Author: malayalinews

സഞ്ജു ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കില്‍ നഷ്ടം അയാള്‍ക്കല്ല, ഇന്ത്യന്‍ ടീമിനാണെന്ന് പറഞ്ഞത് ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറായിരുന്നു. പിന്നാലെ പരിശീലക സ്ഥാനം ഏറ്റെടുത്തപ്പോള്‍ ആ വാക്ക് കോച്ച് പാലിച്ചു. ആദ്യ മത്സരത്തില്‍ തന്നെ മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ സഞ്ജുവിന് പക്ഷേ ആ തുടക്കം മികച്ച സ്‌കോറിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ രണ്ടാം മത്സരത്തില്‍ 10 റണ്‍സ് മാത്രമെടുത്ത് മടക്കം. ഇതോടെ മൂന്നാം മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിക്കുമോ എന്ന സംശയമുണ്ടായി ആരാധകര്‍ക്ക്. (മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണല്ലോ). എന്നാല്‍ ഗംഭീറിനൊപ്പം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്തുണ കൂടിയാണ് സഞ്ജുവിന് തുണയായത്. കളത്തിലും കളത്തിന് പുറത്തും. സഞ്ജുവിന് എന്ത് ചെയ്യാനാകുമെന്ന് നന്നായി അറിയാമായിരുന്ന സൂര്യ നല്‍കിയ പിന്തുണയാണ് ഒരു മികച്ച ഇന്നിങ്‌സിലേക്ക് സഞ്ജുവിനെ നയിച്ചതെന്നു പറയാം. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങിയപ്പോള്‍ നന്നായി തുടങ്ങിയ സഞ്ജു അല്‍പം സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍, സൂര്യ ക്രീസിലെത്തിയതോടെയാണ് സഞ്ജു തന്റെ യഥാര്‍ഥ മികവിലേക്ക് ഉയരുന്നത്. സഞ്ജു ഓരോ പന്തുകള്‍ നേരിടുമ്പോഴും…

Read More

ഇടുക്കി: ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദിച്ച യുവാവ് മരിച്ചു. മരിച്ചത് മാട്ടുത്താവളം സ്വദേശി ജനീഷാണ് (43) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അയല്‍വാസികള്‍ ചേര്‍ന്ന് ജനീഷിനെ മര്‍ദിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവരെ പോലീസ് തിരയുന്നു.

Read More

ന്യൂഡൽഹി: ഹരിയാണയിൽ കോൺഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നെന്നും പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യമെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേതാക്കൾ പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. തുടർന്ന് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപോയതായും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. വോട്ടെണ്ണലിന്റെ കാര്യത്തിൽ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചതായാണ് വിവരം. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയത്തിൽ രാഹുൽ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു. തോൽവിയെ തുടർന്ന് ചേർന്ന അവലോകന യോഗത്തിൽ കോൺഗ്രസിന് വിജയിക്കാമായിരുന്നുവെന്നും നേതാക്കളുടെ സ്വാർഥത മൂലം പരാജയപ്പെട്ടെന്നും വിമർശിച്ച് രാഹുൽ രോഷാകുലനായതായി എഴുന്നേറ്റുപോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാണ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. ഹരിയാണയിലെ കോൺഗ്രസ് നേതാക്കൾ സ്വാർത്ഥരാണെന്നും അതുമൂലം നഷ്ടമുണ്ടായിയെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടതായാണ് റിപ്പോർട്ട്. അജയ് മാക്കൻ, അശോക് ഗെഹ്ലോട്ട്, ദീപക്…

Read More

കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ.. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലെ ചോർ ബസാറിലുണ്ടെന്ന് കണ്ടെത്തൽ. രണ്ട് ഫോണുകളുടെ സി​ഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്. മൂന്നുപേർ വീതം അടങ്ങുന്ന രണ്ട് അന്വേഷണ സംഘങ്ങൾ ഡൽഹിയിലേക്കും മുംബൈയിലേക്കും തിരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ സി​ഗ്നലുകൾ ലഭിക്കുന്നില്ലെന്നാണ്‌ പോലീസ് അറിയിക്കുന്നത്. 36 ഫോണുകളാണ് കൊച്ചിയിലെ ഷോയ്ക്കിടെ അപഹരിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണാണ്. ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ. സൈബർ പോലീസിനു പുറമേ ഫോൺ നിർമാണ കമ്പനിയുടെ സഹായത്തോടെയാണ് ലൊക്കേഷനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. ഫോണുകളിൽ ചിലത് ഇപ്പോഴും സഞ്ചാരത്തിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഒക്ടോബർ നാലിന് ബെംഗളൂരുവിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടയിലും ഫോണുകൾ മോഷണം പോയിരുന്നു. എന്നാൽ കേസെടുത്ത് സംഭവം അന്വേഷിക്കാൻ കർണാടക പോലീസ് തയ്യാറായിരുന്നില്ല. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം ബെം​ഗളൂരുവിലേക്ക് പോയി. ബെംഗളൂരുവിൽ അലൻ വാക്കറുടെ ഷോ…

Read More

വാഷിങ്ടണ്‍: വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്നത് വലിയ നികുതിയാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിലേയ്ക്ക് മടങ്ങിയെത്തിയാൽ തിരിച്ചും ഉയർന്ന നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിൻ്റെ പരാമർശം. ഡെട്രോയിറ്റിൽ നടന്ന സാമ്പത്തിക നയപ്രസം​ഗത്തിലാണ് നികുതി ചുമത്തലിനെക്കുറിച്ച് ട്രംപ് വിശദീകരിച്ചത്. അമേരിക്കയെ വീണ്ടും വലിയൊരു സാമ്പത്തിക ശക്തിയാക്കാനുള്ള തൻ്റെ പദ്ധതിയുടെ പ്രധാനഘടകം നികുതി ചുമത്തലാണെന്നും ട്രംപ് പറഞ്ഞു. അമേരിക്ക പൊതുവെ നികുതി ചുമത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ചെെന 200 ശതമാനം നികുതിയാണ് ചുമത്തുന്നത്. ബ്രസീലും വലിയതോതിൽ നികുതി ചുമത്തുന്നു. എന്നാൽ, ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് ഇന്ത്യയാണ്. ഒരു പുഞ്ചിരിയോടെയാണ് അവർ അത് ചെയ്യുന്നത്’, ട്രംപ് പറഞ്ഞു. പ്രസം​ഗത്തിനിടെ ഇന്ത്യയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് പറഞ്ഞ ട്രംപ് മോദിയേയും പുകഴ്ത്തി സംസാരിച്ചു.

Read More

ന്യൂഡല്‍ഹി: വിജയദശമി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. “രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ആശംസകള്‍! ദുര്‍ഗ്ഗാദേവിയുടേയും ശ്രീരാമന്റേയും ആശീര്‍വാദത്താല്‍ നിങ്ങള്‍ക്കേവര്‍ക്കും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിജയമുണ്ടാകട്ടെ, അതാണെന്റെ ആഗ്രഹം.” മോദിപോസ്റ്റില്‍ കുറിച്ചു. ദുര്‍ഗ്ഗാപൂജയുടെ അവസാനദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. രാവണനെ രാമന്‍ വധിച്ച് തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ദിവസമാണെന്ന സങ്കല്‍പത്തിലാണ് വിപുലമായ ചടങ്ങുകളോടെ വിജയദശമി ആഘോഷിക്കുന്നത്.

Read More

ഹൈദരാബാദ്: ഗ്രൗണ്ടില്‍ പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മുഹമ്മദ് സിറാജിന് പൊന്‍തൂവലായി പോലീസ് തൊപ്പി. തെലങ്കാന പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായി (ഡി.എസ്.പി.) ഔദ്യോഗിക ചുമതലയേറ്റു. വെള്ളിയാഴ്ച തെലങ്കാന ഡി.ജി.പി. ഓഫീസിലെത്തിയാണ് ചുമതലയേറ്റെടുത്തത്. ഇന്ത്യ 2024 ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി സിറാജിന് ഗ്രൂപ്പ്-1 റാങ്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് പുതിയ നിയമനം.എം.പി. എം. അനില്‍ കുമാര്‍, തെലങ്കാന മൈനോരിറ്റീസ് റെസിഡന്‍ഷ്യല്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരും സിറാജിനൊപ്പമുണ്ടായിരുന്നു. കായികരംഗത്തുനിന്ന് ഒരു വ്യക്തിക്ക് ഇതാദ്യമായല്ല തെലങ്കാന ഇത്തരത്തില്‍ ഔദ്യോഗിക പദവി നല്‍കുന്നത്. രണ്ടുതവണ ലോക ബോക്‌സിങ് ചാമ്പ്യനായ നിഖാത്ത് സരിനെയും ഡി.സി.പി.യായി നിയമിച്ചിരുന്നു.

Read More

ചെന്നൈ: തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നാലു പേരുടെ നില ​ഗുരുതരം.19 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വണ്ടി അതിവേഗത്തിലായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും 12 കോച്ചുകൾ പാളംതെറ്റുകയും ചെയ്തു. 1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ ഡോ. ടി. പ്രഭുശങ്കർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെന്നും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് കാരണം, ട്രെയിൻ മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണെന്നാണ് പ്രാഥമിക നി​ഗമനം. ട്രെയിന് കവരപ്പേട്ടയിൽ സ്റ്റോപ്പ് ഇല്ലായിരുന്നു. ചെന്നൈയിൽനിന്ന് പുറപ്പെട്ടതിന് ശേഷം ലോക്കോ പൈലറ്റ് സിഗ്നലുകൾ കൃത്യമായി പിന്തുടർന്നിരുന്നു. എന്നാൽ, കവരപ്പേട്ടയിൽവെച്ച് മെയിൻ ലൈൻ എടുക്കുന്നതിനുപകരം, ട്രെയിൻ തെറ്റായി ലൂപ്പ് ലൈനിലേക്ക് മാറിയതും ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ…

Read More

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്. ചോദ്യം ചെയ്യലിനുശേഷം സിദ്ദിഖിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ വെക്കാന്‍ ആവശ്യപ്പെടാനാകില്ല. അതിനാല്‍ വിചാരണക്കോടതി ജാമ്യം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു.…

Read More

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് പോയ ബസ്സിന് തീപ്പിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് കത്തിയത്. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളംവെച്ചതോടെ ബസ് നിർത്തുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന അ​ഗ്നിശമന സംവിധാനം ഉപയോ​ഗിച്ച് ജീവനക്കാരാണ് പിന്നീട് തീയണച്ചത്. യാത്രക്കാർക്ക് പരിക്കേൽക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

Read More