മീനങ്ങാടി: സോഷ്യല്‍ മീഡിയയിലൂടെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സമൂഹ മാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് വടക്കനാട് കിടങ്ങാനാട് ടി.കെ. വിപിന്‍ കുമാര്‍ (35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലാണ് വിപിന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ സിജു സി. മീന രചിച്ച വല്ലി എന്ന കവിത കാലിക്കറ്റ് സര്‍വകലാശാല പി.ജി മലയാളം സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. പണിയ ഭാഷയില്‍ രചിച്ച കവിതയാണ് വല്ലി. ഇക്കാര്യം ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന് താഴെ ജാതിപ്പേര് കമന്റായിട്ട് യുവാവ് ജാതീയമായി പരാതിക്കാരനെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. മീനങ്ങാടി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിപിന്‍ കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് തന്നെയാണ് കമന്റ് വന്നിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഇയാളെ…
Author: malayalinews
ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ സഖ്യത്തിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വാഗ്ദാനം താന്‍ നിഷേധിച്ചുവെന്നും ഗഡ്കരി പറഞ്ഞു. പ്രധാനമന്ത്രിയാകുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് അറിയിച്ചാണ് താന്‍ ആ വാഗ്ദാനം നിരസിച്ചതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ മാധ്യമ അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍. ‘ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്ന ആളാണ് ഞാന്‍. സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര കാര്യങ്ങള്‍ തന്ന പാര്‍ട്ടിയിലാണ് ഞാന്‍ ഇപ്പോഴുള്ളത്. ഒരു വാഗ്ദാനത്തിലും ഞാന്‍ വീഴില്ല, ആര്‍ക്കും പ്രലോഭിപ്പിക്കാനും കഴിയില്ല,’ എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പേര് നിധിന്‍ ഗഡ്കരി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും പ്രതിപക്ഷ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയുള്ളുമെന്നും തന്നെ സമീപിച്ച നേതാവ് പറഞ്ഞതായും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ…
ചെന്നൈ: ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജി.എസ്.ടിയെ സംബന്ധിക്കുന്ന ന്യായമായ ചോദ്യത്തെ കേന്ദ്ര ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമെന്ന് എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയിലെ പൊതുജനങ്ങള്‍ നിങ്ങളുടെ ഈ രീതികളെല്ലാം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി.എസ്.ടിയിലെ സങ്കീര്‍ണതകളെ കുറിച്ച് നിര്‍മല സീതാരാമന്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ച വ്യവസായി പിന്നീട് ധനമന്ത്രിയുടെ അടുത്തെത്തി മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് എം.കെ. സ്റ്റാലിന്റെ വിമര്‍ശനം. തമിഴ്നാട്ടിലെ പ്രമുഖ ഹോട്ടല്‍ ശൃഖലയായ അന്നപൂര്‍ണ ഹോട്ടല്‍സിന്റെ എം.ഡിയും തമിഴ്നാട് ഹോട്ടല്‍ അസോസിയേഷന്‍ ഹോണററി പ്രസിഡന്റുമായ ശ്രീനിവാസനാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ പിന്നീട് ധനമന്ത്രിയോട് മാപ്പ് പറയേണ്ടി വന്നത്. ധനമന്ത്രിയുടെ അടുത്തെത്തിയ വ്യവസായി, കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ വനതി ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ മാപ്പ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. തമിഴ്നാട് ബി.ജെ.പി ഘടകം തന്നെയാണ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ…
ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശിലെ നോയിഡ ജില്ലാ കളക്ടര്‍ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു. കളക്ടര്‍ മനീഷ് വര്‍മയാണ് രാഹുലിനെ പപ്പുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റിന്റെ എക്‌സ് പോസ്റ്റിന് കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പ്രതികരണമുണ്ടാവുകയായിരുന്നു. ‘നിങ്ങള്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെ കുറിച്ചും മാത്രം ചിന്തിച്ചാല്‍ മതി,’ എന്നായിരുന്നു കമന്റ്. ഇതിനെതിരെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെ കമന്റ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. സംഭവം വിവാദമായതോടെ പ്രതികരണവുമായി മനീഷ് വര്‍മ രംഗത്തെത്തുകയും ചെയ്തു. സാമൂഹിക വിരുദ്ധരില്‍ ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെന്നും ദുരുപയോഗം ചെയ്തെന്നും കളക്ടര്‍ എക്സില്‍ പറഞ്ഞു. സംഭവത്തില്‍ കളക്ടര്‍ പൊലീസിന് പരാതി കൈമാറുകയും ചെയ്തു. പരാതിയില്‍ സൈബര്‍ സെല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് എഫ്.ഐ.ആറിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു ജില്ലാ കളക്ടറുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. പ്രദേശത്ത് തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്ത തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ, തീവ്രവാദികള്‍ ഒളിഞ്ഞിരുന്ന് സൈന്യത്തിനുനേരെ വെടിയുതിര്‍ത്തത് ഏറ്റുമുട്ടലിന് വഴിവെച്ചു. ഇടയ്ക്കിടെ വെടിവെയ്പ്പ് നടക്കുന്ന പശ്ചാതലത്തില്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാരാമുള്ളയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.
സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിനാളുകള്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് കപ്പല്‍യാത്രാ കേന്ദ്രത്തിനുമുന്നില്‍ കാത്തു നിന്നു… ആരെങ്കിലുമൊരാള്‍ യാത്ര റദ്ദാക്കിയാല്‍ കയറിപ്പോകാമല്ലോ എന്ന പ്രതീക്ഷയില്‍. ‘എം.വി. കോറല്‍സ്’ കപ്പലിലേക്കുള്ള യാത്രക്കാരെല്ലാം കയറിയതോടെ വെള്ളിയാഴ്ച രാത്രി എട്ടുണിക്ക് പരിശോധനാ കേന്ദ്രം അടച്ചു. അത്രനേരം കാത്തു നിന്നവരെല്ലാം നിരാശയോടെ കൊച്ചിയിലെ ഹോട്ടല്‍ മുറികളിലേക്ക് മടങ്ങി. ലക്ഷദ്വീപിലേക്ക് എത്താനുള്ളവരുടെ ആഴ്ചകളായുള്ള അവസ്ഥയാണിത്. ആവശ്യത്തിന് കപ്പലുകളില്ലാതെ ആയിരത്തോളം ദ്വീപുകാരാണ് കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനൊപ്പം ലക്ഷദ്വീപില്‍ അവശ്യസാധന ക്ഷാമം രൂക്ഷമാവുകയാണ്. പച്ചക്കറിയോ ആട്ടയോ മൈദയോ പഞ്ചസാരയോ പോലും കിട്ടാനില്ലാത്ത സ്ഥിതി. ലക്ഷദ്വീപിലേക്ക് അഞ്ചുകപ്പലുകളാണ് സര്‍വീസ് നടത്തിയിരുന്നത്. എഴുന്നൂറുപേര്‍ക്ക് സഞ്ചരിക്കാവുന്ന എം.വി. കവരത്തിയാണ് ഇതില്‍ ഏറ്റവും വലുത്. ഈ കപ്പല്‍ മുംബൈയില്‍ അറ്റകുറ്റപ്പണികള്‍ക്ക് കയറ്റിയിട്ട് രണ്ടുമാസമായി. പത്തുമാസമായി ‘ലക്ഷദ്വീപ് സീ’ എന്ന കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ശാലയിലുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ഇതുവരെ ‘സ്ലോട്ട്’ കിട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച വരെ നാനൂറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന എം.വി. ലഗൂണ്‍സ്, 250 പേര്‍ക്ക് യാത്ര ചെയ്യാവുന്ന…
കണക്കെടുത്തപ്പോള്‍ കേന്ദ്രനിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗശൂന്യമായത് 2,053 വാഹനങ്ങള്‍. അധികമോടാത്ത വണ്ടികളാണെങ്കിലും 15 കൊല്ലം കഴിഞ്ഞുവെന്ന കാരണത്താല്‍ നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ വാഹനങ്ങളായതുകൊണ്ട് വീണ്ടും രജിസ്റ്റര്‍ചെയ്ത് ഉപയോഗിക്കാനുമാകില്ല. ഓരോ വകുപ്പിലും 15 കൊല്ലംകഴിഞ്ഞ എത്ര വാഹനങ്ങളുണ്ടെന്ന് 2024 ജൂലായില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചിരുന്നു. അപ്പോഴാണിതു കണ്ടെത്തിയത്. 102 വകുപ്പുകളിലായിരുന്നു പരിശോധന. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും ഒഴിവാക്കിയുള്ള കണക്കാണിത്. ഉപയോഗശൂന്യമായ വാഹനങ്ങള്‍ കൂടുതലുള്ളത് ആരോഗ്യവകുപ്പിലാണ്.- 507 എണ്ണം. രണ്ടാമതു പോലീസിലും. -116 എണ്ണം. മലിനീകരണം ഒഴിവാക്കാനാണ് 15 വര്‍ഷംകഴിഞ്ഞ വാഹനങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അഞ്ചുവര്‍ഷത്തേക്കുകൂടി പുതുക്കിനല്‍കും. അസാധുവായ വാഹനങ്ങള്‍ക്കുപകരം പുതിയവ അനുവദിച്ചിട്ടില്ല. ചില വകുപ്പുകളുടെ സമ്മര്‍ദംമൂലം ഒന്നോരണ്ടോ വാഹനങ്ങള്‍ക്കു മാത്രം അനുമതി നല്‍കിയിട്ടുണ്ട്. 13 വകുപ്പുകളില്‍ അന്‍പതിലധികം വാഹനങ്ങളാണ് അസാധുവായത്. അതിന്റെ വിശദാംശം. വകുപ്പ്, വാഹനങ്ങളുടെ എണ്ണം ക്രമത്തില്‍: ആരോഗ്യം -507, പോലീസ് -116, റവന്യൂ -102, ജയില്‍ -92, ജി.എസ്.ടി. -81, വനം വന്യജീവി -78,…
ബെംഗളൂരു: ലൈംഗികപീഡനക്കേസില്‍ മുന്‍ ഹാസന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെപേരില്‍ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. ജെ.ഡി.എസിന്റെ മുന്‍ വനിതാ ജനപ്രതിനിധിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 1691 പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസേന (എസ്.ഐ.ടി.) ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. 2020 മുതല്‍ 2023 ഡിസംബര്‍വരെ പലതവണ പ്രജ്ജ്വല്‍ യുവതിയെ പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ ആരോപിച്ചു. പീഡനദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഹാസനിലെ പ്രജ്ജ്വലിന്റെ എം.പി. ഓഫീസല്‍വെച്ചായിരുന്നു ആദ്യപീഡനം. ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്കക്ഷേമ വിഭാഗത്തിന്റെ ഹോസ്റ്റലില്‍ പ്രവേശനം തേടിയെത്തിയപ്പോഴായിരുന്നു ഇതെന്നും കുറ്റപത്രത്തിലുണ്ട്. പീഡനദൃശ്യം പുറത്താക്കുമെന്നുപറഞ്ഞ് വീണ്ടും പീഡനത്തിനിരയാക്കി. വീഡിയോ കോള്‍ വഴിയും ലൈംഗികാതിക്രമം നടത്തി. 120 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് കേസുകളാണ് പ്രജ്ജ്വലിന്റെപേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേയ് 31-ന് അറസ്റ്റിലായ പ്രജ്ജ്വല്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കൊച്ചി : പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്ന് E.D സിനിമയുടെ അണിയറ പ്രവർത്തകർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിലാസിനി സിനിമാസിന്റെ ബാനറിൽ സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് E.D. (എക്സ്ട്രാ ഡീസന്റ് ) നിർമ്മിക്കുന്നത്. ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്നു. മലയാള സിനിമാരംഗത്തെ ഇരുപത് വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്,…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടയിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫര്‍, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).
