Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

പരസ്യമായി കശാപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം.

കണ്ണൂര്‍: മാടിനെ പരസ്യമായി കശാപ്പ് ചെയ്ത കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം എട്ട് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. രാവിലെയാണ് ഇവരെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

കാലിച്ചന്തകളില്‍ കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്തത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ നേരത്തെ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ മൂന്ന് പേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇത്തരം നടപടികള്‍ പാര്‍ട്ടി അംഗീകരിക്കില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കുറ്റക്കാരായ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തത്.

കന്നുകുട്ടിയെ പരസ്യമായി അറുത്തതിന് എതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *