Breaking News

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികൾ-ഇന്‍ഡോനീഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 1,200 കടന്നു.-ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം. മാണി സന്ദർശിച്ചു.-സംഗീതസംവിധായകനും  വയലിനിസ്റ്റുമായ ബാലഭാസ്കർ അന്തരിച്ചു-സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു-വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി കാണിച്ചു ഭര്‍ത്താവ് ന്യായീകരിച്ചു. മനംനൊന്ത് ഭാര്യ ജീവനൊടുക്കി-ഇന്ധനവിലയിൽ ഇന്നും വർധനവ് - മുംബൈയിൽ 90.84 രൂപ-ഇന്തൊനീഷ്യയിൽ മരണം 832-യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം-ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി രാഷ്ട്രീയനേതാവിന്റെ ഒമ്പതുലക്ഷം തട്ടി.

Ad am2

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികൾ

ന്യൂഡൽഹി∙ നൂറ്റിയൻപതാം ജന്മദിനവാർഷികത്തിൽ ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികൾ.  മഹാത്മാഗാന്ധിക്കു മരണാനന്തര ബഹുമതിയായി യുഎസ് കോൺഗ്രസിന്റെ സുവർണ മെഡൽ നൽകാൻ പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു.
മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികളർപ്പിച്ച്  കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി,  രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ രാജ്ഘട്ടിലെത്തി പുഷ്പചക്രം സമർപ്പിച്ചു.
ലാൽ ബഹാദൂർ ശാസ്തിയുടെ സ്മാരകമായ വിജയ്ഘട്ടിലും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപിച്ചു. ശാസ്ത്രിയുടെ ജന്മദിനവും ഒക്ടോബർ രണ്ടാണ്.
യുഎസ് കോൺഗ്രസിന്റെ സുവർണ മെഡൽ നൽകാൻ  പ്രമേയവുമായി രംഗത്തെത്തിയിരിക്കുന്നത്  ഇന്ത്യൻ വംശജരായ അമി ബേര, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നീ നാലു പ്രതിനിധികളാണ് .

Leave a Reply

Your email address will not be published. Required fields are marked *