Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം

വാഷിങ്ടണ്‍: യുഎസ് വീസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. മേയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റാണ് ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമങ്ങളുടെ അഞ്ചുവര്‍ഷത്തെ വിവരങ്ങളും പതിനഞ്ച് വര്‍ഷത്തെ ജീവചരിത്രവും നല്‍കണം. അക്കാദമിക്, വിദ്യാഭ്യസ രംഗത്തുള്ളവരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തിരുമാനം. പുതിയ തീരുമാനം വിസ കിട്ടാനുള്ള കാലതാമസം കൂട്ടുമെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

യുഎസ് പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയശേഷം 50 മുസ്‌ലീം രാജ്യങ്ങളില്‍പ്പെട്ടവര്‍ക്ക് വിസ നല്‍കുന്നതില്‍ കുറവുണ്ടായി. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയ വിസകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

പുതിയ നിയമപ്രകാരം കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ പാസ്‌പോര്‍ട്ട് നമ്പര്‍, സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട 5 വര്‍ഷത്തെ വിവരങ്ങള്‍, ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, ജോലി- യാത്രവിവരങ്ങള്‍, 15 വര്‍ഷത്തെ ജീവചരിത്രം തുടങ്ങിയവ ചോദിച്ചുവാങ്ങാമെന്ന് സേറ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *