Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു

മനില: ഫിലിപ്പിന്‍സിന്റെ തലസ്ഥാനമായ മനിലയിലെ കസിനോയില്‍ നടന്ന വെടിവെയ്പ്പില്‍ 36 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. മനിലയിലെ ചൂതാട്ടകേന്ദ്രമായ റിസോര്‍ട്ട്‌സ് വേള്‍ഡിലാണ് അക്രമി വെടിയുതിര്‍ത്തത്. കവര്‍ച്ച നടത്തുന്നതിനായാണ് അക്രമി വെടിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെടിവെപ്പിന് പിന്നാലെ അക്രമി റിസോര്‍ട്ടിന് തീ വെക്കുകയായിരുന്നു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. വെടിവെപ്പിനു ശേഷം ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആക്രമിയുടെ മൃതദേഹം കണ്ടെത്തി. ആക്രമി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക വിവരം. ആക്രമിയെപ്പറ്റി കൂടുതല്‍ വിവരങ്ങളെന്നും ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലുള്ളവര്‍ പരിഭ്രാന്തരായി ഓടി.

ആക്രമത്തിന് തീവ്രവാദവുമായി ബന്ധമെന്നുമില്ലെന്നും, മോഷണശ്രമം ആണെന്നുമാണ് പൊലീസ് അഭിപ്രായപ്പെട്ടത്. അതിനിടെ വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ്ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *