Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.

കൊച്ചി: പാലാരിവട്ടം മുതല്‍ ആലുവ വരെ മുഖ്യമന്ത്രി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ആലുവ മുതല്‍ പേട്ടവരെയുള്ള ഭാഗങ്ങളിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. മെട്രോയുടെ കണ്‍ട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന മുട്ടം യാര്‍ഡും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. ഈ മാസം 17 നാണ് മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കാണിച്ച് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതിനെ തുടര്‍ന്ന് മെട്രോയുടെ ആലുവ സ്‌റ്റേഷനിലുള്ള സോളാര്‍ എനര്‍ജി പ്രോജക്ടിന്റെ ഉദ്ഘാടനംമാറ്റിവെച്ചു. ഇന്ന് രാവിലെ പത്രത്തിലൂടെയാണ് ഉദ്ഘാടന വിവരം താന്‍ അറിഞ്ഞതെന്നും ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎംആര്‍എല്ലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മെട്രോയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി വരുന്നതിന് മുന്‍പ് പരിശോധന നടത്തേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും വലിയ ചടങ്ങ് നിശ്ചയിച്ചിരുന്നില്ലെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *