Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

സ്വാമി ഗംഗേശാനന്ദയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഗംഗേശാനന്ദയ്ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിച്ചു. ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്.

ഗംഗേശാനന്ദയെ കോടതിയില്‍ ഹാജരാക്കാതെ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കോടതിയില്‍ ഹാജരാക്കാതെ എങ്ങനെയാണ് കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

സ്വാമി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാലാണ് ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഗംഗേശാനന്ദ ജയില്‍ അധികൃതരുടെ കസ്റ്റഡിയിലാണെന്ന പൊലീസിന്റെ വാദം കോടതി തള്ളി. രേഖകളില്‍ ഗംഗേശാനന്ദ പൊലീസ് കസ്റ്റഡിയിലാണെന്നും കോടതി നിരീക്ഷിച്ചു.

വ്യാഴാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എന്നാല്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സ്വാമി ഇല്ലാതെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതാണ് കോടതിയുടെ ഭാഗത്തു നിന്നും വിമര്‍ശനത്തിന് ഇട വരുത്തിയത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *