Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

പത്തുരൂപ മോഷ്ടിച്ചതിന് അമ്മ മൂന്നാം ക്ലാസുകാരനായ മകനെ പൊള്ളലേല്‍പ്പിച്ചു.

തൊടുപുഴ: കുമാരമംഗലം സ്വദേശിയായ മൂന്നാം ക്ലാസുകാരനാണ് ഈ ദാരുണമായ അനുഭവം ഉണ്ടായത്. തൊടുപുഴ പെരുമ്പിള്ളിച്ചിറയിലാണ് സംഭവം. പഫ്‌സ് വാങ്ങാന്‍ പത്തുരൂപ മോഷ്ടിച്ചതിനാണ് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചത്. അടുപ്പില്‍ വെച്ചിരുന്ന തീക്കൊള്ളികൊണ്ടാണ് കുട്ടിയെ അമ്മ പൊള്ളലേല്‍പ്പിച്ചത്.

കുട്ടിയുടെ കൈയിലും മുഖത്തും വയറിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. കുട്ടി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മാതാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പഫ്‌സ് വാങ്ങിക്കഴിക്കാന്‍ താന്‍ പത്തുരൂപ മോഷ്ടിച്ചിരുന്നതായി കുട്ടി പറഞ്ഞു. വിശപ്പ് സഹിക്കാനാകാതെയാണ് കാശെടുത്ത് പഫ്‌സ് വാങ്ങിക്കഴിച്ചത്. ഇതിന് അമ്മ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വെളിപ്പെടുത്തി. മുന്‍പുംനും ഇതുപോലെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കി. ശിശുക്ഷേമ സമിതി പ്രവര്‍ത്തകരെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *