന്ന പ്രതിയെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രതിക്കുവേണ്ടി ഈ അധ്യാപകൻ പലതവണ പോലീസ്‌സ്റ്റേഷനിൽ പോകുകയും കേസ് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പോലീസിന്റെ പരാതിയിൽ അധ്യാപകനോട് വിശദീകരണം തേടാൻ കോളേജ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനിടെ എ.കെ.പി.സി.ടി.എ. അധ്യാപകന്റെ അംഗത്വം പുതുക്കിയില്ല. ആരോപണവിധേയനായ അധ്യാപകൻ ഒരു വിദ്യാർഥിയുടെ ഇന്റേണൽമാർക്ക് മനഃപൂർവം കുറച്ചതിന് സർവകലാശാലയുടെ…
ഭോപ്പാല്‍: മധ്യപ്രദേശിലെ രത്‌ലാമില്‍ ഗണേശചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായതായി പൊലീസ്. ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് ജനങ്ങള്‍ അക്രമകാരികളാവുകയായിരുന്നെന്നാണ് പൊലീസ് അറിയിച്ചത്. പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് വേണ്ടി കൊണ്ടുപോവുന്ന ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായെന്ന ആരോപണം. ശനിയാഴ്ച രാത്രി രത്‌ലാം നഗരത്തിലെ മോച്ചിപുര മേഖലയില്‍ വെച്ചാണ് ആദ്യം സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പന്തല്‍ എന്ന പ്രദേശത്തിന് സമീപത്തുനിന്നും കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ലോധ പറഞ്ഞു. പിന്നാലെ കേസുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഞ്ഞൂറോളം പേര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ പൊലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രത്‌ലാമിലെ എല്ലാ പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷ…
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് കേസ് എടുത്ത സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് താത്കാലിക മുൻകൂർ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിന്മേലുള്ള കേസിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ട് ആൾജാമ്യത്തിന്മേലാണ് രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവാവ് രഞ്ജിത്തുമായി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ബംഗളൂരുവിലെത്തിച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കസബ പൊലീസിനെ കൂടാതെ രണ്ട് ആഴ്ച മുമ്പ് പ്രത്യേക അന്വേഷണ സംഘവും യുവാവിന്റെ മൊഴി എടുത്തിരുന്നു. സംഭവം നടന്നിരിക്കുന്നത് ബെംഗളൂരു ആയതിനാൽ കസബ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറിയിട്ടുണ്ട്. പീഡനത്തിനും ഒപ്പം ഐ.ടി ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. ബെംഗളുരുവിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതിയിൽ ഉണ്ടായിരുന്നത്. ഒപ്പം ഇദ്ദേഹത്തിന്റെ നഗ്ന ചിത്രങ്ങൾ പകർത്തി…
