Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒഎല്‍എക്‌സ് അടക്കമുള്ള ഓണ്‍ലൈന്‍ കൊമേഴ്‌സ് സൈറ്റുകളില്‍ നൂറുകണകക്കിന് പശുക്കളുടെ ചിത്രമടക്കമുള്ള വിവരങ്ങളാണ് വില്‍പ്പനയ്ക്കായി അപ് ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ തന്നെ ഖാസിപൂര്‍ നിവാസിയായ ഭീം സിംഗ് വിപണി വിലയില്‍ നിന്ന് 50 ശതമാനം വരെ വിലകുറച്ച് തന്‍റെ മൂന്ന് പശുക്കളെ വില്‍ക്കുന്നുവെന്നാണ് പരസ്യം ചെയ്തിരുന്നത്‌ . പശുക്കളെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഏത് നിമിഷവും ആരെങ്കിലും വന്ന് മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് ഭീം സിംഗ് പശുവിനെ വില്‍പ്പനയ്ക്കെത്തിച്ചതിന് വിശദീകരണമായി പറയുന്നത്..

പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും രവി ശര്‍മ്മയെന്ന കര്‍ഷകന്‍ മുക്കാല്‍ ലക്ഷം രൂപയ്ക്കാണ് തന്റെ പശുവിനെ ഓണ്‍ലൈന്‍ പരസ്യം നല്‍കിയത് .

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒഎല്‍എക്‌സ് ഇപ്പോള്‍ പശു എന്ന വാക്ക് സേര്‍ച്ചില്‍ നിന്നും ഒഴിവാക്കി.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *