അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത കോഴിക്കോട് സ്വദേശി അര്ജുന് ഓടിച്ചിരുന്ന ലോറി പൂർണമായി കരയ്ക്കെത്തിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമം കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു.
ഇതോടെ വ്യാഴാഴ്ച രാവിലെ മുതൽ പുനരാരംഭിച്ച ദൗത്യമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. ദേശീയ പാതയോരത്തേക്ക് കയറ്റിയ ലോറിയുടെ തകർന്ന ക്യാബിനുള്ളിൽ നടത്തിയ പരിശോധനയിൽ വീണ്ടും ശരീരഭാഗങ്ങൾ ലഭിച്ചു.
അസ്ഥിയുടെ ഭാഗമാണ് കിട്ടിയത്. ക്യാബിൻ വെട്ടിപ്പൊളിച്ച് ഇതിനകത്ത് ഇനിയും ശരീരഭാഗങ്ങൾ ഉണ്ടോയെന്ന് വീണ്ടും പരിശോധിക്കും.