Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ കുറിച്ചു ഡിജിപി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: 2016 നവംബറില്‍ നിലമ്പൂര്‍ മേഖലയില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ രണ്ടു പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മീഷനില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.

ഡിജിപിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സിആര്‍പിസി 158, 176 വകുപ്പുകള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിട്ടുണ്ടോയെന്ന് രേഖകള്‍ സഹിതം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തിന്റെ എഫ്‌ഐആര്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കിയില്ല. 1999 ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം ഏറ്റുമുട്ടലില്‍ മരണങ്ങള്‍ ഉണ്ടായാല്‍ എന്‍എച്ച്ആര്‍സി നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ ഇത് പൊലീസ് പാലിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

കുറ്റവാളികളെ നിയമപരിധിയില്‍ എത്തിക്കേണ്ട പൊലീസ് നിയമം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് ഗുരുതര തെറ്റാണെന്ന വിമര്‍ശനത്തോടെയാണ് കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *