Breaking News

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികൾ-ഇന്‍ഡോനീഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 1,200 കടന്നു.-ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം. മാണി സന്ദർശിച്ചു.-സംഗീതസംവിധായകനും  വയലിനിസ്റ്റുമായ ബാലഭാസ്കർ അന്തരിച്ചു-സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു-വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി കാണിച്ചു ഭര്‍ത്താവ് ന്യായീകരിച്ചു. മനംനൊന്ത് ഭാര്യ ജീവനൊടുക്കി-ഇന്ധനവിലയിൽ ഇന്നും വർധനവ് - മുംബൈയിൽ 90.84 രൂപ-ഇന്തൊനീഷ്യയിൽ മരണം 832-യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം-ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി രാഷ്ട്രീയനേതാവിന്റെ ഒമ്പതുലക്ഷം തട്ടി.

Ad am2

ഇന്‍ഡോനീഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 1,200 കടന്നു.

ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെയെണ്ണം 1,234 ആയി. ദുരന്ത നിവാരണ ഏജന്‍സി വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 
വെള്ളിയാഴ്ച ഭൂകമ്പമാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീരദേശ നഗരമായ പാലു പൂര്‍ണമായും തകര്‍ന്നു.
ഭൂകമ്പത്തിനും സുനാമിക്കും ഇരകളായ രണ്ട് ലക്ഷത്തിലേറെപ്പേരുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇന്‍ഡോനീഷ്യ. നിലവില്‍ ഇന്‍ഡോനീഷ്യന്‍ പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ദുരന്ത നിവാരണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരേക്കൊണ്ട് നിറഞ്ഞിരുക്കുകയാണ്.
ദുന്തത്തെ അതിജീവിച്ചവര്‍ നേരിടുന്നത് കടുത്ത ക്ഷാമമാണ്. ഭക്ഷ്യ ക്ഷാമവും ശുദ്ധജല ദൗര്‍ലഭ്യവും രൂക്ഷമാണെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണത്തിനും, കുടിവെള്ളത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും വേണ്ടി മോഷണം നടത്തിയ ഏതാനും പേരെ പോലിസ് അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *