Breaking News

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നു മുതല്‍.-എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി.-മലപ്പുറത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും-എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി ഇന്ന് ചുമതലയേറ്റു-വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ.-ഇന്‍ഷുറന്‍ പ്രീമിയം വര്‍ധനക്കെതിരെ 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 30ന്.-കൊല്ലം മലനടയില്‍ വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരുക്ക്.-തമിഴ് സംഘടനകളുടെ എതിര്‍പ്പ്, ശ്രീലങ്കന്‍ സന്ദര്‍ശനം രജനീകാന്ത് ഒഴിവാക്കി.-ശിവസേനാ എംപിക്ക് ഒറ്റക്കെട്ടായി പണികൊടുത്ത് വിമാന കമ്പനികള്‍, നരഹത്യാശമത്തിന് കേസെടുത്ത് പൊലീസും; ഇനി ട്രെയ്‌നില്‍ യാത്ര ചെയ്യാം.-പാകിസ്താന്‍-ബംഗ്ലാദേശ് അതിര്‍ത്തി ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലി. ബിസിനസ് ക്ലാസ് നല്‍കിയില്ല എന്ന്‍ ആരോപണം.

ദില്ലി: ബിസിനസ് ക്ലാസ് ആവശ്യപ്പെട്ടിട്ടും ഇക്കണോമിക് ക്ലാസ് അനുവദിച്ചതിന്റെ പേരിലായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനു നേരെ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദ് തല്ലിയത്. ഇന്ന് രാവിലെ പൂനെയില്‍ നിന്നും ദില്ലിയില്‍ ഇറങ്ങിയ വിമാനത്തിലായിരുന്നു സംഭവം. ബിസിനസ് ക്ലാസ് ആയിരുന്നു ശിവസേന എംപി ആവശ്യപ്പെട്ടത്. എന്നാല്‍ ബിസിനസ് ക്ലാസ് സീറ്റ് ലഭ്യമല്ലാത്തതിനാല്‍ എംപിക്ക് അനുവദിച്ചത് ഇക്കോണമി ക്ലാസ് ആയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.

വിമാനത്തിലെ ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശിവസേന എംപിയുടെ വാദം. താന്‍ ബിസിനസ് ക്ലാസ്സ് ആണ് ബുക്ക് ചെയ്തത്. എന്നാല്‍ തനിക്ക് ലഭിച്ചത് ഇക്കോണമി ക്ലാസ്സും. ഇത് ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും എം പി പറഞ്ഞു.

Facebook Comments
Share

Leave a Reply

Your email address will not be published. Required fields are marked *