Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.

കൊച്ചി: കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നല്‍കിയ മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് നല്‍കിയ പരസ്യത്തിലാണ് വന്‍ അബദ്ധം കടന്നുകൂടിയത്. ഭാരതത്തിന്റെ ഭാവി ഉജ്ജ്വലം എന്നുകാണിച്ച് തീവണ്ടി സര്‍വീസ് ഉദ്ഘാടനം ചെയ്യുന്ന മോദിയുടെ ചിത്രം വലിപ്പത്തില്‍ നല്‍കിയിരുന്നു. ശ്രീലങ്കയില്‍ രണ്ടുകൊല്ലം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത ട്രെയിന്‍ സര്‍വീസാണ് ഈ ചിത്രത്തില്‍ നല്‍കിയത്. ഈ ചിത്രം ഭാരതത്തിന്റെ വികസനത്തിനുപയോഗിച്ച ഗവണ്‍മെന്റ് നടപടിയാണ് വിവാദത്തിലായത്.

ഇത് വെറും ഫോട്ടോഷോപ്പ് വികസനമാണെന്നും മന:പൂര്‍വം ഇത് എടുത്തതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. പച്ചയായ തട്ടിപ്പ് കാണിച്ച് പറ്റിക്കുകയാണെന്നാണ് വിമര്‍ശിക്കുന്നവരുടെ വാദം. റെയില്‍ ശൃംഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍, ആറു പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം എന്നാണ് റെയില്‍വേയുമായി ബന്ധപ്പെട്ട് പരസ്യത്തില്‍ ഉണ്ടായിരുന്ന വാചകം.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ശ്രീലങ്കന്‍ ആഭ്യന്തര ഗതാഗത മന്ത്രി രഞ്ജിത് മധുമ്മ ബാന്ദ്രയും വ്യവസായ മന്ത്രി റിഷാദ് ബാദിയുദ്ദീനും പങ്കെടുത്ത ഉദ്ഘാടന ചടങ്ങാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടേതാക്കിയിരിക്കുന്നത്. രണ്ടുകൊല്ലം മുമ്പ് പ്രധാന മന്ത്രി ശ്രീലങ്ക സന്ദര്‍ശിച്ചപ്പോഴാണ് ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *