കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക് / കാഷ്യർ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്.
ജോലികിട്ടാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് കൃഷ്ണപ്രിയ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. താത്കാലിക ആശ്വാസമാണ് ജോലി. പക്ഷെ ഇതുകാണാൻ അർജുൻ ഇല്ല എന്ന വിഷമമുണ്ട്. ഡ്രഡ്ജർ എത്തിച്ച് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.