കൊച്ചി: എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂനംതൈ സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശി സമീറിനെയാണ് പോലീസ് പിടികൂടിയത്.
സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
മരോട്ടിച്ചുവട് കള്ള് ഷാപ്പിന് സമീപമാണ് പ്രവീണിനെ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സിസിടിവിയടക്കമുള്ളവ പരിശോധിച്ചാണ് സമീറിനെ പിടികൂടിയത്.
സമീറിനെ കൂടാതെ തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാള്‍ കൂടി സംഭവസമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് ഇയാള്‍ക്കായുള്ള തിരിച്ചില്‍ നടന്നുവരികയാണ്.