Breaking News

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യമെങ്ങും വിവിധ പരിപാടികൾ-ഇന്‍ഡോനീഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 1,200 കടന്നു.-ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം. മാണി സന്ദർശിച്ചു.-സംഗീതസംവിധായകനും  വയലിനിസ്റ്റുമായ ബാലഭാസ്കർ അന്തരിച്ചു-സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു-വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി കാണിച്ചു ഭര്‍ത്താവ് ന്യായീകരിച്ചു. മനംനൊന്ത് ഭാര്യ ജീവനൊടുക്കി-ഇന്ധനവിലയിൽ ഇന്നും വർധനവ് - മുംബൈയിൽ 90.84 രൂപ-ഇന്തൊനീഷ്യയിൽ മരണം 832-യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം-ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി രാഷ്ട്രീയനേതാവിന്റെ ഒമ്പതുലക്ഷം തട്ടി.

Ad am2

ഇന്തൊനീഷ്യയിൽ മരണം 832

ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ സൂനാമിയുടെ മരിച്ചവരുടെ എണ്ണം 832 ആയി. സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ സൂനാമിയിൽ ശനിയാഴ്ച രാത്രിയിലെ കണക്കു പ്രകാരം മരണസംഖ്യ 384 ആയിരുന്നു. എന്നാൽ ഇതുവരെ 832 പേർ മരിച്ചതായി നാഷനൽ ഡിസാസ്റ്റർ മൈഗ്രേഷൻ ഏജൻസി വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആയിരത്തിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്.  നേരത്തേ കരുതിയിരുന്നതിനേക്കാളും കൂടുതല്‍ ഭാഗങ്ങളിൽ സൂനാമി ആഞ്ഞടിച്ചിട്ടുണ്ട്.

 

തെക്കൻ പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ഇവിടെയാണ് കൂടുതൽ മരണം. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണു ചികിൽസ. നിരത്തിൽ മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുമുണ്ട്.
ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കു താഴെ ഇപ്പോഴും ഒട്ടേറെ പേരുണ്ടെന്നാണു കരുതുന്നത്. പല കെട്ടിടങ്ങൾക്കിടയിൽ നിന്നും സഹായം അഭ്യർഥിച്ചുള്ള നേർത്ത നിലവിളികൾ കേട്ടതായും രക്ഷാപ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് 20 അടി വരെ ഉയരത്തിൽ കൂറ്റൻ തിരകളുയർത്തി സുലവേസിയിൽ സൂനാമിയുണ്ടായത്. 
വെള്ളിയാഴ്ച രാവിലെ ആദ്യ ഭൂചലനം ഉണ്ടായപ്പോൾ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അര മണിക്കൂറിനു േശഷം ഇതു പിൻവലിച്ചു. പിന്നാലെ സൂനാമി ആഞ്ഞടിക്കുകയും ചെയ്തു. പലരും ഒഴിഞ്ഞുപോകാതെ തീരത്തുതന്നെ തുടർന്നതായി ദുരന്തനിവാരണ ഏജൻസി വക്താവ് പറഞ്ഞു.
300 കിലോമീറ്ററോളം തീരമേഖലയിൽ നാശനഷ്ടങ്ങളുണ്ട്. 3 ലക്ഷം ജനങ്ങളുള്ള സമീപ നഗരമായ ഡൊങ്കാലയിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനം ഓഗസ്റ്റിൽ മറ്റൊരു ദ്വീപായ ലോംബോക്കിലുണ്ടായതിനെക്കാൾ ശക്തമായിരുന്നു. പ്രകൃതിക്ഷോഭസാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്തൊനീഷ്യ.
3.5 ലക്ഷമാണു പാലുവിലെ ജനസംഖ്യ. 16,700 പേരെ ഒഴിപ്പിച്ചിരുന്നു. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകൾ, ഷോപ്പിങ് മാൾ തുടങ്ങിയവ തകർന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകർന്നതോടെ ഗതാഗതം നിലച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമടക്കം എത്തിക്കാൻ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തിൽ, അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങൾക്കു മാത്രം ഇറങ്ങാൻ അനുമതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *