സിങ്കപ്പൂർ: നവംബർ അഞ്ചിന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനേയും രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. 12 ദിന ഏഷ്യ-പസഫിക് സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റത്തൊഴിലാളികൾക്കെതിരായ നയം സ്വീകരിച്ചതിനായിരുന്നു ട്രംപിനെതിരായ വിമർശനം. അതേസമയം, ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലാ ഹാരിസിന്റെ നിലപാടാണ് മാർപ്പാപ്പയെ ചൊടിപ്പിച്ചത്. കുടിയേറ്റക്കാരെ ഉപേക്ഷിക്കുന്നനും കുഞ്ഞുങ്ങളെ കൊല്ലുന്നവനും ജീവനെതിരാണെന്ന് മാർപ്പാപ്പ തുറന്നടിച്ചു. ഇരുവരുടേയും പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘ഞാൻ ഒരു അമേരിക്കക്കാരനല്ല. എനിക്ക് അവിടെ വോട്ടില്ല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നതും അവർക്ക് ജോലി ചെയ്യാനുള്ള അവസരം നൽകാത്തതും പാപമാണ്. ഗർഭഛിദ്രം കൊലപാതകമായതിനാലാണ് സഭ ഇക്കാര്യത്തെ എതിർക്കുന്നത്’, മാർപ്പാപ്പ പറഞ്ഞു. വോട്ടർമാർ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മറുപടി. ആ സ്ത്രീയാണോ പുരുഷനാണോ കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ല. ജനങ്ങൾ മനസാക്ഷിപൂർവം ചിന്തിച്ച് വോട്ട്…
Author: malayalinews
ഇന്നലെ അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു വക്കുക. നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വക്കും. വൈകീട്ട് അഞ്ചുമണിക്ക്, എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി AIIMS ൽ പ്രവേശിപ്പിച്ചത്. സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങൂവെന്നും നേതാക്കൾ അറിയിച്ചു. ബൃന്ദ കാരാട്ടാണ് നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം. പ്രായപരിധി നിബന്ധന അനുസരിച്ച് ബൃന്ദ കാരാട്ട് അടുത്ത…
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 300 പേര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരായണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടണ്ണലുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ സംഘര്‍ഷമുണ്ടായത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് 1,20,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സെനറ്റ് തെരഞ്ഞെടുപ്പ് കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു. തുടര്‍ നടപടികള്‍ പിന്നീടെന്നും സര്‍വകലാശാല ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്ട്രാര്‍ പരാതിപ്പെട്ടത്. കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ബാലറ്റുകള്‍ കാണാതായെന്ന ആരോപണത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റിയിലെ സെനറ്റ് ഹാളില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. വോട്ടെണ്ണലിനിടെ 15 ബാലറ്റുകള്‍ കാണാനില്ലെന്നായിരുന്നു ഇരുപക്ഷത്തിന്റെയും ആരോപണം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എം. ആര്‍ഷോ ബാലറ്റ് വിഴുങ്ങിയത് കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് ആരോപിച്ചിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരും സമാനമായ ആരോപണം എസ്.എഫ്.ഐക്കെതിരെ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. വീണ്ടും…
കൊച്ചി: നിയമസഭാ കൈയാങ്കളിയില്‍ യു.ഡി.എഫ് എം.എല്‍.എ മാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എം.എല്‍.എമാരെ തടഞ്ഞുവെച്ചു എന്ന പേരിലാണ് കേസ് എടുത്തിരുന്നത്. ശിവദാസന്‍ നായര്‍, എം.എ.വാഹിദ് എന്നിവര്‍ക്കെതിരെയായ കേസ് ആണ് റദ്ദാക്കിയത്. നാട്ടിക മണ്ഡലം എം.എല്‍.എയായിരുന്ന ഗീതാ ഗോപിയാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ കൈയാങ്കളിക്കിടയില്‍ ശിവദാസന്‍ നായര്‍ തന്നെ തള്ളിയിട്ടെന്നും എം.എ.വാഹിദ്, ഡൊമിനിക പ്രസന്റേഷന്‍, എ.ജെ.ജോര്‍ജ് എന്നിവര്‍ തടഞ്ഞ് വെച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.
ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സി.പി.എമ്മും ധാരണയായി. ഇതിന്റെ ഭാഗമായി ഒരുസീറ്റ് സി.പി.എമ്മിന് നൽകി ബാക്കി 89 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിനും കർഷക സംഘടനകൾക്കും സ്വാധീനമുള്ള ഭിവാനി മണ്ഡലമാണ് സി.പി.എമ്മിന് നൽകിയത്. മുതിർന്നനേതാവ് ഓംപ്രകാശാണ് സ്ഥാനാർഥി. അതേസമയം, സി.പി.ഐ.യുമായി കോൺഗ്രസിന് ധാരണയിലെത്താനായില്ല. കോൺഗ്രസ് വാഗ്‌ദാനംചെയ്ത സോഹ്ന സീറ്റ് വേണ്ടെന്ന നിലപാടിലായിരുന്നു സി.പി.ഐ. നേതൃത്വം. ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ചർച്ചകളും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അഞ്ചാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്തെ 89 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളായി. ശേഷിക്കുന്ന ഭിവാനി സീറ്റ് സി.പി.എമ്മിനായി കോണ്‍ഗ്രസ് നീക്കിവെക്കുകയായിരുന്നു. നേരത്തേ ബുധനാഴ്ച രാത്രി പുറത്തുവിട്ട നാലാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ അഞ്ച് സ്ഥാനാര്‍ഥികളുടെ പേരുകളാണുള്ളത്. മാധ്യമപ്രവര്‍ത്തകന്‍ സര്‍വ മിത്ര കംബോജിനെ കോണ്‍ഗ്രസ് സിര്‍സ ജില്ലയിലെ റാനിയ മണ്ഡലത്തില്‍ മത്സരിപ്പിക്കും. അടുത്തിടെയാണ് കാംബോജ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
കര്‍ഷകനെ കൊതിപ്പിച്ച് കുതിച്ചുയര്‍ന്ന കൊക്കോവില ഉയര്‍ന്നപോലെത്തന്നെ കൂപ്പുകുത്തി. കൊക്കോ പച്ചബീന്‍സ് കിലോയ്ക്ക് 350-ല്‍നിന്ന് 60-ലേക്കും ആയിരത്തിനുമുകളില്‍ വിലയുണ്ടായിരുന്ന ഉണക്കബീന്‍സ് 300-ലേക്കുമാണ് കൂപ്പുകുത്തിയത്. പ്രധാന കൊക്കോ ഉത്പാദകരാജ്യങ്ങളായ ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് ആഭ്യന്തരവിപണിയില്‍ ഏതാനും മാസംമുന്‍പ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഈ രാജ്യങ്ങളില്‍ ഇപ്പോള്‍ ഉത്പാദനം ഉയര്‍ന്നതാണ് വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണം. സംഭരണ ഏജന്‍സികള്‍ സീസണില്‍ ഉത്പന്നം വന്‍തോതില്‍ സംഭരിച്ചതും മഴക്കാലത്ത് കൊക്കോ ബീന്‍സിന്റെ ഗുണനിലവാരക്കുറവും വിലത്തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ്. കൊക്കോയുടെ ഉയര്‍ന്നവിലയില്‍ ഭ്രമിച്ച് കര്‍ഷകര്‍ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് വിലത്തകര്‍ച്ച തിരിച്ചടിയായത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ നഴ്‌സറികളില്‍നിന്നു വന്‍തോതിലാണ് കൊക്കോതൈകള്‍ വിറ്റുപോയത്. കോഴിക്കോട്, താമരശ്ശേരി കേന്ദ്രമാക്കിയുള്ള വന്‍കിട സ്വകാര്യകമ്പനിയുടെ നഴ്‌സറിയില്‍ രണ്ടുലക്ഷം തൈകളാണ് വിറ്റുതീര്‍ന്നത്. തൈ ഒന്നിന് പത്തു രൂപയായിരുന്നു വില. കൊക്കോയുടെ ആഗോള ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ കൊക്കോകൃഷി നഷ്ടക്കച്ചവടമാകില്ലെന്ന് കരുതിയാണ് ഒട്ടേറെപ്പേര്‍ വീണ്ടും അതിലേക്ക് തിരിഞ്ഞത്. വില കുതിച്ചുയരുകയും കൊക്കോയ്ക്ക് ദൗര്‍ലഭ്യം…
ന്യൂഡല്‍ഹി: കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണമെന്ന് സുപ്രീം കോടതി. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യേപക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഭുയാനാണ് പരാമര്‍ശം നടത്തിയത്. കൂട്ടിലടച്ച തത്തയാണെന്ന ജനങ്ങളുടെ ധാരണ സിബിഐ തിരുത്തണം. സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണമെന്നും ജസ്റ്റിസ് ഭുയാന്‍ പരാമര്‍ശിച്ചു. ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ കെജ്‌രിവാളിനെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന് സുപ്രീം കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി കേസില്‍ നേരത്തെ ജാമ്യംലഭിച്ച അദ്ദേഹത്തിന് ഇതോടെ മാസങ്ങള്‍ക്കുശേഷം പുറത്തിറങ്ങാനാകും.
ഗ്രേറ്റര്‍ നോയിഡ: അഫ്ഗാനിസ്താന്‍ – ന്യൂസീഡന്‍ഡ് പരമ്പരയിലെ ഏക ടെസ്റ്റ് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചതോടെ നാണക്കേടിലായി ഇന്ത്യ. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സായിരുന്നു മത്സരത്തിന്റെ വേദി. അഞ്ചാം ദിനമായ വെള്ളിയാഴ്ചയും മഴയെ തുടര്‍ന്ന് ടോസ് നിര്‍ണയിക്കാന്‍ പോലും സാധിക്കാതെയാണ് മത്സരം ഉപേക്ഷിച്ചത്. 1933-ല്‍ ഒരു ടെസ്റ്റ് മത്സരത്തിന് വേദിയായ ശേഷം 91 വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ മണ്ണില്‍ പന്ത് പോലും എറിയാതെ ഒരു ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത് ഇതാദ്യമായാണ്. ഏഷ്യയില്‍ ഇതിനു മുമ്പ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത് ഒരു ടെസ്റ്റ് മത്സരം മാത്രമാണ്. 1998-ല്‍ ഫൈസലാബാദില്‍ പാകിസ്താനും സിംബാബ്‌വെയും തമ്മില്‍ നടന്ന മത്സരമായിരുന്നു അത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത് വെറും ഏഴ് ടെസ്റ്റുകള്‍ മാത്രമാണ്. വെള്ളിയാഴ്ച സ്റ്റേഡിയത്തിലെ സാഹചര്യം വിലയിരുത്തിയ അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം മത്സരം ഉപേക്ഷിച്ചത് ബിസിസിഐക്ക് നാണക്കേടായി. ഗ്രേറ്റര്‍ നോയിഡ…
തിരുവനന്തപുരം: കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി.കെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ ഫോണില്‍ വലിയ അഴിമതി നടന്നെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം. പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി. നേരത്തേ ഹർജി പരിഗണിക്കവേ പ്രതിപക്ഷനേതാവിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചിരുന്നു. 2018-ലെ കരാർ ഇപ്പോൾ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. ടെണ്ടർ തുകയെക്കാൾ 10 ശതമാനത്തിലധികം തുക വർധിപ്പിച്ച് നൽകാൻ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വർധിപ്പിച്ചുകൊണ്ടാണ് കരാർ നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നും വാദിച്ചിരുന്നു.
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണമുണ്ടായത്. കൂട്ടമായി എത്തിയായിരുന്നു കാട്ടുപന്നികളുടെ ആക്രമണം. വെള്ളറട ജങ്ഷന് സമീപമുള്ള മൊബൈല്‍ ഷോപ്പ് ഉടമയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന വിജയ് അക്വാറിയത്തില്‍ കയറിയ കാട്ടുപന്നികള്‍ നിരവധി ഫിഷ് ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്‍ത്തു. വെള്ളറട കാനയ്‌ക്കോട് ഭാഗത്ത് നിന്നുമാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വെള്ളറട ജംഗ്ഷനില്‍ എത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ ജങ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറി ഓടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളില്‍ കയറിയതോടെയാണ് കാട്ടുപന്നികള്‍ അക്രമാസക്തരായത്.
