Author: malayalinews

ന്യൂഡല്‍ഹി: എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തി ഹരിയാണയില്‍ ബിജെപി മുന്നിൽ. തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നെങ്കില്‍ വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി മുന്നേറുകയാണ്. കേവല ഭൂരിപക്ഷം എന്ന മാന്ത്രിക സഖ്യ 46 ആണ്. അന്തിമ ഫലം ഈ നിലയിലാണെങ്കില്‍ സ്വതന്ത്രരും ചെറുകക്ഷികളുമായി അഞ്ച് സീറ്റില്‍ ലീഡ് ചെയ്യുന്നവര്‍ നിര്‍ണായകമാകും എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിപ്പിച്ചപ്പോഴും ബി.ജെ.പി ആത്മവിശ്വാസത്തിലായിരുന്നു. മോദി മാജിക്കില്‍ ഇത്തവണയും ഭരണം കൈവിട്ട് പോവില്ലെന്ന് ബിജെപി കണക്കു കൂട്ടി. ആകെയുള്ള 90 സീറ്റില്‍ 46 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് ആവശ്യമെങ്കിലും 55 സീറ്റ് വരെയായിരുന്നു കോണ്‍ഗ്രസിന് പ്രധാന എക്‌സിറ്റ് പോളുകളുടെയെല്ലാം പ്രവചനം. പക്ഷെ ഇതിനെ മറികടക്കുന്നതായി കാര്യങ്ങള്‍. വിമതശല്യവും കര്‍ഷക സമരവും ജെ.ജെ.പിയുടെ പിണങ്ങിപ്പോക്കുമെല്ലാം ലോക്‌സഭയ്ക്ക് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അടിപതറുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. ആദ്യ ഘട്ടംമുതല്‍ക്ക് തന്നെ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റവും നടത്തിയിരുന്നു. ഇതോടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തവര്‍ ആഘോഷവും തുടങ്ങിയിരുന്നു.

Read More

ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നതാണ് ടി 20 ലോകകപ്പിന്റെ ഫൈനല്‍. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച്, ഡെത്ത് ഓവറിലെ പേസര്‍മാരുടെ കിടിലന്‍ ബൗളിങ്, വിരാട് കോലിയുടെ അര്‍ധസെഞ്ചുറി എന്നിങ്ങനെ കിരീടപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യയെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍, ഇന്ത്യയുടെ വിജയത്തില്‍ വലിയ സുപ്രധാന പങ്കുവഹിച്ച മറ്റൊരു ഘടകം കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലോകകപ്പ് ഫൈനലില്‍ മത്സരത്തിന്റെ താളം മാറ്റിയത് ഋഷഭ് പന്തിന്റെ തന്ത്രം കാരണമാണെന്ന് രോഹിത് ശര്‍മ പറയുന്നു. കപില്‍ ശര്‍മയുടെ കോമഡി ഷോയിലാണ് രോഹിത്തിന്റെ വെളിപ്പെടുത്തല്‍. മത്സരത്തിന്റെ ഒരുഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് എടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു. പതിനാറാം ഓവര്‍ എറിഞ്ഞ ബുറ നാലു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ അവസാന 24 പന്തില്‍ 26 റണ്‍സ് എന്നതായി ദക്ഷിണാഫ്രിക്കയുടെ വിജലക്ഷ്യം. ഈ സമയത്ത് കാര്യങ്ങള്‍ മന്ദഗതിയിലാക്കാന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇടപെട്ടതെന്ന് രോഹിത് വെളിപ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ ഋഷഭ് പന്ത്…

Read More

ഇസ്ലാമാബാദ്: പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം. അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. തുടര്‍ന്നാണ് ഷെയ്‌സ്തയെ ചോദ്യം…

Read More

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച. ഭാര്യ സജിദ മുഹമ്മദും മുയിസുവിനൊപ്പമുണ്ട്. ഒക്ടോബര്‍ പത്തുവരെയാണ് ഇന്ത്യാ സന്ദര്‍ശനം. ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുയിസു വ്യക്തമാക്കി. മാലദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. ബഹുമാനങ്ങളിലും താത്പര്യങ്ങളിലുമുള്ള പാരസ്പരബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു. നേരത്തേ നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലദ്വീപ് അടുത്ത കാലത്തായി ഇന്ത്യയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. 2023-ല്‍ ‘ഇന്ത്യ ഔട്ട്’ കാമ്പയിൻ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ്…

