Breaking News

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികൾ-ഇന്‍ഡോനീഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 1,200 കടന്നു.-ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം. മാണി സന്ദർശിച്ചു.-സംഗീതസംവിധായകനും  വയലിനിസ്റ്റുമായ ബാലഭാസ്കർ അന്തരിച്ചു-സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു-വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി കാണിച്ചു ഭര്‍ത്താവ് ന്യായീകരിച്ചു. മനംനൊന്ത് ഭാര്യ ജീവനൊടുക്കി-ഇന്ധനവിലയിൽ ഇന്നും വർധനവ് - മുംബൈയിൽ 90.84 രൂപ-ഇന്തൊനീഷ്യയിൽ മരണം 832-യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം-ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി രാഷ്ട്രീയനേതാവിന്റെ ഒമ്പതുലക്ഷം തട്ടി.

Ad am2

വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി കാണിച്ചു ഭര്‍ത്താവ് ന്യായീകരിച്ചു. മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ചെന്നൈ: വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത്  യുവതി തൂങ്ങി മരിച്ചു. 

 

ചെന്നൈയിലെ എം.ജി.ആര്‍ നഗറിലാണ് സംഭവം. പുഷ്പലത(24) ആണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്‌ലിനുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് പുഷ്പലത ആത്മഹത്യ ചെയ്തത്.  വിവാഹേതക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി നീക്കം ചെയ്തത് ചൂണ്ടിക്കാട്ടി ജോണ്‍ പോള്‍ ന്യായീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് മനംനൊന്ത് പുഷ്പലത ജീവനൊടുക്കിയത്.  വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

എന്നാല്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് കേസ് എടുക്കും.

ഒരു സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനാണ് ജോണ്‍ പോള്‍. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ടിബി രോഗബാധിതയായ പുഷ്പലത ഇതിന് മരുന്ന് കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയതിന് ശേഷം ഭര്‍ത്താവ് തന്നില്‍ നിന്നും അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്.

മറ്റൊരു സ്ത്രീയുമായി ജോണ്‍ പോളിന് ബന്ധമുള്ള വിവരം പുഷ്പലത മനസിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍ പോള്‍ വീട്ടില്‍ വൈകി എത്തിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ബന്ധം തുടരുകയാണെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും പുഷ്പലത ഭീഷണിപ്പെടുത്തി. എന്നാല്‍, വിവാഹേതര ബന്ധം സ്ുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ജോണ്‍ പോള്‍ പറഞ്ഞു. ഇതില്‍ മനംനൊന്ത് പുഷ്പല ശനിയാഴ്ച ജീവനൊടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *