Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ദില്ലി : പ്രിഥ്വി -2 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ചാന്ദിപൂരില്‍ നിന്ന് രാവിലെ 10.56 നായിരുന്നു പരീക്ഷണ വിക്ഷേപണം നടത്തിയത്. ആണവ വാഹകശേഷിയുള്ളതാണ് പ്രിഥ്വി 2 മിസൈല്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണ് പ്രിഥ്വി 2 .

500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് പ്രിഥ്വി മിസൈല്‍. മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍നിന്ന് രാവിലെ 9.50ഓടെയാണ് വിക്ഷേപണം ആരംഭിച്ചത്. ഭൂതല-ഭൂതല മിസൈലാണ് പ്രിഥ്വിമിസൈലിന് 350 കിലോമീറ്റര്‍ ദൂരെ വരെ പ്രഹരശേഷിയുണ്ട്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *