ആര്യാട്(ആലപ്പുഴ): കിടപ്പിലായ ഭാര്യയെയും ഉറങ്ങുകയായിരുന്ന മകനെയും പെട്രോളൊഴിച്ച് തീവെച്ചശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ആര്യാട് പഞ്ചായത്ത് 10-ാം വാര്‍ഡ് തേവന്‍കോട് വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (77) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമന(74), ഇളയ മകന്‍ ഉണ്ണി(42) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓമനയുടെ നില ഗുരുതരമാണ്. പള്ളിമുക്ക് ജങ്ഷനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം. ആലപ്പുഴയിലെ ഹോട്ടല്‍ ജീവനക്കാരനായ ശ്രീകണ്ഠന്‍ നായര്‍ കുറെയായി ജോലിക്കു പോയിരുന്നില്ല. കാലില്‍ മുറിവേറ്റ് അണുബാധയുണ്ടായതിനാല്‍ ഓമന മൂന്നുമാസമായി കിടപ്പിലാണ്. ഭാര്യയും മക്കളുമായി പതിവായി വഴക്കിട്ടിരുന്ന ശ്രീകണ്ഠന്‍ നായര്‍ വ്യാഴാഴ്ചയും വഴക്കിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ ഉണ്ണി ഓട്ടംകഴിഞ്ഞ് രാത്രിയിലാണ് വീട്ടിലെത്തിയത്. ഉണ്ണിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു. പുലര്‍ച്ചെ ശ്രീകണ്ഠന്‍ നായര്‍ ഉണ്ണി ഉറങ്ങുന്ന മുറിയുടെ ജനാല തകര്‍ത്ത് അകത്തേക്കു പെട്രോളൊഴിച്ച് തീവെച്ചു. തുടര്‍ന്ന് അടുക്കള ഭാഗത്തോടു ചേര്‍ന്ന മുറിയിലെത്തി ഭാര്യ കിടന്ന കട്ടിലിലും പെട്രോളൊഴിച്ച് തീകൊളുത്തി. നിലവിളി…
Author: malayalinews
കൊല്ലം: പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം പണ്ടാരത്തുവിള വീട്ടില്‍(കട്ടവിള) ലൈജു(38)വാണ് മരിച്ചത്. ശക്തികുളങ്ങര ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ലൈജുവിനെ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നുമണിയോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ശക്തികുളങ്ങര പോലീസ് കേസെടുത്തു.
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സര്‍ക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആര്‍എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍ മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു. 5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. ഈ കണക്ക് നോക്കിയാല്‍ നാല് ദിവസത്തെ ശമ്പളം സംഭാവനയായി അടുത്ത രണ്ടുമാസങ്ങളില്‍ ലഭിച്ചാല്‍ പോലും 200 കോടി തികയില്ല. സാലറി ചലഞ്ചിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ അതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. ഇത് പുറത്ത് വിടാതിരിക്കുന്നതിനിടെയാണ് ട്രഷറി രേഖകള്‍ പുറത്തായത്. ഇത് പ്രകാരം 41 കോടി 20 ലക്ഷത്തോളം രൂപയാണ് ഇതുവരെ കിട്ടിയത്. ഇത് ഒരു ദിവസത്തെ ശമ്പളം നല്‍കിവരുടെ മാത്രം കണക്കായിരുന്നെങ്കില്‍ സര്‍ക്കാരിന് ആശ്വസിക്കാമായിരുന്നു. പക്ഷെ ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ്…
കൊച്ചി: സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിന്റെ പക്കൽ അകപ്പെട്ട 23-കാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ പോലീസ് രക്ഷപ്പെടുത്തി. സംഘത്തിലെ മൂന്നുപേരെ പിടികൂടി. ബെംഗളൂരു സ്വദേശി സെറീന, വരാപ്പുഴ സ്വദേശി വിപിൻ, തിരുവനന്തപുരം സ്വദേശി ജഗിദ എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. പോണേക്കര മനക്കപ്പറമ്പ് കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്റെ പ്രവർത്തനം. സെറീനയാണ് യുവതിയെ ജഗിദയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സെറീനയും ജഗിദയും തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായി. യുവതിയെ തിരികെ ആവശ്യപ്പെട്ടു. യുവതി സ്ഥലത്തില്ലെന്നു മനസ്സിലാക്കിയ സെറീന അവരെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പോലീസിൽ പരാതി നൽകി. എളമക്കര പോലീസ് ചോദ്യം ചെയ്തപ്പോൾ സെറീനയുടെയും ജഗിദയുടെയും പെരുമാറ്റത്തിലും മൊഴികളിലും സംശയം തോന്നി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റിനെക്കുറിച്ച് ഇവർ വെളിപ്പെടുത്തിയത്. ബംഗ്ലാദേശ് സ്വദേശിനി വിപിനൊപ്പമുണ്ടെന്ന് ജഗിദ വെളിപ്പെടുത്തി. ജഗിദയോട് വിപിനെ വിളിച്ച് മനക്കപ്പറമ്പിൽ എത്തണമെന്ന് ആവശ്യപ്പെടാൻ പോലീസ് നിർദേശിച്ചു. ജഗിദ വിളിച്ചതനുസിച്ച് യുവതിയുമായി വിപിൻ എത്തി. തന്നെ നിരവധി പേർ ദുരുപയോഗം ചെയ്തതായി…
തിരുവനന്തപുരം : ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരായ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് പോലീസ് മേധാവി ശുപാർശ നൽകി ഒന്നരയാഴ്ചയ്ക്കുശേഷം. പി.വി. അൻവറിന്റെ പരാതിക്കു പിന്നാലെ, വിജിലൻസ് അന്വേഷണസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് മേധാവി ഷെയ്‌ക്ക് ദർവേഷ് സഹേബ് ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയത്. പി.വി. അൻവർ കഴിഞ്ഞമാസം 23-ന് എം.ആർ. അജിത്കുമാർ, എസ്.പി. സുജിത്ദാസ് ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെപേരിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതിനുപിന്നാലെ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കുനേരേ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. തനിക്കെതിരേ ആരോപണങ്ങൾ വന്നതോടെ അജിത്കുമാർ ഈ മാസം ഒന്നിന് മുഖ്യമന്ത്രിക്ക് വിശദീകരണകത്ത് നൽകി. ഈ മാസം മൂന്നിന് പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവുമിറങ്ങി. അജിത് കുമാറിനെ മാറ്റിനിർത്തണമെന്ന് പോലീസ് മേധാവി ശുപാർശചെയ്തെങ്കിലും അതിനുവഴങ്ങാതെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പോലീസ് മേധാവി അന്വേഷണം ആരംഭിച്ചതിനുപിന്നാലെ തൃശ്ശൂർ ഡി.ഐ.ജി. തോംസൺ ജോസ് പി.വി. അൻവറിൽനിന്ന് മൊഴിയെടുത്തിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന്റ…
ആലപ്പുഴ: സഹപ്രവര്‍ത്തക ശൗചാലയത്തില്‍പ്പോയി യൂണിഫോം മാറിക്കൊണ്ടിരുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (54) ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വനിതകളുടെ ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷന്‍മാരുടെ ശൗചാലയത്തിന്റെ മുകള്‍ ഭിത്തിയിലൂടെ വീഡിയോ പകര്‍ത്തുന്നത് യുവതി ശ്രദ്ധിക്കുന്നത്. ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കല്‍ എന്‍ജിനിയറോട് വിവരം പറയുകയും ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചു. ശ്രീകണ്ഠന്‍ നായരുടെ ഫോണില്‍നിന്നു വീഡിയോ ലഭിച്ചു. ഉടന്‍തന്നെ സൗത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുകാരിയുടെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊല്ലം ഇരവിപുരം വടക്കുംഭാഗം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ (19) ആണ് മരിച്ചത്. അരുണിനെ കുത്തിയ ഇരവിപുരം വഞ്ചിക്കോവില്‍ ശരവണനഗര്‍-272, വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കൊല്ലം ഇരട്ടക്കടയിലാണ് സംഭവം. പ്രസാദിന്റെ മകളും അരുണും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇത് ചോദ്യംചെയ്യുന്നതിനിടെയുണ്ടായ വാക്കേറ്റവും സംഘര്‍ഷവുമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെപേരില്‍ വെള്ളിയാഴ്ച രാവിലെ പ്രസാദും അരുണും തമ്മില്‍ ഫോണ്‍വഴി വാക്കുതര്‍ക്കമുണ്ടായി. ഇതു പരിഹരിക്കാനെന്നപേരില്‍ പ്രസാദിന്റെ ബന്ധുവീടായ കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലെ വീട്ടിലേക്ക് അരുണിനെ വൈകീട്ട് വിളിച്ചുവരുത്തി. അരുണും സുഹൃത്തായ ആള്‍ഡ്രിനും ഇരട്ടക്കടയിലെ വീട്ടിലെത്തിയശേഷം പ്രസാദുമായി വാക്കേറ്റമുണ്ടായി. പ്രസാദിന് മര്‍ദനമേറ്റു. ഇതിനിടയിലാണ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് അരുണിന്റെ നെഞ്ചില്‍ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു.…
ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള തുടർനടപടി സജീവമാക്കി കേന്ദ്രസർക്കാർ. വിയോജിച്ചുനിൽക്കുന്ന പ്രതിപക്ഷകക്ഷികളുമായുള്ള സമവായചർച്ചകൾക്ക് മന്ത്രിമാരായ രാജ്‌നാഥ് സിങ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവരെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കോവിന്ദ് സമിതി നിർദേശങ്ങളുടെ നടത്തിപ്പിനുള്ള മേൽനോട്ട സമിതിയാകും കരട് ബിൽ തയ്യാറാക്കുക. ഇത് ഡിസംബറിൽ ചേരുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷകക്ഷികളെ വിശ്വാസത്തിലെടുക്കാനുള്ള നീക്കം എത്രത്തോളം വിജയിക്കുമെന്നത് ചോദ്യചിഹ്നമാണ്. കോവിന്ദ്‌സമിതി റിപ്പോർട്ട് തയ്യാറാക്കുംമുമ്പ് 47 പാർട്ടികളുടെ അഭിപ്രായം തേടിയതിൽ 32 പാർട്ടികളാണ് അനുകൂലിച്ചത്. ഇതിൽ ബി.ജെ.പി. സഖ്യകക്ഷിയായിരുന്ന ബിജു ജനതാദൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം സ്വരം മാറ്റി. നിയമവശങ്ങളിൽ വിശദമായ സൂക്ഷ്മപരിശോധനകൾക്കുശേഷമേ ഇത് നടപ്പാക്കാവൂവെന്നാണ് ബി.ജെ.ഡി. നിലപാട്. ലോക്‌സഭയിൽ അവർക്ക് അംഗങ്ങളില്ലെങ്കിലും രാജ്യസഭയിൽ ഏഴ് അംഗങ്ങളുണ്ട്. നിർണായകമായ ഭരണഘടനാഭേദഗതികൾക്ക് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷം എതിർപ്പ് മാറ്റാത്തിടത്തോളം ഒറ്റത്തിരഞ്ഞെടുപ്പ് പ്രവൃത്തിപഥത്തിലെത്തിക്കുക എളുപ്പമല്ല.
മലപ്പുറം: പ്രായം 75. എങ്കിലും പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല അഡ്വ. ആർ. മനോഹരന്. അദ്ദേഹം പറയുന്നു-ഞാൻ രാജ്യദ്രോഹിയല്ല, എനിക്ക് ‘രാജ്യസ്നേഹി’യായി മരിക്കണം’- അതിനായുള്ള പോരാട്ടത്തിലാണ് ഇപ്പോഴും അദ്ദേഹം. വാശിയോടെയുള്ള ഈ ആഗ്രഹത്തിന് പിന്നിൽ ഇക്കാലമത്രയും അദ്ദേഹം താണ്ടിയ അപമാനത്തിന്റെയും സഹനത്തിന്റെയും നീറ്റലുണ്ട്. 1969-ൽ ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിങ് വിഭാഗത്തിൽ ജോലിക്ക് കയറിയതാണ് കായംകുളത്തുകാരനായ മനോഹരൻ. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാവായിരുന്ന കുമ്പളത്ത് ശങ്കുപിള്ളയുടെ കുടുംബാംഗമാണ്. കമ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടെന്ന് പറഞ്ഞ് രണ്ടു വർഷത്തിനുശേഷം കേന്ദ്രസർക്കാർ അദ്ദേഹത്തെ പുറത്താക്കി. യഥാർഥകാരണം പറയാതെ ‘സർവീസിന് ആവശ്യമില്ല, സെൻട്രൽ സർവീസസ് (താത്കാലിക സർവീസ്) റൂൾസ്, 1965 റൂൾ 5(1) പ്രകാരം’ എന്നായിരുന്നു വിശദീകരണം. ഫലമോ? പോകുന്നിടത്തൊക്കെയും രാജ്യദ്രോഹിയെന്ന ‘അലിഖിത പരിവേഷം’. 1972-ൽ ബോംബെ ആദായനികുതി വിഭാഗത്തിൽ ജോലികിട്ടി. അവിടെയും ഒമ്പതു മാസത്തെ സർവീസിന് ശേഷം രാജ്യദ്രോഹി മുദ്ര വീണതോടെ ജോലി പോയി. ഇത്തരത്തിൽ ആയിരക്കണക്കിനാളുകളെയാണ് അക്കാലത്ത് കേന്ദ്രസർക്കാർ പുറത്താക്കിയത്. 1977-ലെ ജനതാ സർക്കാർ ഈ കരിനിയമം…
പാലക്കാട്: വാളയാർ-മണ്ണുത്തി ദേശീയപാതയിൽ കൂട്ടുപാതയ്ക്ക് സമീപം മരുതറോഡിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ക്യാബിന് തീപിടിച്ചു. വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റിനിർത്തിയശേഷം ഡ്രൈവർ വേഗം പുറത്തിറങ്ങി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.15-നാണ് സംഭവം. തീപിടിച്ച് 10 മിനിട്ടിനുള്ളിൽ ക്യാബിൻ പൂർണമായി കത്തിനശിച്ചു. മുൻചക്രങ്ങളും എൻജിൻ റൂമും പൂർണമായി കത്തി. ആലുവയിൽനിന്ന് വാളയാറിലേക്ക് കല്ലുകൊണ്ടുപോകാനെത്തിയ കാലി ലോറിയുടെ ക്യാബിനാണ് തീപിടിച്ചത്. പെരുമ്പാവൂർ-കോടനാട്-വിളങ്ങാട്ടിൽ വീട്ടിൽ ആഷിക്ക് (27) ആണ് ലോറി ഓടിച്ചിരുന്നത്. സംഭവസമയത്ത് ഡ്രൈവർ മാത്രമേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ. ചേർത്തലസ്വദേശി പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറി. കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ക്യാബിൻ പൂർണമായും കത്തി. സ്റ്റേഷൻ ഓഫീസർ ടി.ആർ. രാകേഷ്, കെ. മധു, യു. ജിതേഷ്, കെ. സതീഷ്, കെ. രാകേഷ്, എസ്. സുജു, നിതിൻകുമാർ, എം. രവി, അബ്ദുൾറസാക്ക്, എസ്. സതീഷ് എന്നിവരാണ് തീയണച്ചത്. രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് ചന്ദ്രനഗർ പാലം ഇറങ്ങികൊണ്ടിരിക്കവെയാണ് വാഹനത്തിന്റെ ക്യാബിനുപിന്നിൽ തീ കണ്ടതെന്ന് ആഷിക്ക് പറഞ്ഞു. പിന്നിലേക്ക് നോക്കാൻ…
