Author: malayalinews

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വീണ്ടും വിമര്‍ശനവുമായി ബി.ജെ.പി.നേതാവ് പത്മജാ വേണുഗോപാല്‍. പാലക്കാടൊന്നും ആരുമില്ലേ സ്ഥാനാര്‍ഥിയായി നിര്‍ത്താനെന്നും പത്തനംതിട്ടയില്‍നിന്ന് കൊണ്ടുവരേണ്ടതുണ്ടോ എന്നും പത്മജ ചോദിച്ചു. കെ. മുരളീധരന്‍ ഒരിക്കലും സ്വന്തം താല്‍പര്യപ്രകാരം പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്നും പത്മജ പറഞ്ഞു. മുരളീധരന്‍ അമ്മക്കുട്ടിയായിരുന്നു. അമ്മ എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് അത്ര ജീവനായിരുന്നു. ആ അമ്മയെ പറഞ്ഞ ആരോടും മുരളീധരന്‍ മനസ്സില്‍ ക്ഷമിക്കില്ല. അത് തനിക്ക് അറിയാം. പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവരും. എന്റെ ജീവിതത്തില്‍ മുരളീധരന്‍ കരഞ്ഞുകണ്ടത് അമ്മ മരിച്ച സമയത്താണ്. അച്ഛന്‍ മരിച്ച സമയത്ത് സ്‌ട്രോങ്ങായി നിന്നയാളാണ്. അത്രയ്ക്ക് അമ്മയോട് അടുപ്പമുള്ളയാണ്. രാഹുല്‍ ജയിക്കാന്‍ അദ്ദേഹം ഒരിക്കലും മനസ്സില്‍ ആഗ്രഹിക്കില്ല, പത്മജ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ പാലക്കാട്ടുകാരനാണ്. കൃഷ്ണകുമാറിനെ 24 മണിക്കൂറും കല്‍പ്പാത്തിയിലും കാണാം. അവിടെയും കാണാം. ഇവിടെയും കാണാം. ടൗണിലും കാണാം. അങ്ങനൊരാള്‍ എം.എല്‍.എ. ആകുന്നതല്ലേ നമുക്ക് നല്ലത്.…

Read More

കൊയിലാണ്ടി: കാട്ടിലപ്പീടികയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, സാമ്പത്തികബാധ്യതകളിൽനിന്ന് രക്ഷപ്പെടാനാണ് ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ തട്ടിപ്പ് നാടകം പ്രതികൾ ആസൂത്രണം ചെയ്തത്. ഇന്ത്യാ വൺ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കരാറെടുത്ത ഏജൻസിയിലെ ജീവനക്കാരനാണ് സുഹൈൽ. മറ്റ് പ്രതികൾ സുഹൈലിന്റെ സുഹൃത്തുക്കളും. സാധാരണ തോക്കുധാരികളായ സുരക്ഷാ ജീവനക്കാരോടൊപ്പമാണ് ബാങ്ക് ജീവനക്കാർ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ പോകുക. എന്നാൽ, ചില ബാങ്കുകൾ സ്വകാര്യ ഏജൻസിയെ ഇതിനായി നിയോഗിക്കും. ഇത്തരമൊരു ഏജൻസിയാണ് ഇന്ത്യാ വൺ എ.ടി.എമ്മുകളിൽ പണംനിറയ്ക്കാൻ കരാറെടുത്തത്. രണ്ടോ മൂന്നോ ജീവനക്കാർ ചേർന്നാണ് തുകയുമായി പോകുക. കഴിഞ്ഞ ശനിയാഴ്ച 72,40,000 രൂപയുമായി കാറിൽ താനൊറ്റയ്ക്ക്‌ പോയെന്നാണ് സുഹൈൽ പോലീസിനോട് പറഞ്ഞത്. കൊയിലാണ്ടിയിൽനിന്ന് അരിക്കുളം കുരുടിമുക്കിലെ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ പോകുമ്പോൾ, അരിക്കുളം പഞ്ചായത്തോഫീസ് കഴിഞ്ഞുള്ള കയറ്റം കയറുമ്പോൾ പർദ ധരിച്ച രണ്ടുപേർ എതിരേ വരുന്നുണ്ടായിരുന്നെന്നും അതിലൊരാൾ കാറിന്റെ ബോണറ്റിലേക്ക് വന്നു വീഴുകയായിരുന്നെന്നുമാണ് സുഹൈൽ പറയുന്നത്. കാർ നിർത്തി ഇവരുമായി സംസാരിക്കുന്നതിനിടയിൽ പർദധാരികളായ…

Read More

ചേലക്കര: ഇടക്കാലത്ത് കൈവിട്ട് പോയെങ്കിലും ചേലക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ചവാശി പ്രവര്‍ത്തകരില്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പോലും അപമാനകരമായ ഒരു ഭരണമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്നത്. അത് ജനങ്ങളില്‍ മടുപ്പുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ഭരണം കേരളത്തെ സര്‍വനാശത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ജനങ്ങളുടെ മനസില്‍ ഇത്ര മടുപ്പുളവാക്കുന്ന ഒരു സര്‍ക്കാര്‍ ഇതുവരെ വന്നിട്ടില്ല. സര്‍വമേഖലയിലും പരാജയമാണ് ഈ സര്‍ക്കാര്‍. സ്വാര്‍ത്ഥതാൽപര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഭരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സാന്നിധ്യവും ഭീഷണിയായി കാണുന്നില്ല. പാലക്കാടോ, ചേലക്കരയിലോ വയനാട്ടിലോ ബി.ജെ.പിക്ക് ഒരു ചലനവുമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എതിര്‍പ്പുകളും മറ്റും പല സന്ദര്‍ഭങ്ങളിലായി പുറത്തുവരും. എന്നാല്‍, പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നീട് എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ പാടില്ല. ആ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നാണ്…

Read More

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബോളിവുഡ് സംവിധായകന്‍ വിധു വിനോദ് ചോപ്രയുടെ മകന്‍ അഗ്നിദേവ് ചോപ്ര. മിസോറാമിനായി കളിക്കുന്ന താരം അരുണാചല്‍ പ്രദേശിനെതിരേ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ചുറിയും നേടിയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ തന്നെ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അഗ്നിദേവ് സ്വന്തമാക്കിയത്. രഞ്ജിയില്‍ 2024-25 സീസണില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 348 റണ്‍സാണ് താരം അടിച്ചെടുത്തത്. അരുണാചലിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 110 റണ്‍സ് അടിച്ചെടുത്ത താരം രണ്ടാമിന്നിങ്‌സില്‍ 238 റണ്‍സുമെടുത്തു. അതോടെയാണ് അഗ്നിദേവ് റെക്കോഡ് ബുക്കിലിടം പിടിച്ചത്. മത്സരത്തില്‍ 267 റണ്‍സിന്റെ കൂറ്റന്‍ ജയവും മിസോറാം സ്വന്തമാക്കി. അടുത്തിടെ ഹിറ്റായ ഹിന്ദി ചിത്രം 12ത് ഫെയിലിന്റെ സംവിധായകനാണ് വിധു വിനോദ് ചോപ്ര. 1942: എ ലൗ സ്‌റ്റോറി(1994), മിഷന്‍ കശ്മീര്‍(2000) തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

Read More

മുംബൈ: എന്‍.സി.പി. നേതാവും മുന്‍മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബിഷ്‌ണോയ് ഗ്യാങ് മേധാവി ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കര്‍ണി സേന. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് 1,11,11,111 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ രാജ് ഷെഖാവത്താണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പണം വിനിയോഗിക്കാമെന്നാണ് ഷെഖാവത്ത് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. ബിഷ്‌ണോയിയും അയാളുടെ കൂട്ടാളികളും ഉയര്‍ത്തുന്ന ഭീഷണിയെ തടയാന്‍ കഴിയാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും ഗുജറാത്ത് സര്‍ക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ലോറന്‍സ് ബിഷ്‌ണോയ് ഇപ്പോള്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്‌ണോയിയും അദ്ദേഹത്തിന്റെ സംഘവും ഏറ്റെടുത്തിരുന്നു. എന്നാല്‍, ബിഷ്‌ണോയിയെ ചോദ്യം ചെയ്യാന്‍ പോലും…

Read More

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയെ സുപ്രീം കോടതിയില്‍ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മുതിര്‍ന്ന അഭിഭാഷകരാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍, അഡീ.സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി എന്നിവരാണ് സംസ്ഥാന സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു. അതേസമയം, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വാദം. അന്വേഷണവുമായി മുന്നോട്ട് പോവാന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സ്ത്രീപീഡന സംഭവങ്ങളില്‍ പരാതിനല്‍കാന്‍ വൈകുന്നതിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റര്‍ചെയ്തത് 21 വര്‍ഷത്തിനുശേഷമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുകയുണ്ടായി. ബലാത്സംഗക്കേസില്‍ നടന്‍…

Read More

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു. എന്നാല്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വാദം. അന്വേഷണവുമായി മുന്നോട്ട് പോവാന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. . സ്ത്രീപീഡന സംഭവങ്ങളിൽ പരാതിനൽകാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തിൽത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറയുകയുണ്ടായി. ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരത്തെ മാസ്‌കോട്ട്‌ ഹോട്ടലിൽ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം നൽകിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ…

Read More

കൊച്ചി: ഇന്ധനവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പൊതുമേഖലാ എണ്ണക്കമ്പനിയായ ‘ഐ.ഒ.സി.’യുമായി ചേർന്ന് ‘പാർക്ക് പ്ലസ്’ ആപ്പ് കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങാൻ സൗകര്യമൊരുക്കുന്നു. കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങിക്കാൻ സാധിക്കുന്ന വൗച്ചറുകൾ ആപ്പിലൂടെ ലഭ്യമാക്കിയാണ് ഇത്. പാർക്ക് പ്ലസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്ത ശേഷം ഹോം പേജിലെ ‘ബൈ പെട്രോൾ’ ഐക്കൺ ക്ലിക്ക് ചെയ്ത് വൗച്ചർ തുക തിരഞ്ഞെടുക്കാം. ശേഷം, ഐ.ഒ.സി. പമ്പ് സന്ദർശിച്ച് പാർക്ക് പ്ലസ് ആപ്പിലെ വൗച്ചറിലുള്ള ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഇന്ധനം വാങ്ങാം. ഇന്ത്യയിലുടനീളമുള്ള ഏത് ഐ.ഒ.സി. പമ്പിലും ഈ വൗച്ചർ റെഡീം ചെയ്യാം. രണ്ട് ശതമാനം കാഷ് ബാക്ക്, രണ്ട് ശതമാനം പാർക്ക് പ്ലസ് പെട്രോൾ, സർച്ചാർജ് കിഴിവ് തുടങ്ങിയ ഓഫറുകളാണുള്ളത്.

Read More

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ്‌ കമ്മീഷണറുടെ കണ്ടെത്തല്‍. എന്‍.ഒ.സി. അനുവദിക്കുന്നതില്‍ നവീന്‍ ബാബു ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് കണ്ണൂര്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിലെത്തിയായിരുന്നു മൊഴിയെടുപ്പ്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍.ഒ.സി. നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍, ലാന്‍ഡ് റവന്യു ജോയിന്റ്‌ കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തില്‍ നടത്തുന്ന വകുപ്പുതല അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. മൊഴികള്‍ എല്ലാം എ.ഡി.എമ്മിന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും പി.പി. ദിവ്യയെ കണ്ടെത്താനൊ…

Read More

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, മിൽമയിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ), ആരോഗ്യവകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ തുടങ്ങി 43 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ഒക്ടോബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഡിസംബർ നാലുവരെ അപേക്ഷിക്കാം. ജയിൽവകുപ്പിൽ വെൽഫെയർ ഓഫീസർ, കയർ ഫെഡിൽ സെയിൽസ് അസിസ്റ്റന്റ്, കേരള സെറാമിക്സിൽ ഫോർമാൻ, ടൂറിസം ഡിവലപ്‌മെന്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ തുടങ്ങിയവയിലേക്കും വിജ്ഞാപനമുണ്ട്. ടൂറിസം ഡിവലപ്‌മെന്റ് കോർപ്പറേഷനിൽ ഓവർസീയർ, മീറ്റ് പ്രോ‍ഡക്ട്സിൽ ഇലക്‌ട്രീഷ്യൻ എന്നീ തസ്തികകൾക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതി നൽകി. അച്ചടി വകുപ്പിൽ ഓഫ്സൈറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ, മത്സ്യഫെഡിൽ ഓഫീസ് അറ്റൻഡന്റ് എന്നിവയുടെ ചുരുക്കപ്പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും. അഭിമുഖം മാറ്റി പി.എസ്.സി. ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, പി.എസ്.സി. കൊല്ലം, കോട്ടയം ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് നവംബർ 13-ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് കാരണം. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Read More