ചെന്നെെ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ടെലിഗ്രാം ആപ്പിലൂടെ വിൽപ്പന നടത്തിയ കൗമാരക്കാരൻ ചെന്നൈയിൽ അറസ്റ്റിൽ. മണലി ചിന്നസേക്കാട് സ്വദേശിയാണ് അറസ്റ്റിലായത്. ടെലിഗ്രാം ആപ്പിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ നൂറുമുതൽ 250 രൂപ വരെ വിലയ്ക്ക് വിൽക്കുകയായിരുന്നു. രണ്ടായിരത്തോളം അശ്ലീല വീഡിയോകൾ കൈവശമുണ്ടായിരുന്നുവെന്ന് ആവഡി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു.
Author: malayalinews
ന്യൂഡൽഹി: രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കുന്നതിനും യു.എസിൽനിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുമുള്ള പ്രധാന കരാറുകൾക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നൽകി. 80,000 കോടി രൂപയുടേതാകും കരാർ. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ വാങ്ങുന്നത്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ രണ്ട് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള കരാർ ഏകദേശം 45,000 കോടി രൂപയാകും. അമേരിക്കൻ ജനറൽ അറ്റോമിക്സിൽനിന്നാണ് 31 ഡ്രോൺ വാങ്ങുക. ഇതിനായി ഇന്ത്യയും യു.എസും കരാർ ഒപ്പുവെക്കും. ഒപ്പുവെച്ച് നാലുവർഷത്തിനുശേഷം ഡ്രോണുകളുടെ വിതരണം ആരംഭിക്കും. 31 എണ്ണത്തിൽ നാവികസേനയ്ക്ക് 15 എണ്ണം ലഭിക്കും. കരസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും എട്ടുവീതവും. ഉത്തർപ്രദേശിൽ കര, വ്യോമ സേനകൾ ചേർന്ന് ഡ്രോണുകൾക്കായി ബേസ് സ്റ്റേഷൻ ഒരുക്കും. ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ.
വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉഷ്ണമേഖലാ-കൊടുങ്കാറ്റ് കരയിലെത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. ഫ്ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തേ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. സെപ്തംബര്‍ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന്‍ വ്യാപക നാശം വിതച്ചിരുന്നു. 230 ലേറെയാളുകളാണ് കൊല്ലപ്പെട്ടത്.ഫ്ളോറിഡ മുതല്‍ വിര്‍ജീനിയ വരെ കനത്ത…
ഇരിങ്ങാലക്കുട(തൃശ്ശൂർ): മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽനിന്നുമാത്രം ഇയാൾ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളാണ് റാഫിയുടെ കള്ളി പൊളിച്ചത്. തൃശ്ശൂർ റൂറൽ എസ്.പി. നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീമാണ് റാഫിയെ അറസ്റ്റു ചെയ്തത്. ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാൾ തന്നെ ‘ദിവ്യദൃഷ്ടി’യിലെന്നു പറഞ്ഞ് കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്ക് കാരണമാകുമെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും. ഏലസുകളും തകിടുകളും നശിപ്പിക്കാൻ പ്രത്യേക പ്രാർഥനകൾ വേണമെന്നു പറഞ്ഞ് ബൈബിൾവചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവുമൊക്കെ…
കണ്ണൂർ: സി.ബി.ഐ. ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴയിലെ യാഫി പുരയിടം വീട്ടിൽ ഇർഫാൻ ഇഖ്ബാൽ (23), തൃശ്ശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20) എന്നിവരെ കഴിഞ്ഞദിവസം ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്ത് പിടികൂടിയിരുന്നു. കണ്ണൂർ ചാലാട് സ്വദേശിയായ പ്രവാസിയുടെ പണമാണ് പ്രതികൾ തട്ടിയെടുത്തത്. സി.ബി.ഐ. ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രവാസിയെ ബന്ധപ്പെട്ടത്. സി.ബി.ഐ. ഓഫീസറാണെന്ന വ്യാജേന പോലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ എത്തിയ പ്രതികൾ വെർച്വൽ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുകൊടുക്കുകയായിരുന്നു. പണം ലഭിച്ചതോടെ ഫോൺ ഓഫാക്കി മുങ്ങിയെന്നാണ് കേസ്. തട്ടിപ്പു സംഘത്തിലെ കണ്ണികൾ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികൾ വെറും കണ്ണികളാണെന്നും ഇവർക്ക്…
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ നീക്കം. ഉഷയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഒക്ടോബർ 25-ന് ചേരുന്ന ഐ.ഒ.എ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ചചെയ്യും. ഐ.ഒ.എ പ്രസിഡൻ്റിൻ്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവും. എക്‌സിക്യൂട്ടീവ് കൗൺസിൽ തയ്യാറാക്കിയ 26 ഇന അജണ്ടയിൽ അവസാനത്തേതായാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും പി.ടി ഉഷയ്ക്ക് എതിരാണെന്നാണ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. പി.ടി ഉഷ അസോസിയേഷന്റെ ഭരണഘടന ലംഘിച്ചുവെന്നും ഏകപക്ഷീയമായി പെരുമാറുന്നു എന്നതുൾപ്പടെ ആരോപണമുണ്ട്. ജനുവരിയിൽ രഘുറാം അയ്യരെ സി.ഇ.ഒ ആയി നിയമിച്ചതിലും അംഗങ്ങൾക്ക് വിയോജിപ്പുണ്ട്. പി.ടി ഉഷയും ട്രഷറർ സഹ്ദേവ് യാദവും തമ്മിൽ കുറച്ചുനാളുകളായി ഭിന്നതയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) ഒപ്പുവെച്ച സ്‌പോൺസർഷിപ്പ് കരാറിൽ ക്രമക്കേടുണ്ടെന്ന ട്രഷറർ സഹ്ദേവ് യാദവ് ആരോപിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ…
ആഗോളതലത്തിൽ വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. ടാറ്റയുടെ വളർച്ചയുടെ പിന്നിൽ അടിപതറാതെ വീഴ്ചകളെ ചവിട്ടുപടികളാക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ നവഭാരത ശില്പി രത്തൻ ടാറ്റയും. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ വളർന്നുപന്തലിച്ച ടാറ്റ എന്ന കുടക്കീഴിൽ ഉയർന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളും. ടാറ്റയുടെ വിവിധ സ്ഥാപനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. ഐടി സ്റ്റീൽ ഓട്ടോ കൺസ്യൂമർ ആൻഡ് റീറ്റെയിൽ ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യൽ സർവീസസ് എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ടൂറിസം ആൻഡ് ട്രാവൽ ടെലികോം ആൻഡ് മീഡിയ ട്രേഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്
കൊച്ചി: രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ല. ശ്രീനാഥ് ഭാസിയെ അറിയാം. ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഓം പ്രകാശിന്റെ വെളിപ്പെടുത്തല്‍. ശ്രീനാഥ് ഭാസി കൂട്ടുകാരന്‍ മാത്രമാണ്. തന്റെ റൂമില്‍നിന്ന് കുപ്പികളോ മറ്റോ ഒന്നും കിട്ടിയിട്ടില്ല. ഇതെല്ലാം ഷിഹാസിന്റെ റൂമില്‍നിന്നാണ് കിട്ടിയത്. ജീവിതത്തില്‍ ഇന്നുവരെ ഒരു അനധികൃത ബിസിനസ് നടത്തിയിട്ടില്ല. മണല്‍ മാഫിയ എന്നതടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനകത്ത് എത്രയോ പേര്‍ പൊതുപരിപാടികള്‍ നടത്താറുണ്ട്. ഞാന്‍ നടത്തുമ്പോള്‍ മാത്രം ഡാന്‍സ് പാര്‍ട്ടി, ഡി.ജെ. പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് തനിക്കെതിരേ വരുമെന്നും ഓം പ്രകാശ് പറഞ്ഞു. ഷിഹാസുമായി ബിസിനസ്-സുഹൃദ്ബന്ധമാണുള്ളത്. സുഹൃത്തുക്കളെ കാണാനായി കൊച്ചിയിലെത്തിയപ്പോള്‍ ക്രൗണ്‍ പ്ലാസയില്‍ മുറിയെടുത്തു. അവിടത്തെ സുഹൃത്തുവഴി റേറ്റ് കുറച്ച് റൂം ബുക്കുചെയ്തു. വൈകുന്നേരം കൂട്ടുകാര്‍ വരുന്നതിനാല്‍ ബിവറേജസില്‍ പോയി മദ്യം…
തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ. കർണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്നയാളാണ്. ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചിരുന്നു. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു. കഴിഞ്ഞവർഷം തമിഴ്നാട് സ്വദേശികൾക്കായിരുന്നു ഒന്നാം സമ്മാനം.
ഇന്ത്യൻ വ്യവസായ മേഖലയുടെ തലവര തിരുത്തിയ, കിരീടം വെക്കാത്ത രാജാവ്, ആഗോള വ്യവസായ ഭീമന്മാർക്കിടയിലെ അതികായൻ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയത്തെ ലോകോത്തര വ്യവസായ ഗ്രൂപ്പുകളിലൊന്നാക്കിയ വ്യവസായപ്രതിഭ. ഉപ്പു തൊട്ട് ഉരുക്ക് വരെ, ഭൂമി മുതൽ ആകാശം വരെ തൻ്റെ പേരെഴുതിച്ചേർത്ത മഹനീയ വ്യക്തിത്വം. വിശേഷണങ്ങൾ ഏറെയുണ്ട് രത്തൻ ടാറ്റയ്ക്ക്. നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ ഇനി ഓർമ മാത്രമാണ്. നവ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് വിടപറഞ്ഞത്. കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. കുട്ടികളില്ലാതെ, രത്തൻ ടാറ്റയുടെ പിൻഗാമിയെ സംബന്ധിച്ച് എല്ലാ ചർച്ചകളും വലിയ തോതിൽ ഊഹാപോഹങ്ങൾക്ക് വിഷയമായിട്ടുണ്ട് എക്കാലത്തും. രത്തൻ ടാറ്റയുടെ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ പിൻഗാമിയാര് എന്നത് വലിയ പ്രാധാന്യത്തോടെയാണ് രാജ്യമൊട്ടാകെ ഇപ്പോൾ ഉറ്റുനോക്കുന്നത്. ടാറ്റ ഗ്രൂപ്പിൻ്റെ തലപ്പത്തുനിന്നു രത്തൻ ടാറ്റ 12 വർഷം മുമ്പ് തന്നെ…