Breaking News

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികൾ-ഇന്‍ഡോനീഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 1,200 കടന്നു.-ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം. മാണി സന്ദർശിച്ചു.-സംഗീതസംവിധായകനും  വയലിനിസ്റ്റുമായ ബാലഭാസ്കർ അന്തരിച്ചു-സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു-വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി കാണിച്ചു ഭര്‍ത്താവ് ന്യായീകരിച്ചു. മനംനൊന്ത് ഭാര്യ ജീവനൊടുക്കി-ഇന്ധനവിലയിൽ ഇന്നും വർധനവ് - മുംബൈയിൽ 90.84 രൂപ-ഇന്തൊനീഷ്യയിൽ മരണം 832-യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം-ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി രാഷ്ട്രീയനേതാവിന്റെ ഒമ്പതുലക്ഷം തട്ടി.

Ad am2

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം. മാണി സന്ദർശിച്ചു.

പാലാ:   പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോൺഗ്രസ് എം നേതാവ് കെ.എം. മാണി സന്ദർശിച്ചു. കാരാഗൃഹത്തിൽ കഴിയുന്നവരെ സന്ദർശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നു സന്ദർശനശേഷം പുറത്തിറങ്ങിയ മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.  കന്യാസ്ത്രീയുടെ പീഡന പരാതിയിലാണ്  ബിഷപ് റിമാന്ഡിലായത്. 
പത്തനംതിട്ട രൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരും കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ‌ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവരും തിങ്കളാഴ്ച ബിഷപ്പിനെ സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *