Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.

കൊച്ചി: കൊച്ചി മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ ആരംഭിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക. 11 സ്റ്റേഷനുകളാണ് ആലുവ-പാലാരിവട്ടം റൂട്ടിലുള്ളത്. ആകെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മെട്രോയുടെ അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറ, ഇന്‍ഫോപാര്‍ക്ക്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കും മെട്രോ ട്രെയിന്‍ ഓടിയെത്തും.

മെട്രോയില്‍ സിസി ടിവിയുടെ പ്രവർത്തനം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മീഷ്ണര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതിനുള്ള അന്തിമ അനുമതി കെഎംആര്‍എല്‍ന് നല്‍കിയത്. അനുമതിയോടൊപ്പം ഗുണനിലവാര സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ മെട്രോ യാത്ര സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 13 കിലോമീറ്റര്‍ ദൂരമായിരുന്നു മെട്രോ റെയില്‍ ചീഫ് സേഫ്റ്റി കമ്മീഷ്ണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. പാളം, സിഗ്നല്‍, ടെലി കമ്യൂണിക്കേഷന്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍, ശുചിമുറി,സ്‌റ്റേഷനുകള്‍ തുടങ്ങിയവ സംഘം പരിശോധന നടത്തിയിരുന്നു.

2004 മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കൊച്ചി മെട്രോ പദ്ധതി 2011-ലാണ് ദ്രുതഗതിയിലായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം വഹിച്ച മെട്രോ മാന്‍ ഇ ശ്രീധരനാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *