Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണരായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.

സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നും മാറിവന്ന വിദ്യാര്‍ത്ഥികളാണ് എല്ലാ ക്ലാസ്സുകളിലുമായി പുതിയ പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യായന വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം അധിക വിദ്യാര്‍ത്ഥികളാണ് ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമെത്തിയത്. പാലക്കാട്, മലപ്പുറം,തൃശൂര്‍ എന്നീ ജില്ലകളിലാണ് കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായുള്ള കണക്കുകള്‍. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

കഥകള്‍ പറഞ്ഞുകൊണ്ടാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് കുട്ടികളെ സ്വീകരിച്ചത്. സമ്മാനങ്ങളും മധുരവും നല്‍കി കുട്ടികളെ സ്വീകരിച്ചപ്പോള്‍ കരച്ചിലിനു പകരം പല സ്‌കൂളുകളിലും ഉയര്‍ന്നത് കളിചിരികളും സന്തോഷവും മാത്രമായി. ഊരുട്ടമ്പലം സ്‌കൂളില്‍ ഞാവല്‍ പഴങ്ങള്‍ നല്‍കിയാണ് പുതിയ കുട്ടികളെ സ്വീകരിച്ചത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *