ടെല്‍ അവീവ്: ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. ഡ്രോണ്‍ വിഭാഗം തലവന്‍ മുഹമ്മദ് ഹുസൈന്‍ സ്രോര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമാക്കി ഈ ആഴ്ച നടന്ന നാലാമത്തെ ആക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്. അതിനിടെ, ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതുവരെ വ്യോമാക്രമണം അസാനിപ്പിക്കില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയതാണ് നെതന്യാഹു. ലെബനന് നേര്‍ക്കുള്ള ആക്രമണത്തില്‍, 21 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യു.എസ്.,ഫ്രാന്‍സ് ഉള്‍പ്പെടെയുള്ളരാജ്യങ്ങളുടെ അഭ്യര്‍ഥന അദ്ദേഹം തള്ളി. ഹിസ്ബുള്ളയ്ക്കു നേര്‍ക്കുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ അവസാനിക്കാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ പ്രവൃത്തിയിലൂടെയാണ് സംസാരിക്കുക അല്ലാതെ വാക്കുകളിലൂടെ അല്ല, ബെഞ്ചമിന്‍ നെതന്യാഹു സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. ആരും ആശയക്കുഴപ്പത്തിലാകേണ്ട. ഞങ്ങളുടെ ആളുകളെ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിക്കാതെ ഹിസ്ബുള്ളയ്ക്കു നേര്‍ക്കുള്ള ആക്രമണം അവസാനിപ്പിക്കില്ല, അദ്ദേഹം മറ്റൊരു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, യെമനില്‍നിന്ന് മിസൈല്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന…
Author: malayalinews
ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തിലെ പ്രതിയെ ഒഡീഷയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒഡീഷ ധുസുരി സ്വദേശിയായ മുക്തി രഞ്ജന്‍ റോയി(30)യെ ആണ് ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റ് ഭയന്നാണ് പ്രതി ജീവനൊടുക്കിയതെന്നും ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട മഹാലക്ഷ്മി(29)യും പ്രതി മുക്തി രഞ്ജന്‍ റോയിയും ബെംഗളൂരുവിലെ വ്യാപാരസ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്നു. മഹാലക്ഷ്മിയെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ബെംഗളൂരുവില്‍നിന്ന് രക്ഷപ്പെട്ടു. പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പ്രതിയെ സ്വന്തം ഗ്രാമത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് മുക്തി രഞ്ജന്‍ റോയ് ഒഡീഷയിലെ ഗ്രാമത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വീട്ടില്‍നിന്ന് കാണാതായ ഇയാളെ ഗ്രാമത്തിലെ പ്രാന്തപ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമേ പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും ബാഗും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ബാഗിലെ നോട്ട്ബുക്കിലാണ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന…
ബ്രിട്ടൻ: 2025-ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ‘സന്തോഷ്’. സന്ധ്യ സുരി സംവിധാനംചെയ്ത പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സന്തോഷ്. ബാഫ്റ്റയാണ് ചിത്രം തിരഞ്ഞെടുത്തത്. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപത ലേഡീസ് തിരഞ്ഞെടുക്കപ്പെട്ട് രണ്ടുദിവസത്തിനുശേഷമാണ് മറ്റൊരു ഹിന്ദി ചിത്രത്തിന് മറ്റൊരു രാജ്യത്തുനിന്ന് ബഹുമതി ലഭിക്കുന്നത്. ഷഹാന ഗോസ്വാമിയും സുനിത രാജ്‍വാറും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യംചെയ്യുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. യു.കെ.യിലുടനീളം വ്യാപകമായി റിലീസ് ചെയ്യപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ബ്രിട്ടന്റെ ഓസ്‌കറിനുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മൈക്ക് ഗുഡ്‌റിജ്, ജെയിംസ് ബൗഷെർ, ബൽത്താസർ ഡെ ഗാനി, അലൻ മാക് അലക്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
യുകെ മലയാളി ഹൃദയാഘാതം മൂലം ബ്രിസ്റ്റോളിൽ മരണമടഞ്ഞു. കോട്ടയത്തിനടുത്ത് സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ ആണ് വിട പറഞ്ഞത്. 64 വയസ്സ് പ്രായമുണ്ടായിരുന്ന സതീശനെ സെപ്റ്റംബർ 21-ാം തീയതി നെഞ്ചുവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണമടഞ്ഞത്. ടി . എസ്. സതീശൻ സംക്രാന്തി കൈലാസം തേവർകാട്ടുശ്ശേരിൽ കുടുംബാംഗമാണ്. സംഗീതിക യുകെ, പ്രവാസി എസ്എൻഡിപി യോഗത്തിന്റെ ചെമ്പഴന്തി കുടുബയോഗം, എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. യുകെയിലെ ആദ്യകാല മലയാളികളിൽ ഒരാളായ സതീശൻ 20 വർഷം മുമ്പാണ് ഇവിടെ എത്തിയത്. പ്രവാസി എസ്എൻഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവർ മക്കളാണ്. പരേതനായ ടി. കെ. സുകുമാരൻ, സരള എന്നിവരാണ് മാതാപിതാക്കൾ. സുഗത, സാബു, മനോജ് എന്നിവർ സഹോദരങ്ങൾ ആണ്. പൊതുദര്‍ശനം, സംസ്‌കാരം ഉള്‍പെടെയുള്ള വിവരങ്ങള്‍ പിന്നാലെ അറിയിക്കും. ടി . എസ്. സതീശൻെറ നിര്യാണത്തിൽ മലയാളി…
കൊച്ചി: സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയില്‍ മുന്‍വിധിയുണ്ടാക്കാനാണ് സിദ്ധിഖിന്റെ ശ്രമമെന്ന് അതിജീവിതയ്ക്കായി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍. ഇതിനായാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യൂ.സി.സി.) ‘അമ്മ’ സംഘടനയും തമ്മിലുള്ള ചേരിപ്പോരിന്റെ ഇരയാണ് താനെന്ന വാദം അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അമ്മ സംഘടനയും വുമണ്‍ ഇന്‍ സിനിമ കളക്ടീവും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സിദ്ദീഖ് ആരോപിച്ചിരിക്കുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പോലീസ് തന്നെ പ്രതിയാക്കിയത്. പരാതി നല്‍കിയതിനും കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നുമാണ് സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ‘ഫാക്ടില്‍നിന്ന് മാറി കേസ് കേള്‍ക്കുന്ന ജഡ്ജിയില്‍ കൃത്യമായ മുന്‍വിധിയുണ്ടാക്കലാണ് ഒരു പ്രതിഭാഗം അഭിഭാഷകന്റെ…
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂർണമായി കരയ്ക്കെത്തിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമം കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു. ഇതോടെ വ്യാഴാഴ്ച രാവിലെ മുതൽ പുനരാരംഭിച്ച ദൗത്യമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. ദേശീയ പാതയോരത്തേക്ക് കയറ്റിയ ലോറിയുടെ തകർന്ന ക്യാബിനുള്ളിൽ നടത്തിയ പരിശോധനയിൽ വീണ്ടും ശരീരഭാഗങ്ങൾ ലഭിച്ചു. അസ്ഥിയുടെ ഭാഗമാണ് കിട്ടിയത്. ക്യാബിൻ വെട്ടിപ്പൊളിച്ച് ഇതിനകത്ത് ഇനിയും ശരീരഭാഗങ്ങൾ ഉണ്ടോയെന്ന് വീണ്ടും പരിശോധിക്കും.
കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല വീട്ടില്‍ പ്രഭാത് ഭാസ്‌കരനെയാ (44) ണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്റെ ഓഫീസിലായിരുന്നു സംഭവം നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിചാത്തന്‍സേവയെ കുറിച്ച് പ്രഭാത് നല്‍കിയ പരസ്യം വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണിയാളെ ബന്ധപ്പെടുന്നത്. പ്രഭാത് പറഞ്ഞ പ്രകാരം പൂജ നടത്തുകയും ചെയ്തു. എന്നാല്‍, ഫലമുണ്ടായില്ല. വീണ്ടും സമീപിച്ചപ്പോള്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പീഡിപ്പിച്ചത്. വീട്ടമ്മ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലിലൂടെ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പണം ചോദിച്ചിട്ട് നല്‍കാത്തതിലെ പ്രതികാരമാണ് കേസിനു പിന്നിലെന്നാണ് ഇയാളുടെ മൊഴി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിന്റെ പട്ടികയുടെ ഒന്നാംനിരയില്‍ കേരളം. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും മാത്രമാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്. പീരിയോഡിക് ലേബര്‍ സര്‍വേ ഫോഴ്‌സി (പി.എല്‍.എഫ്.എസ്.)ന്റെതാണ് കണക്കുകള്‍. 2023 ജൂലൈ 2023 മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പി.എല്‍.എഫ്.എസ്. തയ്യാറാക്കുന്നത്. 15-29 പ്രായക്കാര്‍ക്കിടയില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണ്. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 47.1 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ ഇത് 19.3 ശതമാനവുമാണെന്ന് പി.എല്‍.എഫ്.എസ്. വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ ഇങ്ങനെ: ലക്ഷദ്വീപ് (36.2%), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (33.6%), കേരളം (29.9%), നാഗാലാന്‍ഡ് (27.4%), മണിപ്പുര്‍ (22.9%), ലഡാക്ക് (22.2%). രാജ്യത്ത് ഏറ്റവും കുറച്ച് തൊഴിലില്ലായ്മ നിരക്കുള്ളത് മധ്യപ്രദേശിലാണ്. ഗുജറാത്താണ് തൊട്ടുപിന്നില്‍. തൊഴിലില്ലായ്മ ഏറ്റവും കുറച്ചുള്ള സംസ്ഥാനങ്ങള്‍: മധ്യപ്രദേശ് (2.6%), ഗുജറാത്ത് (3.1%), ഝാര്‍ഖണ്ഡ് (3.6%), ഡല്‍ഹി (4.6%),…
പേരാമ്പ്ര(കോഴിക്കോട്): ക്ഷേത്രത്തിലെത്തിയ 17-കാരിയായ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റിലായി. മുതുവണ്ണാച്ച കിളച്ചപറമ്പില്‍ വിനോദനെയാണ് (50) പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ്, എസ്.ഐ. പി. ഷമീര്‍ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റുചെയ്തത്. പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദനെന്നും പഠനപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടി പൂജാരിയെ കാണാന്‍ വന്നതായിരുന്നുവെന്നും പോലീസ് പറഞ്ഞു. 20-ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി ക്ഷേത്രത്തില്‍ എത്തിയത്. പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി മാതാപിതാക്കളെ കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അങ്കോല: അർജുനുവേണ്ടിയുള്ള തിരച്ചിലിന്റെ തുടക്കംമുതൽ കാണുന്ന മുഖമാണ് കാർവാർ എം.എൽ.എ. സതീശ് കൃഷ്ണ സെയിലിന്റേത്. രാവിലെ തിരച്ചിൽ തുടങ്ങി വൈകീട്ടേ എന്നും അദ്ദേഹം മടങ്ങാറുള്ളൂ. മുഴുവൻ പ്രവർത്തനങ്ങളും ദൗത്യസ്ഥലത്തുനിന്നുതന്നെ ഏകോപിപ്പിച്ചത് അദ്ദേഹമാണ്. കേരളത്തിന്റെ 141-ാമത്തെ എം.എൽ.എ. എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ മലയാളികൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്തുപോലും താൻ ഇത്ര ജോലിചെയ്തിട്ടില്ലെന്നാണ് എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞത്. അർജുനെ കണ്ടെത്തിയാലും തനിക്ക് വിശ്രമമില്ല, ഇനി കർണാടക സ്വദേശികളായ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യത്തെപ്പറ്റിയുണ്ടായ വിമർശനങ്ങൾക്കും ബുധനാഴ്ച അദ്ദേഹം മറുപടി പറഞ്ഞു. ഞങ്ങളിവിടെ നടത്തിയത് നേരമ്പോക്കല്ല. കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ചിലർ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. അത് ഞങ്ങളുടെ ആളുകൾക്ക് വേണ്ടി തുടരും. കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾക്ക് നന്ദിപറയുന്നു. ഇനിയും സഹകരണം ആവശ്യമാണ്. നിങ്ങൾ കാരണമാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. സമാനതകളില്ലാത്ത ഫോളോഅപ്പാണ് നിങ്ങൾ നടത്തിയതെന്നും എം.എൽ.എ. പറഞ്ഞു.
