Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ദില്ലി : വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അമ്മയുടെ പേര് സര്‍ട്ടിഫിക്കേറ്റില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ ഇഷ്ടമാണെന്നും കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ ആവശ്യം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുഭാവപൂര്‍വം പരിഗണിക്കുന്നതായാണ് സൂചന. അച്ഛന്റെ പേരിന് പകരം അമ്മയുടെ പേര് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ അടക്കം നല്‍കിയ ചില വിദ്യാര്‍ത്ഥികളെ കുറിച്ച് തനിക്ക് അറിയാമെന്ന് മാനവ വിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശം കേന്ദ്ര മാനവ ശേഷി മന്ത്രാലയം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍, ഇനി സര്‍ട്ടിഫിക്കേറ്റില്‍ ആരുടെ പേര് വേണമെന്ന് തീരുമാനം എടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കാവും.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *