പത്തനംതിട്ട: ഹിമാചൽപ്രദേശിലെ റോഹ്താങ് ചുരത്തിൽ 1968-ലുണ്ടായ വിമാനാപകടത്തിൽ കാണാതായ പത്തനംതിട്ടയിലെ ഇലന്തൂർ സ്വദേശിയായ തോമസ് ചെറിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. അതും കാണാതായി 56 വർഷത്തിനുശേഷം. ഇപ്പോഴത്തെ വാർത്തയിൽ സന്തോഷവും സങ്കടവുമുണ്ടെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ സഹോദരി മേരി തോമസ്. ചെറിയാനെ കാണാതാവുമ്പോൾ 12 വയസായിരുന്നു മേരിയുടെ പ്രായം. വാർത്തകേട്ടപ്പോൾ സങ്കടവും സന്തോഷവും ഒരുപോലെയുണ്ടായെന്ന് മേരി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൃതദേഹം കിട്ടിയല്ലോ എന്ന സന്തോഷമുണ്ടായിരുന്നു. കുടുംബ കല്ലറയിൽത്തന്നെ അടക്കാമല്ലോ. ചെറിയാനെക്കുറിച്ചോർത്ത് ഒരുപാട് വിഷമത്തോടെയാണ് പിതാവും അമ്മയും ഞങ്ങളെ വിട്ടുപോയത്. പിതാവിന് കുറച്ച് മനോധൈര്യമൊക്കെയുണ്ടായിരുന്നു. സംഭവം വീട്ടിലറിയുമ്പോൾ താൻ ഏഴാംക്ലാസിൽ പഠിക്കുകയായിരുന്നു. സ്കൂളിൽ പോയിരുന്ന തന്നെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടം കിട്ടിയെന്ന് മൂന്നുവർഷം മുൻപ് സൈന്യം അറിയിച്ചപ്പോൾ ചെറിയാന്റെ മൃതദേഹം കിട്ടുമോ എന്ന് പ്രതീക്ഷിച്ചിരുന്നു. അതിനുമുൻപെല്ലാം ജീവനോടെ വരുമോ എന്നായിരുന്നു പ്രതീക്ഷയെന്നും മേരി തോമസ് പറഞ്ഞു. “വിമാനാവശിഷ്ടം കിട്ടിയപ്പോൾ ചെറിയാൻ ജീവിച്ചിരിപ്പുണ്ടെന്നുള്ള പ്രത്യാശയില്ലായിരുന്നു. പക്ഷേ മൃതശരീരം കിട്ടുമെന്ന് ഒരിക്കൽപ്പോലും പ്രതീക്ഷിച്ചില്ല. അപ്പന്റേയും…
Author: malayalinews
ചണ്ഡീഗഢ്: ഹരിയാണ മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽനിന്ന് പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പുറത്താക്കിയത്. റാനിയ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ചൗട്ടാല ബി.ജെ.പി. വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾക്കെതിരെ മത്സരിക്കാൻ ഇവർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി നടപടി. രഞ്ജിത് സിങ് ചൗട്ടാലയ്ക്കു പുറമെ, സന്ദീപ് ഗാർഗ്, സൈൽ റാം ശർമ, ബച്ചൻ സിങ് ആര്യ, രാധ അഹ്ലാവത്ത്, നവീൻ ഗോയൽ, കെഹാർ സിങ് റാവത്ത് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ. നേതാക്കൾക്കിടയിൽ ഐക്യം കൊണ്ടുവരാൻ സാധിക്കാത്ത പാർട്ടിക്ക് എങ്ങിനെയാണ് സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരുമെന്ന് കോൺഗ്രസിനെ ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിടെ ചോദിച്ചിരുന്നു. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കമുണ്ടെന്നും മോദി ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി.ജെ.പി.യിലും ഉൾപാർട്ടി പോര് രൂക്ഷമാകുന്നത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ 13 നേതാക്കളെ ഹരിയാണ കോൺഗ്രസ്…
കാഠ്മണ്ഡു: കനത്ത മഴയെത്തുടർന്ന് മധ്യ-കിഴക്കൻ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 148 ആയി. 64 പേരെ കാണാതായിട്ടുണ്ട്. കാഠ്മണ്ഡു താഴ്‍വരയിലാണ് പ്രളയം കനത്തനാശം വിതച്ചത്. ഇവിടെ 322 വീടുകൾ തകർന്നു. 16 പാലങ്ങൾ ഒഴുകിപ്പോയി. ഇവിടെനിന്ന് 3626 പേരെ സൈന്യം രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ചു. 45 വർഷത്തിനിടെ താഴ്‍വരയിലുണ്ടാകുന്ന വലിയ വെള്ളപ്പൊക്കമാണിത്. ശനിയാഴ്ച ധാഡിങ് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു. മലയിടിഞ്ഞസമയം അതുവഴി പോയ ബസിലെ യാത്രക്കാരാണിവരെല്ലാം. നേപ്പാൾ ഫുട്‌ബോൾ അസോസിയേഷന്റെ പരിശീലനകേന്ദ്രത്തിനുസമീപമുണ്ടായ ഉരുൾപൊട്ടലിൽ ആറ് ഫുട്‌ബോൾ താരങ്ങളും മരിച്ചു.
കോട്ടയം: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. മാനേജർക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയിൽ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്. തൃശ്ശൂർ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. IPC 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.
തിരുവനന്തപുരം: സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം-ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് ആര്‍എസ്എഎസ് നയങ്ങളാണെന്ന ഇടത് എംഎഎല്‍എ ആയിരുന്ന പി.വി.അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉന്നത ആര്‍എസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന ആരോപണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം എന്നും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളില്‍ പലര്‍ക്കും അവര്‍ക്കെതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആര്‍ക്കും ഈ കള്ളക്കഥകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍…
മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയായ സ്‌കീസോഫ്രീനിയക്കുള്ള പുതിയ ചികിത്സാരീതി പതിറ്റാണ്ടുകള്‍ക്കുശേഷം യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ.) അംഗീകരിച്ചതിന്റെ ആവേശത്തിലാണ് വിദഗ്ധര്‍. യു.എസിലെ ബ്രിസ്റ്റോള്‍ മിയേഴ്‌സ് സ്‌ക്വിബ് ഫാര്‍മസി വികസിപ്പിച്ച ‘കൊബെന്‍ഫി’ എന്ന മരുന്ന്, നിലവിലുള്ള ചികിത്സാരീതികളില്‍നിന്ന് വ്യത്യസ്തമായി കോളിനെര്‍ജിക് റിസപ്റ്ററുകളെയാണ് ലക്ഷ്യംവെക്കുന്നത്. നടത്തിയ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിജയംകണ്ട കൊബെന്‍ഫിക്ക് സ്‌കീസോഫ്രീനിയക്കുള്ള മറ്റു മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങളും കുറവാണ്. സ്‌കീസോഫ്രീനിയ ബാധിച്ച ആളുകള്‍ക്ക് മുന്‍പ് നിര്‍ദേശിച്ചിട്ടുള്ള ആന്റി സൈക്കോട്ടിക് മരുന്നുകള്‍ക്ക് ഇത് പകരമാകുമെന്ന് എഫ്.ഡി.എ. അറിയിച്ചു. ഭ്രമാത്മകത, ചിന്തകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്ന സ്‌കീസോഫ്രീനിയ ബാധിക്കുന്നവരില്‍ ഏകദേശം അഞ്ചുശതമാനംപേരും ആത്മഹത്യചെയ്യുന്നുവെന്നാണ് പഠനം. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനമാണ് ഈ രോഗത്തിനു കാരണമാകുന്നത്.
നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആവർത്തിച്ച് പി.വി. അൻവർ എം.എൽ.എ. സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണ് തനിക്കെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിപ്ലവമായി മാറുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അതില്‍ എല്ലാംപ്പെടും. കേരളത്തിലെ യുവാക്കള്‍ നിരാശരാണ്. തൊഴിലിനും വിദ്യാഭ്യാസത്തിനുംവേണ്ടിയാണ് അവർ വിദേശത്തേക്ക് ഒഴുകുന്നത്. ഇക്കാര്യത്തിലെ യാഥാര്‍ഥ്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വസ്തുത അതല്ല. എന്നാൽ, എല്ലാവര്‍ക്കും വിദേശരാജ്യങ്ങളില്‍ പോകാനാകില്ല. പോകുന്നവരിൽ പലരും തന്നെ സ്വന്തം വീട് പണയംവെച്ചാണ് പോകുന്നത്. കാനഡ അടക്കമുള്ള രാജ്യങ്ങള്‍ വിദേശികളെ ഇപ്പോൾ സ്വീകരിക്കുന്നില്ല. അവിടെ കാര്യങ്ങള്‍ വളരെ മോശമാണ്. ജനസംഖ്യ കുറഞ്ഞ് സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടില്‍ എല്ലാ കെട്ടിടങ്ങളും ഇപ്പോൾ നിറയുന്നു. അതേസമയം, ശമ്പളം ആര്‍ക്കും വര്‍ധിക്കുന്നില്ല. ഈ കുട്ടികള്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. അതോടെ അവിടെയുള്ളവരുടെ ജോലിസാധ്യതയും ഇല്ലാതാകുന്നു. പി.വി. അൻവറിന്റെ നെഞ്ചത്തേക്ക്…
ജോർജിയയിൽ രാസവസ്തു നിർമാണശാലയിൽ തീപിടിത്തം. സ്പ്രിങ്ക്‌ളര്‍ തകരാറിനെ തുടർന്ന് വെള്ളവും രാസവസ്തുവും പ്രതിപ്രവർത്തിച്ചാണ് തീപിടിത്തത്തിന് കാരണം. പ്രദേശവാസികൾക്ക് മാറിത്താമസിക്കാനുള്ള നിർദേശമുണ്ട്.
തിരുവനന്തപുരം : ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുമ്പോഴും ആശങ്ക വേണ്ടെന്ന് അധികൃതർ. ജലസ്രോതസ്സുകളുമായി ബന്ധമില്ലാത്തവർക്ക് രോഗം ബാധിച്ചെത്തിയതോടെ രോഗം എങ്ങനെ പടരുന്നുവെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നിലവിൽ മൂന്നുപേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവർക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്നതിൽ വ്യക്തതയില്ല. ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ല, ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല, തലയിലോ മൂക്കിലോ നേരത്തേ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. രോഗികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് തുടരുന്നത്. തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടിയിരിക്കുകയാണ്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള രോഗലക്ഷണങ്ങൾ ഉള്ളവരിലും അമീബിക് മസ്തിഷ്കജ്വരത്തിന്റെ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശമുണ്ട്. 97 ശതമാനം മരണനിരക്കുള്ള രോഗമാണെങ്കിലും ജില്ലയിൽ ഒരാളൊഴികെ മറ്റെല്ലാവരെയും ചികിത്സിച്ചുഭേദമാക്കാൻ സാധിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തും നാവായിക്കുളത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യ വിഭാഗവും അടിയന്തരയോഗം ചേർന്ന്…
ആലപ്പുഴ: കുടുംബവഴക്കിനെത്തുടർന്ന് പുരവഞ്ചിയിൽനിന്നു (ഹൗസ്‌ബോട്ട്) കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ് ഡി. നിക്‌സൺ (58) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെൽവേലിയിൽനിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് പുരവഞ്ചിയിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) പുരവഞ്ചിയിൽനിന്ന് കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി. നിലവിളികേട്ട് ഓടിയെത്തിയ പുരവഞ്ചി ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല. വെള്ളത്തിൽനിന്നു കരയ്ക്കുകയറാൻ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേർന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. പുളിങ്കുന്ന് പോലീസ് കേസെടുത്തു.