Read More

മം​ഗളൂരു: കർണാടകയിൽ കഴിഞ്ഞദിവസം കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴം​ഗ സ്ക്യൂബ ടീമും എൻ.ഡി.ആർ.എഫും ചേർന്നു നടത്തിയ തിരച്ചിലിൽ കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചി-പനവേൽ ദേശീയ പാത 66-ൽ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാർ തകർന്ന നിലയിൽ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടർന്ന് അലിയ്ക്കായി വ്യാപകമായ തിരച്ചിലാണ് നടന്നത്. സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പോലീസ്. മുംതാസ് അലി പാലത്തിൽനിന്ന് നദിയിലേയ്ക്ക് ചാടിയതാവാം എന്നായിരുന്നു മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ കഴിഞ്ഞദിവസം പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട മുംതാസ് അലി ന​ഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയെന്നും പോലീസ് അറിയിച്ചു. കാ‍ർ അപകടത്തിൽപ്പെട്ടതായി മനസ്സിലാക്കിയ മുംതാസ് അലിയുടെ മകളാണ് പോലീസിൽ…

Read More

ചെന്നൈ: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോയ്ക്കായി ഞായറാഴ്ച ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചുകൂടിയ കാണികളില്‍ അഞ്ച് പേര്‍ മരിക്കുകയും 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകർ പരാജയപ്പെട്ടുവെന്നും ഗതാഗതക്രമീകരണങ്ങള്‍ പാളിയെന്നുമാണ് പരിപാടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും മരണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവാദിയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ കുറ്റപ്പെടുത്തി. ‘എയര്‍ ഷോ’യിൽ തിക്കും തിരക്കും കാരണം അഞ്ചു പേര്‍ മരിക്കുകയും 200 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഷോ കാണാനെത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങളും മതിയായ ഗതാഗതസംവിധാനങ്ങളും ഒരുക്കാതെ ഡിഎംകെ സര്‍ക്കാര്‍ പൊതുജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും അണ്ണാമലൈ ആരോപിച്ചു. എയര്‍ഫോഴ്സ് ഷോയ്ക്കിടെ അഞ്ച് പേര്‍ മരിച്ച സംഭവം വളരെ വേദനാജനകമാണെന്നും നിയന്ത്രിക്കാന്‍ കഴിയാത്ത ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.…

Read More

കോഴിക്കോഴ്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കത്തിനടുത്ത് വലിയപറമ്പിൽ തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അപകടം. മുക്കം ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അശ്വിനെ രക്ഷിക്കാനായില്ല.

Read More

കോട്ടയം: വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവണ്‍മെന്‍റ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മകൾ നെഫ്‌ലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീൻ്റെ ദാരുണാന്ത്യം. വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹൈവേയിൽനിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.

Read More

വിമാനയാത്ര ഏവര്‍ക്കും ആവേശകരമായ ഒന്നാണെങ്കിലും യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞാന്‍ ബോറടിയും ആരംഭിക്കും. വിമാനങ്ങളിൽ യാത്രികരുടെ സീറ്റുകള്‍ക്ക് മുന്നിൽ ചെറിയ സ്‌ക്രീനുകളില്‍ സിനിമ കാണാന്‍ അവസരമുണ്ടാവും. അത്തരത്തിൽ ഒരു യാത്രയ്ക്കിടെ സ്‌ക്രീനില്‍ വന്ന സിനിമയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിഡ്‌നിയില്‍ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് പോവുകയായിരുന്ന QF59 എന്ന വിമാനത്തിലാണ് സംഭവം. ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തിലെ തകരാര്‍ മൂലം യാത്രികരുടെ സ്‌ക്രീനില്‍ ഒരു സിനിമയിൽ നിന്നുള്ള സെക്‌സ് രംഗം വന്നു. അസാധാരണമായ ഈ സംഭവത്തില്‍ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി. വീഡിയോ നിര്‍ത്താനുള്ള ഓപ്ഷൻ ഇല്ലാതിരുന്നതിനാൽ യാത്രക്കാര്‍ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങി പോവുകയും ചെയ്തു. കുടുംബത്തോടൊപ്പമാണ് ഞങ്ങള്‍ യാത്രചെയ്തത്. കുഞ്ഞുങ്ങളെല്ലാം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി- യാത്രികരിലൊരാള്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ പുറത്തിറങ്ങിയ ആർ റേറ്റഡ് ചിത്രമായ ഡാഡിയോ എന്ന ഹോളിവുഡ് സിനിമയിലെ രംഗങ്ങളാണിവ. സംഭവത്തിനു പിന്നാലെ വിഷയത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ മാപ്പുപറഞ്ഞു. സംഭവിച്ചത്…

Read More

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Read More