തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ള പ്രതിസന്ധിക്കിടെ വെള്ളം ചുമന്നുകൊണ്ടുപോകവെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചതായി ആരോപണം. മണക്കാട് റസിഡന്‍സ് അസോസിയേഷന് അംഗമായ സതീഷ് കുമാര്‍( 54) ആണ് മരിച്ചത്.
കുടിവെള്ള പ്രതിസന്ധിയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം ശേഖരിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ കുഴഞ്ഞുവീണതെന്നാണ് വീട്ടുകാർ പറയുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സതീഷ് കുമാര്‍ താമസിക്കുന്നത് വീടിന്റെ രണ്ടാം നിലയിലാണ്. താഴെനിന്ന് വെള്ളം മുകളിലേക്ക് ചുമന്ന് കയറ്റുന്നതിനിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.