Breaking News

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നാല് മരണം-മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.-ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെപ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു-പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ ട്രംപിനെതിരെ ലോക നേതാക്കള്‍ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമെന്ന് യുഎന്‍-യുഎസ് വീസ ലഭിക്കണമെങ്കില്‍ സമൂഹമാധ്യമ വിവരങ്ങളടക്കം നല്‍കണം-ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൊടി പൊടിക്കുന്നു.-ഇന്ത്യയുടെ വികസനക്കുതിപ്പ് പരാമര്‍ശിച്ച് കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം. കേന്ദ്ര സര്‍കാരിന്‍റെ പരസ്യം വിവാദത്തില്‍.-ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാന-ആണവവേധ മിസൈല്‍ പ്രിഥ്വി -2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു-സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.

സാമൂഹ്യനീതിക്കായി തെലങ്കാനയില്‍ സിപിഐഎം നടത്തുന്ന മഹാജനപദയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി. ഇന്ന് സമാപനം.

ഹൈദരാബാദ് :  ഹൈദരാബാദിലെ സരൂര്‍ നഗര്‍ മൈതാനിയില്‍ നടക്കുന്ന  സിപിഐഎം നടത്തുന്ന മഹാജനപദയാത്രയിലും  പൊതുയോഗത്തിലും പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് മുഖ്യാതിഥി.   സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും  പങ്കെടുക്കും.

സാമൂഹ്യനീതിക്കായി തെലങ്കാനയില്‍  നടത്തുന്ന മഹാജനപദയാത്ര ഇന്ന് സമാപിക്കും.  പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന ബിജെപി എംഎല്‍എ രാജാ സിങ്ങ് ഭീഷണി മുഴക്കിയിരുന്നു. ബിജെപി ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയതായി തെലങ്കാന പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പിണറായി വിജയന്‍ ഹെദരാബാദിലെത്തിയിട്ടുണ്ട്.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *